ADVERTISEMENT

ഇന്ത്യയിൽ ഐഎസ്ആർഒയ്ക്കു മാത്രം ഇടമുണ്ടായിരുന്ന റോക്കറ്റ് വിക്ഷേപണരംഗം സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്തിട്ട് അധികമായിട്ടില്ല. 2022ൽ രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം–എസ് വിക്ഷേപിച്ചത് ഹൈദരാബാദിലെ സ്പേസ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസാണ്. 2018ൽ 31–ാം വയസ്സിൽ ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ചാണ് പവൻ കുമാർ ചന്ദനയെന്ന സ്പേസ് സയന്റിസ്റ്റ് സ്കൈറൂട്ട് ആരംഭിച്ചത്. മുന്നൂറിലധികം ജീവനക്കാരുള്ള കമ്പനിയിൽ ഇതുവരെ 800 കോടിയോളം രൂപ നിക്ഷേപമായെത്തി.


എയ്റോസ്പേസ് രംഗത്ത് തൽപരരായ വനിതകൾക്കായി സ്കൈറൂട്ട് ആരംഭിച്ച കൽപന ഫെലോഷിപ് സ്കീമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബഹിരാകാശയാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗളയുടെ സ്മരണാർഥമാണ് ഈ പേര്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കൈറൂട്ടിന്റെ ഹൈദരാബാദിലെ ‘മാക്സ്–ക്യു’ ക്യാംപസിൽ ഒരു വർഷം ബഹിരാകാശ ഗവേഷണ ഫെലോയായി പ്രവർത്തിക്കാം. പേരുകേട്ട ബഹിരാകാശ ശാസ്ത്രജ്ഞരുടെ മെന്ററിങ്, തരക്കേടില്ലാത്ത സ്റ്റൈപൻഡ്, ഫെലോഷിപ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. പ്രാഗല്ഭ്യം തെളിയിക്കുന്നവർക്ക് സ്കൈറൂട്ടിലെ സ്ഥിരം ജീവനക്കാരുമാകാം.

യോഗ്യത: ബി.ടെക്/ എം.ടെക്/ പിഎച്ച്ഡി അവസാന വർഷക്കാർക്കും, ഈ കോഴ്സുകൾ പൂർത്തിയാക്കി 2 വർഷത്തിനകം മറ്റ് പ്രഫഷനൽ എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. അവസാന വർഷ വിദ്യാർഥികൾ കോളജിൽനിന്നുള്ള അനുമതിപത്രം നൽകണം.
സ്റ്റൈപൻഡ്: ബി.ടെക്, എം.ടെക് അവസാന വർഷ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം യഥാക്രമം 30,000 രൂപ, 35,000 രൂപ.
ബി.ടെക്, എം.ടെക് പൂർത്തിയാക്കിയവർക്ക് യഥാക്രമം 50,000 രൂപ, 55,000 രൂപ. പിഎച്ച്ഡി: 80,000 രൂപ.
തിര‍ഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, കേസ് സ്റ്റഡ്/ പ്രോബ്ലം സ്റ്റേറ്റ്മെന്റ്, ടെക്നിക്കൽ ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്. വെബ്സൈറ്റ്: kalpanafellowship.com
∙ അവസാന തീയതി: മാർച്ച് 20. ജൂലൈയിലാണ് ഫെലോഷിപ് ആരംഭിക്കുന്നത്.

Content Summary:

Launch Your Aerospace Career: Kalpana Fellowship by Skyroot Announces Applications Open for Women Research Fellows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com