ADVERTISEMENT

അധിനിവേശ ജീവികളായ ബർമീസ് പെരുമ്പാമ്പുകൾ ഫ്ലോറിഡയിലെ പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണിയാണ്. ഇത്തരത്തിൽ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പ്രാദേശിക ജീവിയായ കാട്ടുപൂച്ച ആക്രമിക്കുന്ന കാഴ്ചയാണ് ജന്തുശാസ്ത്ര ഗവേഷകരെ അമ്പരപ്പിച്ചത്. നിലവിൽ അധിനിവേശ ജീവികളായ ബർമീസ് പെരുമ്പോമ്പുകൾക്ക് ഇവിടെ എതിരാളികളില്ലായിരുന്നു. അതുതന്നെയാണ് ഇവ പെറ്റുപെരുകാൻ കാരണമായതും. അതിജീവനത്തിനായുള്ള പ്രാദേശിക ജീവികളുടെ ചെറുത്തു നിൽപാണ് ഇതെന്നാണ് ഗവേഷകർ കാട്ടുപൂച്ചയുടെ ആക്രമണത്തെ വിശേഷിപ്പിച്ചത്. ആദ്യമായാണ് ഇത്തരമൊരു സംഭവം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ദൃശ്യങ്ങൾ പകർത്തിയത്. 9 കിലോയോളം ഭാരം വരുന്ന കാട്ടുപൂച്ചയാണ് കൂടു തകർത്ത് പെരുമ്പാമ്പിന്റെ മുട്ടകൾ ഭക്ഷിച്ചത്.

കാട്ടിലൂടെ വിശന്നുവലഞ്ഞു നടക്കുന്നതിനിടെയാണ് കാട്ടുപൂച്ച കൂട്ടിൽ മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. 42 മുട്ടകളാണ് കൂടിനുള്ളിൽ ഉണ്ടായിരുന്നത്. പാമ്പ് കൂടിനുള്ളിൽ ഇല്ലാത്ത സമയത്തെത്തിയായിരുന്നു കാട്ടുപൂച്ചയുടെ മുട്ട മോഷണം. രാത്രയിലും പകലുമൊക്കെയായി പല സമയത്തെത്തി മുട്ട ഭക്ഷിക്കുകയും ചവിട്ടിമെതിക്കുകയും മണ്ണിട്ടുമൂടി വയ്ക്കുകയുമൊക്കെ ചെയ്തു. ഇടയ്ക്ക് പാമ്പ് കൂട്ടിലുള്ളപ്പോഴും കാട്ടുപൂച്ച ആക്രമിക്കാനെത്തി. ഒടുവിൽ കുറച്ചു ദിവസം കഴിഞ്ഞ് ഗവേഷകരെത്തിയപ്പോൾ കണ്ടത് കൂട് പൂർണമായും തകർന്ന് മുട്ടകൾ നശിപ്പിച്ച നിലയിലായിരുന്നു. ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്. പെൺ പെരുമ്പാമ്പിൽ വിരിയാൻ തയാറായ 42 മുട്ടകളാണ് കാട്ടുപൂച്ച നശിപ്പിച്ചത്.

ജനുവരി മുതൽ ഏപ്രിൽ വരെയാണ് ബർമീസ് പെരുമ്പാമ്പുകളുടെ പ്രജനന കാലം.1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പൈതണെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. പ്രാദേശികമായി കാണപ്പെട്ടിരുന്ന ചെറു ജീവികളികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു ഇവയുടെ മുന്നേറ്റം. 1997 നടത്തിയ പഠനങ്ങളനുസരിച്ച് പ്രാദേശിക ജീവിയായ റക്കൂണുകളുടെ എണ്ണം 99.3 ശതമാനമായി കുറഞ്ഞിരുന്നു. ഒപ്പോസത്തിന്റെ അംഗസംഖ്യയും 98.9 ശതമാനമായി. ബോബ് ക്യാറ്റുകളുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കി. മാർഷ്, കോട്ടൺ ടെയ്ൽ, കുറുക്കൻമാർ തുടങ്ങി പല ജീവികളെയും പ്രദേശത്തു നിന്നും തുടച്ചുമാറ്റിയായിരുന്നു ബർമീസ് പെരുമ്പാമ്പുകളുടെ ജൈത്രയാത്ര.

English Summary: Bobcat Documented Raiding and Destroying Invasive Python Nest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com