പുതുവർഷ ആഘോഷ രാവിൽ മുഴുനീള സർവീസുമായി ദുബായ് മെട്രോയും ട്രാമും
Mail This Article
×
ദുബായ് ∙ പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാൻ ആലോചനയുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ സൗജന്യ സർവീസുകൾക്ക് ഒരുങ്ങുന്നത്. അൽവാസലിലും അൽ ജാഫ്‌ലിയയിലും 900 അധിക പാർക്കിങ് കേന്ദ്രങ്ങൾ കൂടി ക്രമീകരിച്ചിട്ടുണ്ട്.
31ന് ട്രാഫിക് സിഗ്നലുകളിലും മാറ്റമുണ്ടാകും. തിരക്ക് അനുസരിച്ച് ട്രാഫിക് നിർദേശങ്ങൾ വന്നുകൊണ്ടിരിക്കും. ഇതു പ്രകാരമായിരിക്കും വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. ബസുകളുടെ പിക്ക് അപ് പോയിന്റുകളും സിഗ്നൽ ബോർഡുകളിൽ കാണാം.
English Summary:
Dubai Metro and Tram with Non-Stop Service on New Year
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.