ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ച് കേളി

Mail This Article
റിയാദ് ∙ സിപിഎം സ്ഥാപക നേതാക്കളായ ഇഎംഎസിന്റെയും എകെജിയുടെയും അനുസ്മരണം കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ചു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ആക്ടിങ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്റുമായ സെബിൻ ഇക്ബാൽ അനുസ്മരണ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.