ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ടെക്സസ് ∙ മാർച്ച് 14 ന് വൈകിട്ടു 9 മണിക്ക് കോതമംഗലം എം. എ. കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആൻഡ് സയൻസ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. വിന്നി വർഗീസിന്റെ അധ്യക്ഷതയിൽ  സൂം പ്ലാറ്റ്ഫോമിൽ നടന്ന പൂർവവിദ്യാർഥി സമ്മേളനത്തിൽ അമേരിക്കയിലുള്ള മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ പൂർവവിദ്യാർഥി സംഘടനയായ മാർ അത്തനേഷ്യസ് കോളജ് ആർട്സ് ആൻഡ് സയൻസ് യുഎസ്എ അല്മനൈയുടെ 2025 -2027 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100-ൽ പരം പൂർവവിദ്യാർഥികൾ പങ്കെടുത്ത യോഗത്തിൽ, താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി: സാബു സ്കറിയ (പ്രസിഡന്റ്), ജോബി മാത്യു (ജനറൽ സെക്രട്ടറി), ജോർജ്ജ് മാലിയിൽ (ട്രഷറർ), ജെയ്‌ബി റോയ് (വൈസ് - പ്രസിഡന്റ്), എൽസി ജൂബ്ബ് (വൈസ് - പ്രസിഡന്റ്), ജീമോൻ വർഗീസ് (ജോയിന്റ്‌ സെക്രട്ടറി), ജോയ്‌സ് പൗലോസ് (ജോയിന്റ് ട്രഷറർ), ബേസിൽ ബേബി (IT കോ-ഓർഡിനേറ്റർ), ബീബാ ജേക്കബ് (കോ - ഓർഡിനേറ്റർ, എജ്യുക്കേഷൻ ആൻഡ് കരിയർ ഡെവെലപ്മെൻറ്), അഹില റേച്ചൽ ബിനോയ് (യൂത്ത് പ്രതിനിധി).  

നാഷനൽ കോ-ഓർഡിനേറ്റർ: ജിയോ  ജോസഫ്, അഡ്‌വൈസറി ബോർഡ്: പി. ഓ. ജോർജ്ജ്  (ചെയർമാൻ), ജോസ് പാലക്കാത്തടം, ജോസഫ് കുര്യാപ്പുറം, ജിജോ ജോസഫ് ഫ്ലവർഹിൽ, വർഗീസ് പോത്താനിക്കാട്  (പിആർഒ). 

കമ്മറ്റി അംഗങ്ങൾ: ഡോ. പദ്‌മിനി അനിയൻ, അനു ഡനിൽ, ബിന്ദു മാത്യു, ഡോ. ജോബി എൽദോ, വർഗീസ് പാലമലയിൽ, ബോബു പുതീക്കൽ, ജെയിംസ് പീറ്റർ, ബൈജു വർഗീസ്, ഫ്രാങ്ക്‌ളിൻ പത്രോസ്, അരുൺ വേണുഗോപാൽ, സണ്ണി മറ്റമന, രാജു ഔസേഫ്, അജി ഹുസൈൻ കോട്ടയിൽ, നിവേദ്‌ അപ്പുക്കുട്ടൻ, ജോബി പോൾ, സാജൻ ഇലഞ്ഞിക്കൽ, സെബിൻ വർഗീസ്, ആകാഷ് എബ്രഹാം, ബെന്നി ഡേവിസ്, ഇന്ദ്രജിത് നായർ. 

അല്മനൈയുടെ ഔപചാരിക ഉദ്ഘാടനം കോതമംഗലം എംഎ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിസിപ്പൽ  ഡോ. മഞ്ജു കുര്യൻ നിർവഹിച്ചു. ഇടുക്കി എംപി  ഡീൻ കുര്യാക്കോസ്, എംഎ കോളജ്  ഓഫ് ആർട്സ് ആൻഡ് സയൻസിലെ പൂർവവിദ്യാർഥികളായ, കോതമംഗലം എംഎൽഎ ആന്റണി ജോൺ,  മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴലനാടൻ, എംഎ കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, അല്മനൈ അസോസിയേഷൻ പ്രസിഡൻറ് (കേരള) പ്രൊഫസർ കെ. എം.  കുര്യാക്കോസ്, അല്മനൈ അസോസിയേഷൻ സെക്രട്ടറി (കേരള) ഡോ. എബി പി. വർഗീസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 

നാഷനൽ കോ-ഓർഡിനേറ്റർ, ജിയോ ജോസഫ് അല്മനൈയുടെ പുതിയ ഭാരവാഹികളെ  സദസ്സിനു പരിചയപ്പെടുത്തി. യുഎസ്എ അല്മനൈക്കുവേണ്ടി സെക്രട്ടറി ജോബി മാത്യു സ്വാഗതവും, അല്മനൈ ട്രഷറർ ജോർജ്ജ് മാലിയിൽ നന്ദിയും പ്രകാശിപ്പിച്ചു. മീറ്റിങ്ങിൽ എൽസാ ജുബ്  എംസി ആയി യോഗനടപടികൾ നിയന്ത്രിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ (പ്രസിഡന്റ്)  (267) 980-7923, ജോബി മാത്യു (ജനറൽ സെക്രട്ടറി) (301) 624-9539, ജോർജ്ജ് മാലിയിൽ (ട്രഷറർ) (954) 655-4500, ജിയോ ജോസഫ് (നാഷനൽ കോ-ഓർഡിനേറ്റർ)  (914) 552-2936, വർഗീസ് പോത്താനിക്കാട് (പി.ആർ.ഓ)  (917) 488-2590.

English Summary:

Kothamangalam Mar Athanasius College of Arts and Science USA Alumni elected office bearers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com