Activate your premium subscription today
Friday, Apr 18, 2025
പ്രസവാനന്തര വിഷാദരോഗം അഥവാ Post Partum Depression (PPD) പല സ്ത്രീകളെയും ബാധിക്കുന്ന ഗുരുതരമായ മാനസിക രോഗാവസ്ഥയാണ്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) പഠനം പ്രകാരം, ആഗോളതലത്തിൽ പത്തിലൊന്ന് എന്ന കണക്കിലാണ് പ്രസവശേഷമുള്ള സ്ത്രീകളിൽ ഈ അവസ്ഥ കണക്കാക്കപ്പെടുന്നത്. ഇവയിൽ തന്നെ 50 ശതമാനം കേസുകളും
നമ്മുടെ ചീഫ് സെക്റെറ്ററി ശാരദാ മുരളീധരൻ കറുപ്പിന്റെ പേരിൽ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ചു നടത്തിയ തുറന്നെഴുത്തു നാം കണ്ടു. ജനിച്ചപ്പോൾ മുതലേ ഇത്തരം കമെന്റുകൾ കേട്ടു വന്നവരാണ് പലരും. ഗായിക സയനോരയും അവർ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഇവരെല്ലാവരും വിവേചനങ്ങളോട് പൊരുതി
മാനസികാരോഗ്യത്തിൽ സംഗീതം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സംഗീതം നമ്മുടെ വികാരങ്ങളോട് പലപ്പോഴും ചേർന്നു നിൽക്കുന്നു. ചില പാട്ടുകൾ കേൾക്കുമ്പോൾ കണ്ണു നിറയും. ഓര്മകളെ മടക്കി കൊണ്ടുവരാൻ പാട്ടുകൾക്കാവും. ചില ആളുകൾ എപ്പോഴും ദുഃഖഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാെണന്ന് ചിന്തിച്ചിട്ടുണ്ടോ?
12 വയസ്സുള്ള വിദ്യ നിസംഗതയോടെയാണ് എൻറെ മുൻപിൽ ഇരുന്നത്. അവിശ്വസനീയമായ ഒരു കഥയാണ് മാതാപിതാക്കൾക്ക് പറയാനുണ്ടായിരുന്നത്. തൻറെ അനിയനെ അപായപ്പെടുത്താനായി അവൾ 10 ക്യാപ്സ്യൂളുകൾ തുറന്ന് മരുന്ന് അവൻറെ വാട്ടർ ബോട്ടിലിൽ കലക്കിയത്രെ. വെള്ളത്തിൻറെ നിറവ്യത്യാസവും കൈപ്പും കാരണം അവൻ അധികം വെള്ളം
കുട്ടികളെ നോക്കുന്നതിനൊപ്പം ഒരു കരിയർ കൂടി മുന്നോട്ട് കൊണ്ടുപോകുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇറുകിയ ജോലിസമയവുംസാമ്പത്തികഞെരുക്കവും മാനസികസമ്മർദ്ദവും കൂടിയുണ്ടെങ്കിൽ ഇത്തരം അമ്മമാരുടെ ജീവിതം തീർത്തും ദുസ്സഹമായിത്തീരും. തൊഴിലിടത്തിൽ നിന്ന് അവർക്ക് ആവശ്യത്തിന് പിന്തുണ കിട്ടുന്നില്ലെങ്കിൽ,
വത്സമ്മ ചേച്ചി ഒരു നീറുന്ന പ്രശ്നവുമായിട്ടാണ് എന്നെ കാണാൻ വന്നത്. അവർ വളരെയധികം പരിഭ്രാന്തയായി കാണപ്പെട്ടു. ഒരു രഹസ്യമുണ്ട് ആരും അറിയരുത് എന്ന ആമുഖത്തോടുകൂടിയാണ് 65 കാരിയായ അവർ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത്. തന്നെ മൂന്നുമാസം മുൻപ് രാത്രിയിൽ അയൽപക്കത്തുള്ള ഒരാൾ പീഡിപ്പിച്ചുവത്രേ. കഴിഞ്ഞമാസം മുതൽ
എന്റെ ചിത്രങ്ങളിൽ ഞാൻ അങ്ങേയറ്റം വയലൻസ് രംഗങ്ങൾ കാണിക്കുന്നത് ഇതു കണ്ടെങ്കിലും ആളുകൾക്ക് വയലൻസിനോട് വെറുപ്പു തോന്നട്ടെ എന്നു കരുതിയാണ്- സിനിമയിലെ വയലൻസിനെക്കുറിച്ച് നടനും സംവിധായകനുമായ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. എന്നാൽ സമൂഹത്തിൽ ആക്രമണ സ്വഭാവം വർധിച്ചുവരുന്നതിൽ സിനിമകൾക്ക് പങ്കുണ്ടെന്നു
പ്രതിസന്ധികൾ ജീവിതത്തോടു പൊരുതേണ്ട സമയമാണ്. അല്ലാതെ അവസാനിപ്പിക്കേണ്ട സമയമല്ല– കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. വർഗീസ് പി.പുന്നൂസ് പറയുന്നു: പ്രതിസന്ധികൾ വരുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാം: ആരോഗ്യകരവും രോഗാതുരവും. തന്റെ മുന്നിലുള്ള പ്രശ്നം
ലോകമെമ്പാടുമായി ഏകദേശം 350 ദശലക്ഷം ആളുകൾ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നു. കൗമാരക്കാർ മുതൽ പ്രായമായവർ വരെ ഇത്തരം ആപ്പുകകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതു വഴി ആളുകൾക്ക് അമിതമായ ഉത്കണ്ഠ, വിഷാദം, മാനസികസമ്മർദ്ദം,എന്നിവ അനുഭവപ്പെടുന്നതായി പുതിയ ഗവേഷണങ്ങൾ
മനുഷ്യഹൃദയങ്ങളെ സ്തംഭിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന ഒരു കൊലപാതക വാർത്തയായിരുന്നു ഇന്നലെ വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കുരുതി. പ്രത്യേകിച്ചും പ്രകോപനമൊന്നും കൂടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി എന്ന പേര് പറഞ്ഞു തന്റെ പ്രിയപ്പെട്ടവരെ കാലപുരിക്ക് അയക്കുവാൻ ഈ ചെറുപ്പക്കാരന്
ജേഷ്ഠനോടൊപ്പം എന്നെ കാണാൻ വന്ന സുരേഷിൻറെ കണ്ണുകളിൽ ആശങ്കയും ഭയവും നിഴലിച്ചിരുന്നു. ഒരു കറുത്ത കുട അയാൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. ജേഷ്ഠനാണ് പറഞ്ഞു തുടങ്ങിയത്. സുരേഷ് പഠിക്കുമ്പോൾ അതിസമർത്ഥനായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം തോന്നത്തക്കവിധം അവൻ സ്കൂൾ പഠനം പൂർത്തിയാക്കി ഗവൺമെൻറ്
എന്തുകൊണ്ട് റാഗിങ് സംഭവിക്കുന്നു, ക്രൂരതകൾക്ക് ഇരകളായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാം ? കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങ്ങിന്റെ പശ്ചാത്തലത്തിൽ മാനസികാരോഗ്യ വിദഗ്ധൻ ഡോ.സി.ജെ.ജോൺ സംസാരിക്കുന്നു. എന്തുകൊണ്ട് റാഗിങ്? നിസ്സഹായനായ വ്യക്തിയെ ഒരുകൂട്ടം ആളുകൾ ചേർന്നു ശാരീരികമായും മാനസികമായും
എങ്ങനെ പ്രണയം തുറന്നു പറയാം, ആരെയാണ് പങ്കാളിയാക്കേണ്ടത് എന്നൊക്കെയായിരിക്കുമല്ലോ എല്ലാ പ്രണയദിനത്തിലും ചർച്ചയാവുക. എന്നാൽ പ്രണയം തകരുന്ന ഒരാളുടെ വേദന എപ്പോഴാണ് നാം സംസാരിക്കേണ്ടത്? ബ്രേക്ക്അപ് എന്ന വാക്ക് ഇപ്പോൾ പതിവിലും കൂടുതലായി കേൾക്കുന്നില്ലേ? വേർപിരിഞ്ഞ പങ്കാളിയെ ഓർത്ത് കരയുന്ന ഒരു കൂട്ടുകാരനോ
bullying അല്ലെങ്കിൽ റാഗിങ്ങ് എന്നു പറയുന്നത് നിയമപരമായി നോക്കുമ്പോൾ അത് ചെയ്യാൻ പാടില്ലാത്തതാണ്. എങ്കിൽ പോലും പല സ്കൂളുകളിലും കോളേജുകളിലും ഇത് കൂടുതലായിട്ട് കാണുന്നുണ്ട്. അത് പല കുട്ടികളുടെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ബുള്ളിയിങ്ങിൽ എന്താണ് സംഭവിക്കുന്നതെന്നു
നെയ്യാറ്റിൻകര സമാധി വിവാദത്തിൽ ഇടപെട്ട സമാധാനമുണ്ടാക്കാനെത്തിയ തിരുവനന്തപുരം സബ് കലക്ടർ ആൽഫ്രഡ് ഒ.വി. സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ബുദ്ധി വൈഭവത്തോടും സൗന്ദര്യത്തോടും ബൗദ്ധികമായ ഉയർന്ന നിലവാരതോടുമുള്ള സാപ്പിയോസെക്ഷ്വലുകളുടെ ആകർഷണമാണ് ഇതിനു പിന്നിലെ കാരണം.മഴവിൽ നിറങ്ങളിൽ പൊതിഞ്ഞ ഒരു പതാകയെ കണ്ടാൽ
വിവാഹം കഴിഞ്ഞു പന്ത്രണ്ട് വർഷമായി. ഇതുവരെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കഴിയുന്നില്ല. രണ്ടു കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ടുമാത്രമാണ് ഇത്ര കാലവും പിടിച്ചുനിന്നത്. ഇനി വയ്യ. വിവാഹജീവിതത്തിൽ ആഗ്രഹിച്ച പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഒന്നും കിട്ടിയില്ല എന്നതാണ് അവരെ വിഷമിപ്പിക്കുന്നത്. പൊരുത്തക്കേടുകൾ
പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിക്കുന്ന ആ പുത്തൂരൻ അടവുമായിട്ടായിരുന്നു ആ രോഗം എൻറെ അടുത്ത് എത്തിയത്. പലരെയും കണ്ടു, ഒടുവിൽ ഒരാൾ പറഞ്ഞതനുസരിച്ചാണ് സന്തോഷ് എന്നെ മാതാപിതാക്കളോടൊപ്പം കാണുവാനിടയായത്. ഏകദേശം 20 വയസ്സ് പ്രായമുള്ള മകനെയും കൂട്ടി എത്തിയ മാതാപിതാക്കൾ പരീക്ഷീണിതരായി തോന്നി. അലസമായ
സ്ത്രീകൾക്ക്, പ്രത്യേകിച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്ക്, ശാരീരികവും മാനസികവുമായ തിരിച്ചടികൾ ലഭിക്കുന്നത് പതിവാണ്. ജോലിയും ഓഫിസിലെ ഉത്തരവാദിത്വങ്ങളും ഒപ്പം തന്നെ കുടുംബത്തിന്റെ കാര്യങ്ങളും നോക്കുന്നത് പലപ്പോഴും പ്രയാസകരമാണ്. അസ്വസ്ഥതയും സമ്മർദവും ഉത്കണ്ഠയും എല്ലാം സ്ത്രീകളിൽ ഇതുമൂലമുണ്ടാവും.
പ്രകോപിതനായി അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്ന സംഭവം ഇന്നലെ ചർച്ചയായതാണല്ലോ. ഇങ്ങനെ കുട്ടികൾക്കു ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയും സ്മാർട്ഫോൺ അഡിക്ഷനും ഒക്കെ വളരെ കൂടിവരുന്ന ഒരു കാലഘട്ടമാണ് ഇത്. ഇന്ന് എല്ലാ പ്രായക്കാരിലും ഫോൺ ഉപയോഗം വളരെ
ഷാരോൺ കൊലപാതകത്തിൽ ഇപ്പോൾ ഗ്രിഷ്മയ്ക്ക് വധ ശിക്ഷ ലഭിച്ചിരിക്കുകയാണല്ലോ. ഈ കേസിനെ അടിസ്ഥാനമാക്കി ക്രിമിനൽ സ്വഭാവം എന്താണെന്നും അവരുടെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും പരിശോധിക്കാം. ക്രിമിനലുകളുടെ പെരുമാറ്റത്തിൽ സ്ത്രീപുരുഷ വ്യത്യാസം എങ്ങനെ? നമ്മുടെ സമൂഹത്തിൽ പുരുഷന്മാരും സ്ത്രീകളും സാധാരണ പെരുമാറുന്ന
ജീവിതത്തിൽ ഒരിക്കലെങ്കിലും വിഷാദ അവസ്ഥ (Depressive mood) യിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാകാനിടയില്ല. നമ്മുടെ പല ജീവിത സാഹചര്യങ്ങളിലെ പല ഉയർച്ച താഴ്ചകളും ഉണ്ടാകുന്ന ദുഃഖങ്ങളും സങ്കടങ്ങളും മോഹാലസ്യങ്ങളും എല്ലാം തന്നെ നമ്മളിൽ വിഷാദമുണ്ടാക്കിയേക്കാം. പലർക്കും അവയിൽ നിന്നെല്ലാം തന്നെ വേഗത്തിൽ
ബൊഗൈൻവില്ല എന്ന പുതിയ അമൽ നീരദ് ചിത്രത്തിനുശേഷം ഹാലൂ സിനേഷൻ എന്ന മാനസികാവസ്ഥയെകുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതു സമൂഹം ഏറ്റെടുത്തുകഴിഞ്ഞു.മക്കൾ ഇല്ലാത്ത ഒരാൾക്ക് രണ്ടുപേർ മക്കളായി ഉണ്ടെന്ന് ചിന്തിച്ച് അവരുടെ ദിനചര്യക്കനുസരിച്ചു ജീവിക്കുന്നു. അതാണ് ബൊഗൈൻവില്ലയിൽ ജ്യോതി ർമയിയുടെ കഥാപാത്രം. കാണുന്നതും
മനസ്സ് വളരെയധികം ശാന്തവും സ്വസ്ഥവും ആയിരിക്കുന്ന സമയമാണ് പ്രഭാതം. ധ്യാനത്തിന് പറ്റിയ സമയവും ഇതു തന്നെ. മൈൻഡ്ഫുൾനെസ്സും അവബോധവും വൈകാരിക സന്തുലനവും വർധിപ്പിക്കുന്ന ഒന്നാണ് ധ്യാനം. വേദകാലഘട്ടത്തിൽ (1500–1200 ബിസിഇ) ആണ് ധ്യാനത്തിന്റെ ഉത്ഭവം. മാനസികവും വൈകാരികവും ആത്മീയമവുമായ സൗഖ്യമേകുന്ന ചില
തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ ഹണി റോസും, അറസ്റ്റുമൊക്കെയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവോടുള്ള ഒരു യുദ്ധമായാണ് ഈ പരാതിയെ പലരും കണ്ടതും. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ ഒരുപാടുണ്ട്.
സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്ന പുരുഷന്മാരെ കണ്ടിട്ടില്ലേ? ഒരു സ്ത്രീയെപ്പറ്റി അധികമൊന്നും അറിയില്ല എങ്കിൽപ്പോലും അവരെപ്പറ്റി അവർ വളരെ മോശമാണ്, അല്ലെങ്കിൽ സ്ത്രീകൾ ആരും ശരിയല്ല, സ്ത്രീകളെ എന്തും പറയാം എന്നൊക്കെ ചിന്തിക്കുന്ന ചില പുരുഷന്മാർ ഉണ്ട്. മറ്റൊരു വ്യക്തിയുടെ മാനസികാവസ്ഥ
Results 1-25 of 73
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.