ADVERTISEMENT

ജോലിയിലെ സ്ട്രെസ് പഴപ്പോഴും കുടുംബബന്ധങ്ങളിലും ലൈംഗികജീവിതത്തിലും പ്രകടമാകാറുണ്ട്. ‘അമ്പത്തിയഞ്ചാം വയസ്സിൽ പെൻഷൻ ആയതിനു ശേഷമാണു സാറേ ഭാര്യയുമായുള്ള ലൈംഗികബന്ധം ആസ്വദിക്കുന്നത്. ചെറുപ്പത്തിൽ ബന്ധപ്പെടാറുണ്ടായിരുന്നു. രണ്ടു മക്കളും ഉണ്ടായി. അന്നൊക്കെ മനസ്സിന്റെ ഉള്ളിൽ എപ്പോഴും ജോലിയുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളാകും. അപ്പോഴെങ്ങനെയാ ആസ്വദിക്കുക. ഇപ്പോൾ മനസ് ശാന്തം, സമാധാനം, സ്വസ്ഥം, ലൈംഗികബന്ധം ഇപ്പോഴാ ആസ്വദിക്കുന്നത് – 63 കാരനായ പുരുഷന്റെ വാക്കുകളാണിത്’. 

 

ജോലിയുടെ സ്വഭാവം പുരുഷ ലൈംഗികതയെ പലപ്പോഴും ബാധിക്കുന്നതായി കാണാനാവും. വളരെയധികം പിരിമുറുക്കമുള്ള, ഡെഡ്‌ലൈനുകളും ടാർജറ്റ് നേടാനായുള്ള നെട്ടോട്ടവുമൊക്കെയുള്ള ഐടി, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ വലിയതോതിൽ തൊഴിൽപരമായ പിരിമുറുക്കമുണ്ട്. അതുകൊണ്ടു തന്നെയാകാം ലൈംഗിക പ്രശ്നങ്ങളുമായി സെക്സോളജിസ്റ്റിനെ സമീപിക്കുന്ന പുരുഷൻമാരിലധികവും പിരിമുറുക്കമേറിയ തൊഴിൽ മേഖലകളിൽ നിന്നുള്ളവരാണ് എന്നത് കൗതുകകരമായ കാര്യം കൂടിയാണ്. 

 

ഏറ്റവും സജീവമായ ലൈംഗിക ജീവിതവും ലൈംഗികാസ്വാദനം പരകോടിയിലെത്തേണ്ടതുമായ ചെറുപ്പകാലത്താണ് യുവാക്കൾ ജോലിയുടെ മുറുക്കത്തിൽ വീണു പോകുന്നത്. ഇത് അവരുടെ ദാമ്പത്യത്തിലെ ലൈംഗികതയിൽ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ എന്താണു യഥാർഥ കാരണമെന്നു പോലും പലരും അറിയാറില്ല. ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, പങ്കാളിയോടു ലൈംഗികതാൽപര്യക്കുറവ് തുടങ്ങി വിവിധരൂപത്തിൽ തൊഴില്‍പരമായ പിരിമുറുക്കവും ഉത്കണ്ഠകളും ലൈംഗികജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ട്. 

 

ഇത്തരം അവസ്ഥകൾ പലപ്പോഴും മറ്റു വിധത്തിലുള്ള ലൈംഗിക ചായ്‌വുകളിലേക്കും നയിക്കുന്നതു കാണാം. ചിലർ പോൺകാഴ്ചകളിൽ സന്തോഷം തേടും. മറ്റു ചിലർ സഹപ്രവർത്തകരിൽ ലൈംഗിക പങ്കാളിയെ കണ്ടെത്താൻ ശ്രമിച്ചുവെന്നും വരാം. 

വിവരങ്ങൾക്കു കടപ്പാട്: ആരോഗ്യം മാഗസിൻ

Content Summary: Job stress and sexual life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com