ADVERTISEMENT

കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ഓടന്‍തുരെ എന്നൊരു പഞ്ചായത്തുണ്ട്. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഇവിടെ ഒരു പ്രത്യേകതയുണ്ട്. ഇവിടെ എല്ലാ വീടുകള്‍ക്കും ആവശ്യമായ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുന്നു. ഒപ്പം സര്‍ക്കാരിന് വർഷംതോറും 11 ലക്ഷത്തിന്റെ വൈദ്യുതി വില്‍ക്കുകയും ചെയ്യുന്നു. എല്ലാത്തിനും പിന്നില്‍ ഷണ്മുഖം  എന്നൊരു കര്‍ഷകന്റെ ദീര്‍ഘവീക്ഷണമാണ്.

before-after

 

1996 ല്‍ അദ്ദേഹം കൗൺസിൽ പ്രസിഡന്റ്‌ ആയി ഒരിക്കല്‍ നിയമിതനായി. അപ്പോഴാണ്‌ ഷണ്മുഖം പഞ്ചായത്തിന്റെ ശരിക്കുള്ള അവസ്ഥ തിരിച്ചറിഞ്ഞത്. നല്ല റോഡുകളോ, കുടിവെള്ളമോ , വൈദ്യുതിയോ  പഞ്ചായത്തില്‍ ആവശ്യത്തിനില്ല. ഇതിനു പരിഹാരമുണ്ടാക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. പഞ്ചായത്തിന്റെ കടങ്ങൾ വീണ്ടും കൂടി. ഈ അവസരത്തിലാണ് ബയോമാസ് ഗാസിഫയര്‍ സിസ്റ്റത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ അറിഞ്ഞത്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത് പഞ്ചായത്തിന്റെ കടങ്ങള്‍ കൂട്ടുകയാണ് ചെയ്തത്. ഈ അവസരത്തിലാണ് ബയോമാസ് ഗാസിഫയര്‍ സിസ്റ്റത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ അറിഞ്ഞത്. ഇതിനായി അദ്ദേഹം ബറോഡയില്‍ പോയി കൂടുതല്‍ പഠനം നടത്തുക വരെ ചെയ്തു. 

windmill

 

solar-panels-in-village

തുടര്‍ന്ന് 9 KW ഗാസിഫയര്‍ അദ്ദേഹം പഞ്ചായത്തില്‍ സ്ഥാപിച്ചു. ഇത് വഴി പഞ്ചായത്തിലെ കുടിവെള്ള പമ്പിംഗ് ചാര്‍ജ് പകുതിയാക്കാന്‍ സാധിച്ചു. തടിയുടെ വേസ്റ്റ് ആയിരുന്നു ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിച്ചത്. പിന്നീട് തടി വേസ്റ്റിന് വില കൂടിയതോടെ ആ ശ്രമം ഷണ്മുഖം നിര്‍ത്തി. പിന്നീടാണ് സോളര്‍ സ്ട്രീറ്റ് ലൈറ്റ് എന്ന ആശയം കണ്ടെത്തുന്നത്. തുടര്‍ന്ന് ബാങ്കില്‍ നിന്നും പഞ്ചായത്ത് വക ലോണ്‍ എടുത്തു ഒരു വിന്റ് മില്‍ പ്ലാന്റ് സജ്ജീകരിച്ചു.

 

ഇന്ന് ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്ന വൈദുതി വിറ്റ്  പതിമൂന്നു വർഷം മുന്‍പെടുത്ത ബാങ്ക് ലോണ്‍ ഇവര്‍ വീട്ടുകയും ചെയ്തു. തമിഴ്നാട് വൈദ്യുതി വകുപ്പിനെ പരമാവധി ആശ്രയിക്കാതെ സ്വയം പര്യാപ്തരാണ് ഇന്ന് ഈ പഞ്ചായത്തിലെ ജനങ്ങള്‍. വേള്‍ഡ് ബാങ്ക് വിദഗ്ധര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഈ പഞ്ചായത്ത് ഇന്ന് സന്ദര്‍ശിക്കാറുണ്ട്, ഷണ്മുഖം എന്ന വ്യക്തിയുടെ ആശയങ്ങളെ അന്നത്തെ പ്രസിഡന്റ്‌ എപിജെ അബ്ദുല്‍ കലാം വരെ വാഴ്ത്തിയിരുന്നു. 

 

 

സോളര്‍ പവര്‍ ഗ്രീന്‍ ഹൗസ്  സ്കീം പ്രകാരം ഈ പഞ്ചായത്തില്‍ 1997 മുതല്‍ 950 വീടുകള്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. രണ്ടരലക്ഷം രൂപ മാത്രമാണ് ഓരോ വീടുകൾക്കും ചെലവായത്. ഏറ്റവും കൂടുതല്‍ ഗ്രീന്‍ ഹൗസ് വീടുകള്‍ ഉള്ള പഞ്ചായത്ത് എന്ന പദവിയും ഇവർക്ക് സ്വന്തം. പദവിയില്‍ നിന്നും പിന്‍വാങ്ങിയിട്ടും ഇന്നും ഷണ്മുഖം പഞ്ചായത്തിന്റെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ട്. എല്ലാ വീട്ടിലും ഓരോ സോളര്‍ പാനല്‍ എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആശയം. അതിനായി ഇപ്പോഴും ഷണ്മുഖം പ്രവര്‍ത്തിക്കുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com