പിക്കിൾ ബോൾ കളിക്കുന്നതിനിടെ അപകടം; നടി ഭാഗ്യശ്രീക്കു നെറ്റിയിൽ 13 സ്റ്റിച്ച്

Mail This Article
പിക്കിൾബോള്‍ കളിക്കുന്നതിനിടെ നടി ഭാഗ്യശ്രീയുടെ നെറ്റിക്കു പരുക്ക്. ഇടതുകണ്ണിന്റെ തൊട്ടുമുകളിലാണ് പരുക്ക്. തലനാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും ഒഴിവായത്. ആഴത്തിലുള്ള മുറിവായതിനാൽ ചികിത്സയ്ക്കായി 13 സ്റ്റിച്ച് വേണ്ടി വന്നു.
ആശുപത്രിയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തായിരുന്നു. കളിക്കിടയിൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ താരം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
സല്‍മാന്‍ ഖാന്റെ നായികയായി മേനെ പ്യാര്‍ കിയാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് ഭാഗ്യശ്രീ. വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ച് കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.
അടുത്തിടെ പ്രഭാസ് നായകനായ ‘രാധേ ശ്യാമി’ല്‍ ഭാഗ്യശ്രീ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഭാഗ്യശ്രീയുടെ മക്കളും സിനിമാരംഗത്താണ്. മകന്‍ അഭിമന്യു ദസ്സാനി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മകള്‍ അവന്തിക ദസ്സാനിയും സിനിമയിലേക്കു ചുവടുവച്ചു കഴിഞ്ഞു.