ADVERTISEMENT

അനുശ്രീ, അപർണ ഗോപിനാഥ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രദീപ് കാളിപുരയത്ത് സംവിധാനം ചെയ്ത ‘സെയ്ഫ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 

‘അറിയുമോ കാലമേ

ഉയിരു തേടുന്ന യാത്രയാകാം

നിറയുമോ പ്രാണനിൽ

ഒളി വിടർത്തുന്ന സൂര്യനായി......’

റോബിൻ കുര്യൻ ആണ് ഗാനത്തിന് വരികളൊരുക്കിയത്. രാഹുൽ സുബ്രഹ്മണ്യൻ സംഗീതം പകർന്ന ഗാനം വിജയ് യേശുദാസും സിത്താര കൃഷ്ണകുമാറും ചേർന്ന് ആലപിച്ചിരിക്കുന്നു. ഒരു വലിയ ദുരന്തത്തെ അതീജിവിക്കുന്ന അച്ഛനെയും മകളുമാണ് ഗാനരംഗത്തിലുള്ളത്. ആലാപനശൈലിയിലും ദൃശ്യമികവിലും മുന്നിട്ടു നിൽക്കുകയാണ് പാട്ട്. സിനിമയിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഷാജി പല്ലാരിമംഗലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിൽ ഐ പി എസ് ഉദ്യോഗസ്ഥയായി അപർണയും അഭിഭാഷകയായി അനുശ്രീയും വേഷമിടുന്നു. സിജു വിൽസൺ, അജി ജോൺ, ഹരീഷ് പേരടി, പ്രസാദ് കണ്ണൻ, ശിവജി ഗുരുവായൂർ, ഷാജി പല്ലാരിമംഗലം, സർജു മാത്യു, കൃഷ്ണ, ഊർമിള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച താരനിരയോടൊപ്പം ഒരുപിടി പുതുമുഖങ്ങളും സിനിമയിലുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com