'എസ്.പി.ബി ഇല്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ വയ്യ; ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു'; കെ.എസ് ചിത്ര

Mail This Article
അന്തരിച്ച സംഗീതപ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗായിക കെ.എസ് ചിത്ര. സിനിമയിലെപ്പോലെ നിരവധി വേദികളിലും എസ്.പി.ബിക്കൊപ്പം എണ്ണമറ്റ ഗാനങ്ങള്‍ ആലപിച്ച ചിത്ര അദ്ദേഹത്തോടൊപ്പമുള്ള പാട്ടുവേദികളുടെ ഓര്‍മ പങ്കുവച്ചു. ഇനിയൊന്നും പഴയതുപോലെ ആകില്ല, ചിത്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.
ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ: "ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. സംഗീതം ഇനി പഴയതുപോലെ ആകില്ല. ലോകവും ഇനി പഴയതുപോലെ ആകില്ല. മികച്ച ഗായികയായി മാറുന്നതിന് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ മതിയാകില്ല. അങ്ങയുടെ മഹനീയ സാന്നിധ്യമില്ലാത്ത ഒരു വേദിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകുന്നില്ല. സാവിത്രി അമ്മയ്ക്കും ചരണും പല്ലവിക്കും പ്രാര്‍ത്ഥനകള്‍. പ്രണാമം ."
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ എസ്.പിബിക്കൊപ്പം നിരവധി ഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. എസ്.പി.ബിയുടെ ഒട്ടനവധി ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ചിത്ര. അദ്ദേഹത്തിനൊപ്പമുള്ള വേദികള്‍ ഇനിയില്ലെന്ന തിരിച്ചറിവിന്റെ നടുക്കത്തിലാണ് പ്രിയ ഗായിക.