ADVERTISEMENT

മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി ആവശ്യപ്പെട്ടത്.

കരാർ ലംഘനത്തിന് ഇതിനു പുറമേ 18 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ വിഷയത്തിൽ വിധി പറയാൻ ബോംബെ ഹൈക്കോടതിക്ക് അധികാരമില്ലെന്ന പൈലറ്റുമാരുടെ വാദം കോടതി അംഗീകരിച്ചില്ല. രാജിക്കത്ത് മുംബൈയിൽ സ്വീകരിച്ചതിനാൽ കേസ് ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിക്കുള്ളിൽ വരുമെന്നും വ്യക്തമാക്കി. കേസ് അടുത്ത മാസം നാലിലേക്കു മാറ്റി.

Content Highlight: Akasa air, Civil Aviation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com