Activate your premium subscription today
Monday, Apr 28, 2025
ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയ ഡൽഹിയിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്ഥാനത്തേക്കു വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നതും ഡൽഹിയുടെ ചരിത്രത്തിലാദ്യം. ഇന്നു ചേർന്ന എഎപി നിയമസഭാകക്ഷി യോഗത്തിൽ സഞ്ജീവ്
ന്യൂഡൽഹി∙ ഡൽഹിയിൽ 27 വർഷം നീണ്ട രാഷ്ട്രീയ വനവാസത്തിനു ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ബിജെപി സുഷമയ്ക്കു ശേഷം മറ്റൊരു വനിതാ മുഖ്യമന്ത്രിയെ രംഗത്തിറക്കിയിരിക്കുകയാണ്. കൈവിട്ടുപോയ അധികാരം നിലനിർത്താൻ രേഖ ഗുപ്തയെന്ന മഹിളാ മോർച്ചയുടെ ദേശീയ ഉപാധ്യക്ഷയെ തന്നയാണ് മുഖ്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. സുഷമയ്ക്കും ഷീല ദീക്ഷിതിനും അതിഷിയ്ക്കും പിന്നാലെ ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നതോടെ കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിൽ എത്തിയ ഇടമായി ഡൽഹി മാറിയിരിക്കുകയാണ്.
ന്യൂഡൽഹി∙ വൈകീട്ട് ചേർന്ന ഡൽഹി ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി, നിയമസഭാ കക്ഷി നേതൃ പദവിയിലേക്കു രേഖ ഗുപ്തയെ തിരഞ്ഞെടുത്തതോടെ ഡൽഹിയെ നയിക്കാൻ വീണ്ടും വനിതാ മുഖ്യമന്ത്രി എത്തിയിരിക്കുകയാണ്. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായ രേഖ ഗുപ്തയിലൂടെ സുഷമ സ്വരാജിന്റെ പിൻഗാമിയെ കൂടിയാണ് ഡൽഹിയിൽ ബിജെപിയ്ക്കു ലഭിച്ചിരിക്കുന്നത്. നാളെ രാവിലെ 11മണിക്കു ഡൽഹി രാംലീല മൈതാനത്താണ് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഉപമുഖ്യമന്ത്രിയായി പർവേശ് ശർമയും നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ഇന്നു വൈകീട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ യോഗമാണ് മുഖ്യമന്ത്രി പദവിയിലേക്ക് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്.
ന്യൂഡൽഹി ∙ 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്പെൻസാക്കി വച്ചിരിക്കുകയാണ് പാർട്ടി. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കർ, കാബിനറ്റ് മന്ത്രിമാർ എന്നിവരെ ഈ യോഗത്തിൽ തിരഞ്ഞെടുക്കുമെന്നാണു റിപ്പോർട്ട്.
ന്യൂഡൽഹി ∙ മുഖ്യമന്ത്രിക്കസേര എത്തി, അതിലിരിക്കേണ്ട ആളുടെ പേരിനായാണ് ഡൽഹിയുടെ കാത്തിരിപ്പ്. ന്യൂഡൽഹി രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. 2 മണിക്കൂർ സമയമുണ്ടെങ്കിൽ കണ്ണഞ്ചിപ്പിക്കുന്ന വേദി തയാറാകുമെന്ന് കരാറുകാരൻ പറയുന്നു. 20ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി കുഴയുമ്പോൾ പ്രവചനവുമായി ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ്. അഞ്ച് വർഷത്തിനകം ബിജെപിക്ക് ഡൽഹിയിൽ മൂന്നു മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ഗോപാൽ റായിയുടെ പ്രവചനം.
ന്യൂഡൽഹി ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭരണം പിടിച്ചെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നത് ബിജെപിക്ക് തലവേദനയായി. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ പാർട്ടിക്കായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനം കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പാർട്ടി തീരുമാനം നീളുന്നത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി നേതൃത്വം. തീരുമാനം നീളുമെന്നാണ് നിലവിലെ സൂചന. ഇന്നു നടത്താനിരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച്ച നടന്നേക്കും.
ന്യൂഡൽഹി ∙ പുതിയ ഡൽഹി മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നാളെ അവസാനിക്കും. ബിജെപിയുടെ നിയമസഭാ കക്ഷി യോഗം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുമെന്നാണ് വിവരം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 ബിജെപി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ നടന്നേക്കും.
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു കുരുക്ക് മുറുക്കുന്നു. കേജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ന്യൂഡൽഹി ∙ ഡൽഹിയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 19ന് നടക്കുമെന്നു സൂചന. മുഖ്യമന്ത്രിയെ തിരുമാനിക്കുന്നതിന് യുഎസിൽനിന്നു തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും. ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം നാളെ തന്നെ ഉണ്ടായേക്കാമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.
ന്യൂഡൽഹി ∙ ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണു ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകാത്തതിനാൽ ഡൽഹിയിലെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ വൈകുകയാണെന്നും എഎപി മുഖ്യ വക്താവ് പ്രിയങ്ക കാക്കർ
അരവിന്ദ് കേജ്രിവാൾ മത്സരിച്ച ന്യൂഡൽഹി മണ്ഡലത്തിൽ 5 വർഷത്തിനുള്ളിൽ നാലിൽ ഒരാൾ വീതം വോട്ടർപട്ടികയിൽ നിന്ന് പുറത്തായി. അതായത് 27.2% വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു. 2020ൽ 1,46,122 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നതെങ്കിൽ 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ എണ്ണം 1,06,365 ആയി കുറഞ്ഞു– നീക്കം ചെയ്യപ്പെട്ടത് 39,757 വോട്ട് (27.2%). നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് 2209 വോട്ട് കൂടുതലായി ചേർക്കപ്പെടുകയും ചെയ്തു. അതോടെ 2020 നിയമസഭാ തിരഞ്ഞെടുപ്പിനും 2025 നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയിൽ കുറഞ്ഞ വോട്ടുകളുടെ എണ്ണം 37,000 ആയി (25.7%). ഈ സമയമാണ് എഎപി അപകടം മണത്തത്. തിരഞ്ഞെടുപ്പു കമ്മിഷൻ വൻതോതിൽ വോട്ട് നീക്കം ചെയ്തത് എഎപി വലിയ വിഷയമായി പാർലമെന്റിലും പുറത്തും ഉയർത്തി. എന്നാൽ ഈ പ്രതിഷേധം കമ്മിഷൻ പരിഗണിച്ചില്ല. 2020ൽ 46,758 വോട്ടു നേടിയ കേജ്രിവാളിന് ഇത്തവണ 25,999 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിക്ക് 22,061 വോട്ടാണ് കിട്ടിയതെങ്കിൽ ഇത്തവണ 30088 വോട്ടായി. എണ്ണായിരത്തോളം കൂടുതൽ. നീക്കം ചെയ്യപ്പെട്ടത് പ്രധാനമായും എഎപിയോട് അനുഭാവമുള്ള വോട്ടുകളാണെന്ന് പാർട്ടി ആരോപിക്കുന്നു. സോംനാഥ് ഭാരതി, മനീഷ് സിസോദിയ, സൗരവ് ഭരദ്വാജ് എന്നിവരും സമാനമായ രീതിയിൽ വീണുവെന്ന് എഎപി ആരോപിക്കുന്നു. തിരഞ്ഞെടുപ്പിൽ രണ്ടു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണ് എഎപി തോറ്റത്. ബിജെപിക്ക് 45.76% വോട്ടു കിട്ടി. എഎപിയുടെ 43.83% വോട്ട് എന്നത് തോറ്റ ഒരു പാർട്ടിക്ക് സമീപകാലത്ത് ഡൽഹിയിൽ കിട്ടിയ ഏറ്റവും ഉയർന്ന വോട്ടുശതമാനം ആണ്. കഴിഞ്ഞ 2 തവണയും ദുർബലമായ പ്രതിപക്ഷ നിരയായിരുന്നു ഡൽഹിയിലെങ്കിൽ ഇത്തവണ അങ്ങനെയല്ല. എഎപി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ അലയൊലി ഇപ്പോഴും മുഴങ്ങിനിൽക്കുകയാണ്. കാരണം, രാജ്യതലസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പ് 70 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പു മാത്രമായിരുന്നില്ല; രാജ്യമാകെ ഉറ്റുനോക്കിയ ഏറ്റവും ആവേശകരവും ഉദ്വേഗജനകവുമായ പോരാട്ടം തന്നെയായിരുന്നു. 27 വർഷത്തിനുശേഷം അധികാരക്കസേരയിലേക്കുള്ള ബിജെപിയുടെ ആധികാരികവിജയം ആ പാർട്ടിക്കു നൽകുന്ന ആത്മവിശ്വാസവും ആത്മബലവും വലുതാണ്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയത്തിലൂടെ 27 വർഷത്തിനു ശേഷം അധികാരത്തിലെത്തിയ ബിജെപി, വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് സൂചന. ദ്വിരാഷ്ട്ര സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെയെത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ അന്തിമ തീരുമാനം എന്നാണ് ബിജെപി വൃത്തങ്ങൾ അറിയിക്കുന്നതെങ്കിലും വനിത
ഇംഫാൽ താഴ്വരയിൽ അതീവ സുരക്ഷാ ജാഗ്രത. മണിപ്പുർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച എൻ.ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുമെന്ന സൂചനയെത്തുടർന്നാണിത്. തൗബാൽ ജില്ലയിൽ സായുധ സംഘം ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഔട്ട്പോസ്റ്റ് ആക്രമിച്ച് എകെ.47 ഉൾപ്പെടെയുള്ള യന്ത്രത്തോക്കുകളും വെടിയുണ്ടകളും തട്ടിയെടുത്തു. ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ബിജെപി എംഎൽഎമാരുടെ യോഗം ഡൽഹിയിലായിരിക്കുമെന്നാണു സൂചന. കുക്കി വിഭാഗക്കാരായ 10 എം എൽഎമാരോടു ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടത് യമുനയുടെ ശാപം മൂലമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന. രാജി സമർപ്പിക്കാൻ രാജ്ഭവനിലെത്തിയ ഡൽഹി മുഖ്യമന്ത്രി അതിഷിയോട് ‘‘യമുനയുടെ ശാപമാണ്’’ എഎപിയുടെ പരാജയകാരണമെന്ന് സക്സേന പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിയുടെ നാശം മുൻപ് തന്നെ സംഭവിച്ചതാണെന്നും എന്നാൽ അതു ജനങ്ങളുടെ പൂർണ ബോധ്യത്തിലേക്ക് എത്താൻ സഹായിച്ചത് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതോടെയാണെന്നും മുൻ നേതാവ് അശുതോഷ്. പാർട്ടി നേതാക്കൻമാർ ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെയും സ്വന്തമായി മണിമന്ദിരങ്ങൾ നിർമിക്കാൻ തുടങ്ങിയതോടെയും ആപ്പിന്റെ നാശം സംഭവിച്ചിരുന്നു. എഎപി നേതാക്കൻമാർ എല്ലാവരും ഡെഡ് പ്ലസ് സുരക്ഷ ഉൾപ്പെടെയുള്ള ആഡംബരങ്ങളിൽ അഭിരമിക്കുകയാണെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു.
ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയം ബിജെപിക്കു നൽകുന്ന നേട്ടം ചെറുതല്ല. ഒരുപാട് കണക്കുതീർക്കലിന്റെയും വലിയ കണക്കുകൂട്ടലിന്റെയും കഥ കൂടിയാണ് ഈ തിരഞ്ഞെടുപ്പു വിജയം. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഡൽഹിയിൽ സംസ്ഥാന ഭരണത്തിൽ ബിജെപിയുടെ മടങ്ങിവരവ്. വമ്പൻ ഭൂരിപക്ഷത്തിൽ രാജ്യഭരണം നേടിയിട്ടും തലസ്ഥാന ഭരണം തിരിച്ചുപിടിക്കാൻ പിന്നെയും ഒരു പതിറ്റാണ്ട് കൂടി കാത്തിരിക്കേണ്ടി വന്നു നരേന്ദ്ര മോദിക്കും ബിജെപിക്കും. ഡൽഹിയിൽ വിജയം ആഘോഷിക്കുമ്പോൾ പുതിയ റെക്കോഡുകൾ കൂടി സ്ഥാപിക്കുകയാണ് ബിജെപി. എംപിമാരുടെ എണ്ണത്തിലെന്നപോലെ രാജ്യത്ത് എംഎൽഎമാരുടെ അംഗസംഖ്യയിലും ആധിപത്യമുറപ്പിക്കുന്നു പാർട്ടി. ഒരു കാലത്ത് ഏറെ മുന്നിലും പിന്നീട് ഒപ്പത്തിനൊപ്പവും നിന്ന കോൺഗ്രസിനെ ഒരു പതിറ്റാണ്ടായി ഏറെ പിന്നിലാക്കിയാണ് ബിജെപിയുടെ യാത്ര. 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിനൊപ്പം രാജ്യത്ത് ഏറ്റവുമധികം എംഎൽഎമാരെ വിജയിപ്പിച്ച പാർട്ടിയെന്ന റെക്കോർഡും ബിജെപി സ്വന്തമാക്കിയിരുന്നു. പത്തു വർഷത്തിലേറെയായി ആയിരത്തിലധികം എംഎൽഎമാരുള്ള ഏക പാർട്ടിയായും അവർ മാറി. 2025ൽ എത്തുമ്പോൾ കോൺഗ്രസിനേക്കാൾ ആയിരത്തിലധികം എംഎൽഎമാരാണ് ബിജെപിയുടെ നേട്ടം. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും പിന്നീട് കുറച്ചു കാലവും എംഎൽഎമാരുടെ എണ്ണത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും 2014ൽ കേന്ദ്രത്തിൽ ബിജെപി ഒറ്റയ്ക്ക് 282 സീറ്റു നേടി അധികാരം പിടിച്ചതോടെ സംസ്ഥാനങ്ങളിലും മാറ്റമുണ്ടായി. 2013 അവസാനം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭകളിലേക്ക് ബിജെപി നേടിയ വലിയ വിജയമായിരുന്നു 2014ലെ വിജയത്തിന്റെ മുന്നൊരുക്കം. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരമേറ്റതോടെ സംസ്ഥാനങ്ങളിലും
ന്യൂഡൽഹി∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി. മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് തിരിച്ചടിയാണ് പുതിയ കണക്ക്. കോൺഗ്രസിന്റെത് ഉൾപ്പെടെ ആകെ മത്സരിച്ച 699 സ്ഥാനാർഥികളിൽ 555 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപി, എഎപി സ്ഥാനാർഥികൾക്കാർക്കും കെട്ടി വച്ച തുക നഷ്ടപ്പെട്ടിട്ടില്ല.
കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്ക് തറപറ്റിച്ചാണ് 2013ൽ അരവിന്ദ് കേജ്രിവാൾ തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കിയത്. എഎപി എന്ന ഡൽഹിയിലെ ‘സ്റ്റാർട്ടപ്’ രാഷ്ട്രീയ പാർട്ടിയുടെ മുന്നേറ്റങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. പാവപ്പെട്ടവരുടെ പാർട്ടിയായി വളർന്ന എഎപിക്ക് തുടർച്ചയായി രണ്ടുതവണയാണ് ഡൽഹിയിലെ ജനങ്ങൾ ഭരണം സമ്മാനിച്ചത്. അഴിമതിക്കെതിരായ കർശന നിലപാടുകളും വിശ്വാസ്യതയും കൈമുതലാക്കി കുതിച്ച പാർട്ടിക്ക് ഒടുവിൽ വിനയായത് അഴിമതിയും ധൂർത്തും. പ്രതീക്ഷ നൽകിയ പ്രസ്ഥാനവും നേതാക്കളും അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ചതോടെ ഉയർന്ന ജനരോഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു തിരിച്ചടിയായത്. ∙ തുടക്കം 28ൽ, പിന്നെ കുതിച്ചു 2012ൽ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് രൂപീകരിച്ച എഎപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2013ലാണ്. അന്ന് 28 സീറ്റുകളാണ് എഎപി നേടിയത്. കോൺഗ്രസ് പിന്തുണ നൽകിയതോടെ എഎപിയുടെ ആദ്യ മുഖ്യമന്ത്രിയായി കേജ്രിവാൾ സ്ഥാനമേറ്റു. എന്നാൽ ലോക്പാൽ ബിൽ പാസാക്കാൻ കോൺഗ്രസ് പിന്തുണ നൽകാത്തതിനാൽ 49 ദിവസങ്ങൾക്കു ശേഷം കേജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന്് രാഷ്ട്രപതി ഭരണത്തിലായ ഡൽഹിയിൽ 2015ലാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 എണ്ണം നേടി എഎപി രാജ്യത്തെ ഞെട്ടിച്ചു. ഇതോടെ അരവിന്ദ് കേജ്രിവാൾ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നിരയിലേക്ക് ഉയർന്നു. തുടർന്ന് 2020ൽ നടന്ന തിരഞ്ഞെടുപ്പിലും 62 സീറ്റു നേടി എഎപി ഡൽഹിയുടെ ഭരണം പിടിച്ചു.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്രെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി. മണ്ഡലത്തിൽ നിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് പ്രഖ്യാപനം. ഡൽഹി കലാപം നടന്ന മണ്ഡലമാണ് ഡൽഹിയിലെ മുസ്തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെയാണ് പേരു മാറ്റുമെന്ന ബിഷ്ടിന്റെ പ്രഖ്യാപനം.
ന്യൂഡൽഹി∙ 27 വർഷത്തിനു ശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു മുന്നറിയിപ്പുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽനിന്നു തൂത്തെറിയുമെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്. സുവേന്ദു അധികാരിയ്ക്കു പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ഉന്നയിച്ചു. ഡൽഹിയിലെ പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് സുകാന്ത മജുംദാര് പറഞ്ഞത്. ബിജെപിയുടെ വിജയത്തില് ഡല്ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി അറിയിക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ തിരിച്ചെത്തുന്നതിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാൻ തീരുമാനം. എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം പുതിയ ഡൽഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
ഡൽഹി തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ ഫലിച്ചു. കേജ്രിവാൾ എന്ന വൻമതിൽ തകർത്ത് ബിജെപിക്ക് ഘർവാപസി. നീണ്ട 27 വർഷത്തെ വനവാസത്തിനു ശേഷം. നായകൻ അരവിന്ദ് കേജ്രിവാൾ അടക്കം മുതിർന്ന നേതാക്കൾ തോറ്റതോടെ എഎപി പ്രതിസന്ധിയിൽ. ഹാട്രിക് പൂജ്യം നിലനിർത്തിയ കോൺഗ്രസിനും തിരിച്ചു വരവിന്റെ സൂചന പോലും നൽകാനായില്ല– 2025 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെ ഇങ്ങനെ വിലയിരുത്താം. പ്രവചനം സത്യമായപ്പോൾ, ചില പ്രതീക്ഷകൾ കരിഞ്ഞുണങ്ങി. ബിജെപി മുന്നേറ്റം പ്രവചിച്ചായിരുന്നു എക്സിറ്റ് പോൾ പ്രവചങ്ങളെല്ലാം. എങ്കിലും എഎപി പ്രതീക്ഷ വച്ചു പുലർത്തി. കാരണം മുൻ തിരഞ്ഞെടുപ്പുകളിൽ എഎപിക്ക് എതിരായിരുന്നു പ്രവചന ഫലങ്ങളെങ്കിലും തൂത്തുവാരി വിജയിച്ചത് എഎപിയാണ്. ആ എഎപിയുടെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് ഈ തിരഞ്ഞെടുപ്പിലെ ഫലം. 1998ൽ കോൺഗ്രസിനോട് അടിയറവു പറഞ്ഞ ബിജെപി 27 വർഷങ്ങൾക്കു ശേഷമാണ് ദേശീയ തലസ്ഥാന നഗരത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഡൽഹിയിൽ രണ്ടാമതാണ് ബിജെപി ഭരണത്തിൽ എത്തുന്നത്. ആദ്യം മികച്ച പ്രതിച്ഛായയോടെ ഭരണത്തിൽ എത്തിയെങ്കിലും ആ മികവ് തുടരാനായില്ല. പാർട്ടിയിലെ പടലപിണക്കം മൂലം ഖുറാനയെ മാറ്റി സാഹിബ് സിങ് വർമയെയും പിന്നീട് സുഷമാ സ്വരാജിനെയും മുഖ്യമന്ത്രിയാക്കി നോക്കി. എന്നിട്ടും ഭരണം നിലനിർത്താനായില്ല. സാഹിബ് സിങ് വർമയുടെ മകൻ കൂടിയായ
ന്യൂഡല്ഹി ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. ദേശീയ നേതൃത്ത്വത്തിന്റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനു പോകും മുൻപ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമുണ്ടാകും.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിച്ച ഇടതു പാർട്ടികൾക്ക് എല്ലാ മണ്ഡലങ്ങളിലും നോട്ടയേക്കാൾ കുറച്ചു വോട്ടു മാത്രമേ നേടാനായുള്ളൂ. സിപിഎം കരാവൽ നഗറിലും ബദർപൂരിലും, സിപിഐ വികാസ്പുരിയിലും പാലത്തിലും മത്സരിച്ചു. സിപിഐ (എംഎൽ) നരേല, കോണ്ട്ലി സീറ്റുകളിലും ജനവിധി തേടിയിരുന്നു. ആറ് സീറ്റുകളിൽ ഇടതു പാർട്ടികൾ ഒരുമിച്ച് 2,158 വോട്ടുകൾ നേടിയപ്പോൾ നോട്ടയ്ക്ക് 5,627 വോട്ടുകൾ ലഭിച്ചു.
ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കയ്യൊഴിഞ്ഞ് ന്യൂഡൽഹി മണ്ഡലം ചരിത്രം ആവർത്തിച്ചു. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ കേജ്രിവാൾ 12 വർഷത്തിനുശേഷം അതേ മണ്ഡലത്തിൽ പരാജയം രുചിച്ചപ്പോൾ അതിന്റെ കാരണങ്ങളിലൊന്നായി ഷീലയുടെ മകൻ സന്ദീപ് ദീക്ഷിതുണ്ട്. മുൻ മുഖ്യമന്ത്രിക്കെതിരെ 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ന്യൂഡൽഹി മണ്ഡലത്തിൽ പോരിനിറങ്ങിയത്. ത്രികോണമത്സരം നടന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻമുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനുമായ പർവേഷ് വർമ 4089 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4568 വോട്ടു നേടി മൂന്നാമതെത്തി. കണക്കുകൾ പ്രകാരം, കോൺഗ്രസുമായി കൈകോർത്തു മത്സരിച്ചിരുന്നെങ്കിൽ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും കേജ്രിവാളിന് അഭിമാനം കാക്കാമായിരുന്നു. 2013 ൽ ഷീല ദീക്ഷിതിനെ 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കേജ്രിവാൾ നിയമസഭയിലെത്തിയത്. 2015 ൽ ഭൂരിപക്ഷം 31,583 ആയി. എന്നാൽ, 2020ൽ ഭൂരിപക്ഷം 21,000ലേക്കു താഴ്ന്നു.
ന്യൂഡൽഹി ∙ 10 വർഷം മുൻപുള്ള ഒരു പ്രണയദിനം. അഴിമതിക്കെതിരെ ചൂലെടുത്ത അരവിന്ദ് കേജ്രിവാൾ ഡൽഹിയെ മനസ്സു നിറഞ്ഞ് പ്രണയിച്ചു തുടങ്ങിയത് അന്നാണ്. രാജ്യതലസ്ഥാനത്ത് അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തലപ്പൊക്കവുമായി തുടങ്ങിയ ഭരണം. ഇന്ന് അതേ തലപ്പൊക്കത്തിന് ജനവിധിയുടെ അടിയേറ്റ് ആം ആദ്മി പാർട്ടി വീണിരിക്കുന്നു. അഴിമതിക്കെതിരെ വാളെടുത്ത നേതാവ് അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെ, ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത പ്രഹരമാണ് എഎപിക്ക് ഡൽഹിയിലുണ്ടായത്.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പാർട്ടി പ്രവർത്തകനു ദേഹാസ്വാസ്ഥ്യം. ഇതുകണ്ട പ്രധാനമന്ത്രി പ്രസംഗം നിർത്തി. പ്രവർത്തകനു കുറച്ചു വെള്ളം നൽകുന്നത് ഉറപ്പാക്കാൻ ചുറ്റുമുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര സഹായം ഉറപ്പാക്കിയ ശേഷമാണ് മോദി പ്രസംഗം പുനരാരംഭിച്ചത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഐതിഹാസിക വിജയവും ആം ആദ്മി പാർട്ടിയുടെ പതനവും ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്ദേശം അയച്ചെന്ന മുക്കത്തെ സ്വകാര്യ ഹോട്ടല് ജീവനക്കാരിയുടെ വെളിപ്പെടുത്തലും ഒട്ടേറെ വാർത്തകളാൽ സമ്പന്നമായ ഒരു ദിവസംകൂടിയാണ് കടന്നുപോകുന്നത്. ഡൽഹിയിൽ നൂറിരട്ടി വികസനം കൊണ്ടുവരുമെന്ന മോദിയുടെ പ്രഖ്യാപനം, വിഷ്ണുജയുടെ ആത്മഹത്യയിൽ പ്രബിനെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി, അരവിന്ദ് കേജ്രിവാളിനെതിരെ അണ്ണാ ഹസാരെയുടെ പ്രതികരണം തുടങ്ങിയ വാർത്തകളും ഈ ദിനത്തിൽ ശ്രദ്ധനേടി. ഈ വാർത്തകൾ ഒരിക്കൽകൂടി വിശദമായി വായിക്കാം.
യമുനയിൽ ഹരിയാന ‘വിഷം’ കലക്കുന്നുവെന്ന കേജ്രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ അതൊന്നുകൂടി ഊട്ടിയുറപ്പിക്കാൻ മുഖ്യമന്ത്രി അതിഷി ഡൽഹി എഎപി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച ദിവസം. എല്ലാം കഴിഞ്ഞ് അതിഷി അതിവേഗം ഓഫിസിനു പുറത്തിറങ്ങി, സുരക്ഷാ വാഹനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും സംഘവും പാഞ്ഞും പോയി. ആ വാഹനത്തിനു പിന്നാലെ ഉയർന്ന പൊടി അടങ്ങിയപ്പോഴാണ് വഴിയോരത്ത് ഒരാളെ കണ്ടത്. മുൻ ആരോഗ്യ മന്ത്രിയും എഎപി വക്താവുമായ സൗരഭ് ഭരദ്വാജ്. ഒരാളുടെ ചുമലിൽ കയ്യിട്ട് എന്തോ സംസാരിക്കുകയാണ്. കേരളത്തിലാണെങ്കിൽ ഇത്തരമൊരു കാഴ്ച അപൂർവമാണെന്നു പറയേണ്ടി വരും. ആ ധൈര്യത്തിലാണ് മാധ്യമ പ്രവര്ത്തകരിൽ ഒരാൾ സൗരഭിനെ സമീപിച്ചത്. ഒരു ചെറിയ അഭിമുഖമായിരുന്നു ലക്ഷ്യം. സൗരഭ് പതിയെ ആ മാധ്യമപ്രവർത്തകന്റെ ചുമലിൽ കയ്യിട്ടു. എന്നിട്ടു പറഞ്ഞു: ‘ഇന്റർവ്യൂ തരാൻ നിവൃത്തിയില്ല, പാർട്ടിയുടെ അനുമതിയില്ലാതെ ഒന്നും പറയരുതെന്ന് നിർദേശമുണ്ട്’. ‘രണ്ടോ മൂന്നോ ചോദ്യങ്ങളേ ഉണ്ടാവുകയുള്ളൂ’ എന്ന വാക്കുകളും സൗരഭിന്റെ മനസ്സു മാറ്റിയില്ല. പാർട്ടി പറയാതെ ഒരു പ്രതികരണത്തിനുമില്ല എന്ന മറുപടിയിൽ ഉറച്ചുതന്നെ നിന്നു അദ്ദേഹം. ആരാണ് ആ ‘പാർട്ടി’? അത് കേജ്രിവാളായിരുന്നു. തിരഞ്ഞെടുപ്പുകാലത്ത് തന്റെ അനുവാദമില്ലാതെ യാതൊന്നും, പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരോട്, പറയരുതെന്ന കേജ്രിവാളിന്റെ അദൃശ്യ നിർദേശം എഎപി നേതാക്കളുടെ മേലുണ്ടായിരുന്നുവെന്നത് ഡൽഹിയിലെ പരസ്യമായ രഹസ്യമായിരുന്നു. സാധാരണക്കാരുടെ പാർട്ടിയെന്നു പേരുകേട്ട, മാധ്യമപ്രവർത്തകർക്ക് എന്തും എപ്പോഴും ചോദിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു പാർട്ടിക്ക് ഒരു ദശാബ്ദക്കാലത്തിനിടെ ഉണ്ടായ മാറ്റം സൗരഭിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തം. സാധാരണക്കാരനിൽനിന്ന് അകന്നതാണോ എഎപിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്? ഭരണഘടനാ ശിൽപിയായ അംബേദ്കറിന്റെ പേരിൽ വോട്ടു തേടിയിട്ടും ദലിത് വോട്ടുകള് കേജ്രിവാളിനെ തുണച്ചില്ലേ? എന്തെല്ലാമാണ്
ന്യൂഡൽഹി ∙ ഡൽഹി ജനവിധിയെ വിനയപൂർവം അംഗീകരിക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും അർപ്പണ ബോധത്തിനു നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണച്ച എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഡൽഹിയുടെ പുരോഗതിക്കും ഡൽഹിക്കാരുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഈ പോരാട്ടം തുടരും. മലിനീകരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയാകും പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ന്യൂഡൽഹി ∙ ഡൽഹിക്ക് ദുരന്ത സർക്കാരിൽ നിന്നും മോചനം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സ്നേഹത്തിനു നന്ദി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ സന്തുഷ്ടരാണ്. മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്കു നന്ദി. ഡൽഹിയിൽ നൂറിരട്ടി വികസനം കൊണ്ടുവരും. ചരിത്ര വിജയമാണ് ഡൽഹിയിൽ നേടിയത്. സാധാരണ വിജയമല്ല ഇതെന്നും ഐതിഹാസിക വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്ഹി ∙ ഡല്ഹി തിരഞ്ഞെടുപ്പില് ആംആദ്മി പാര്ട്ടി പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ പരിഹാസവുമായി രാജ്യസഭ എംപി സ്വാതി മലിവാള്. ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന്റെ പെയിന്റിങ് പങ്കുവച്ച സ്വാതിയുടെ എക്സ് പോസ്റ്റ് സമൂഹമാധ്യമത്തില് ചര്ച്ചകൾക്ക് വഴിയൊരുക്കി. കൗരവപ്പട ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടത്തുന്നതും വസ്ത്രം നൽകുന്ന ശ്രീകൃഷ്ണന്റെയും ചിത്രമാണ് സ്വാതി എക്സിൽ പങ്കുവച്ചത്.
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വോട്ടെണ്ണലിൽ ലീഡ് നില ഇടയ്ക്കിടെ മാറിമറിഞ്ഞെങ്കിലും ആദ്യം മുതൽ ഒരു കാര്യം വ്യക്തമായിരുന്നു – എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ, ഡൽഹിയുടെ രാഷ്ട്രീയക്കളത്തിൽ ഒരു വർഷത്തിലേറെയായി ബിജെപി നടത്തിവന്ന കരുനീക്കങ്ങൾ ഫലപ്രാപ്തിയിലെത്തും! തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യം
2008 നവംബർ 29. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താൻ ജനം വരി നിൽക്കുമ്പോഴും രാജ്യത്തിന്റെ ശ്രദ്ധ മുംബൈയിലായിരുന്നു. അവിടെ രണ്ടുദിവസം മുൻപു നഗരത്തിൽ നുഴഞ്ഞുകയറി നാശം വിതച്ച പാക്ക് ഭീകരരിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള എൻഎസ്ജി കമാൻഡോകളുടെ ഓപറേഷൻ ലക്ഷ്യത്തോട് അടുക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്കേറ്റ മുറിവ് രാജ്യം ഭരിക്കുന്ന കോൺഗ്രസിന് ഡൽഹി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. എന്നാൽ ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷവും കഴിഞ്ഞ് 8 സീറ്റുകൾ അധികം പിടിച്ചാണ് ഷീല ദീക്ഷിത് ഹാട്രിക് മുഖ്യമന്ത്രിയായത്. എന്നാൽ അതേ കോൺഗ്രസിന് അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടിയതോ കേവലം 8 സീറ്റ്. ആംആദ്മിയുടെ വരവോടെ രാജ്യതലസ്ഥാനത്ത് പിറകോട്ട് സഞ്ചരിക്കാൻ ആരംഭിച്ച കോൺഗ്രസ് 2015ലെ തിരഞ്ഞെടുപ്പിൽ പൂജ്യം സീറ്റുനേടിയാണ് നാണിച്ച് തലതാഴ്ത്തിയത്. പിന്നീട് 2020ലും ഇതേ നിലതുടർന്ന കോൺഗ്രസ് 2025ൽ അതേ പൂജ്യത്തിൽ ‘ഹാട്രിക്’ നേടിയിരിക്കുകയാണ്. ആംആദ്മിയാണ് ഡൽഹിയിൽ കോൺഗ്രസിന്റെ തളർച്ചയ്ക്കു കാരണം എന്ന വിലയിരുത്തലും ഈ തിരഞ്ഞെടുപ്പു ഫലം പൊളിച്ചിരിക്കുന്നു. ആംആദ്മി തളർന്നപ്പോഴും ഒരു സീറ്റിൽ പോലും ജയിക്കാനാവാതെ ശരശയ്യയിൽ ആണ്ടുപോയിരിക്കുന്നു കോൺഗ്രസ്. 27 വർഷത്തിനുശേഷം ഡൽഹി ഭരിക്കാൻ ബിജെപിക്കു സാധിക്കുന്നത് എഎപിയുടെ പരാജയം കൊണ്ടുമാത്രമല്ല, കോൺഗ്രസിനു ലഭിച്ച ഹാട്രിക് പൂജ്യം കൊണ്ടു കൂടിയാണ്. രാജ്യമെമ്പാടും കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി മുറവിളിക്കുന്ന പാർട്ടിയാണ് ബിജെപി. ദില്ലിയിൽ ബിജെപി ‘ഘർവാപസിക്ക്’ ഒരുങ്ങുമ്പോൾ തലസ്ഥാനം കോൺഗ്രസ് മുക്ത ദില്ലിയാകുന്നതും ബിജെപിക്കു കാണാൻ കഴിയുന്നു.
ന്യൂഡൽഹി∙ ആവർത്തിച്ചുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങവെ കബളിപ്പിച്ചവരെ ഡൽഹി നിവാസികൾ തിരിച്ചറിഞ്ഞെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയുടെ ഹൃദയത്തിൽ ഇനി മോദിയുണ്ടെന്നും ഈ വിജയം മോദി ഗ്യാരണ്ടിയുടെ വിജയമാണെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
വോട്ടെടുപ്പിന് ഏതാനും ദിവസം മുൻപായിരുന്നു അത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഡൽഹിയിലെ മട്ടിയാല മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. ബിജെപി സ്ഥാനാർഥി സന്ദീപ് സെഹ്രാവത്തിനു വോട്ടു തേടിയുള്ള പ്രചാരണത്തിനിടെ ധാമി നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു. ‘‘ഡൽഹിക്ക് ഇനി വേണ്ടത് ട്രിപ്പിൾ എൻജിൻ സർക്കാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഒരു എൻജിൻ നിങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇനി ഡൽഹിയിൽ ബിജെപിയെ വിജയിപ്പിച്ച് അടുത്ത എൻജിനും ശക്തമാക്കണം. ഒപ്പം മട്ടിയാലയിൽ സന്ദീപിനെ ജയിപ്പിച്ച് ഇതൊരു ട്രിപ്പിൾ എൻജിൻ ഭരണ സംവിധാനമാക്കണം’’. ധാമിയുടെ ആ ട്രിപ്പിൾ എൻജിൻ പിന്നീടങ്ങോട്ട് ഡൽഹിയിലുടനീളം പല പ്രചാരണയോഗങ്ങളിലും ബിജെപി നേതാക്കൾ പ്രയോഗിച്ചു. ഡൽഹിയിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ ധാമി പറഞ്ഞതുപോലെ തന്നെയായി കാര്യങ്ങൾ. കേന്ദ്രത്തിലും ഡൽഹിയിലും മട്ടിയാലയിലും ബിജെപി ജയിച്ചു. ഇന്ദ്രപ്രസ്ഥത്തിനും ഇന്ത്യയ്ക്കും ഇനി ഒരേ അധികാരകേന്ദ്രം. 47 സീറ്റുകളിലാണ് ബിജെപി ജയിച്ചുകയറിയത്. ഇവിടങ്ങളിലെല്ലാം ഇനി ട്രിപ്പിൾ എൻജിൻ പ്രവർത്തനങ്ങളാണ് ബിജെപി വാഗ്ദാനം. എഎപി ജയിച്ചത് 23 മണ്ഡലങ്ങളിൽ. അധികാരമില്ലാതെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ ഭരണത്തോട് അരവിന്ദ് കേജ്രിവാൾ എങ്ങനെ പോരാടുമെന്ന് കാത്തിരുന്നുതന്നെ കാണണം. കോൺഗ്രസ് പതിവുപോലെ ‘സംപൂജ്യരായും’ മടങ്ങുന്നു. 26 വർഷത്തിനു ശേഷം രാജ്യവും രാജ്യതലസ്ഥാനവും ഒരേ അധികാര കേന്ദ്രത്തിനു കീഴിൽ വരുന്നുവെന്ന അപൂർവതയും ഇത്തവണയുണ്ട്. 1998ലാണ് ഇതിനു മുൻപ്
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ അരവിന്ദ് കേജ്രിവാളിനെതിരെ രംഗത്തെത്തി അഴിമതി വിരുദ്ധ സമരസേനാനി അണ്ണാ ഹസാരെ. കേജ്രിവാളിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്നും എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്നും അണ്ണാ ഹസാരെ ആരോപിച്ചു. തന്റെ മുന്നറിയിപ്പുകൾ കേജ്രിവാൾ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
27 വർഷത്തിനു ശേഷം ഡൽഹിയിൽ നേടിയ വിജയത്തിനു പിന്നാലെ ജനങ്ങളോട് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ‘‘ജനശക്തിയാണ് പരമപ്രധാനം, വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ മഹത്തായതും ചരിത്രപരവുമായ ജനവിധിക്ക് ഡൽഹിയിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഞാൻ നമിക്കുന്നു. ഈ മികച്ച വിജയത്തിൽ ഞങ്ങൾക്ക് എളിമയും ബഹുമാനവുമുണ്ട്.
ന്യൂഡൽഹി ∙ ജനവിധി വളരെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഈ വിജയത്തിനു താൻ ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്നു താൻ പ്രതീക്ഷിക്കുന്നതയാും വിഡിയോ സന്ദേശത്തിൽ കേജ്രിവാള് പറഞ്ഞു. ‘‘കഴിഞ്ഞ 10
ന്യൂഡൽഹി ∙ കാൽനൂറ്റാണ്ടിനു ശേഷം തലയെടുപ്പോടെ തലസ്ഥാനം തിരിച്ചു പിടിച്ച് ബിജെപി. ഡൽഹിയിൽ തുടങ്ങി പഞ്ചാബും പിടിച്ചെടുത്ത് മുന്നേറിയ എഎപിയുടെ അശ്വമേധത്തിനു തിരിച്ചടി. ലോക്സഭയിലും സംസ്ഥാനങ്ങളിലും ജയിച്ചു മുന്നേറിയ ബിജെപിയുടെ ജൈത്രയാത്രയിൽ കല്ലുകടിയായിരുന്നു തലസ്ഥാനത്ത് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി. കേജ്രിവാളിനെയും എഎപിയെയും ഉന്നമിട്ട് മാസങ്ങളായി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ആപ്പിന്റെ പതനത്തിനു വഴിയൊരുക്കിയത്. കോൺഗ്രസ് എന്ന ഗോലിയാത്തിനെ അടിച്ചിട്ട് 11 വർഷത്തോളം അധികാരത്തിലിരുന്ന എഎപി ഇനി അധികാര രാഷ്ട്രീയത്തിനു പുറത്ത്. മോദി മാജിക്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നേടിയെടുത്ത വൻവിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ആവർത്തിച്ചു. കാൽനൂറ്റാണ്ട് അധികാരത്തിൽനിന്നു പുറത്തു നിന്നതിനു ശേഷം ബിജെപി തിരിച്ചുവരവ് നടത്തിയ നിർണായക തിരഞ്ഞെടുപ്പ് കൂടിയായി മാറുകയാണ് ഡൽഹിയിലേത്.
കണ്ണൂർ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും പറയാൻ സമയമായിട്ടില്ലെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ എഎപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമർ അബ്ദുല്ല എക്സിൽ കുറിച്ചത്. ഡൽഹിയിൽ ബിജെപി വൻ വിജയത്തിലേക്കെന്ന് സൂചനകൾ പുറത്തുവന്നതോടെയാണ് നാഷനൽ കോൺഫറൻസ് ഇന്ത്യാ മുന്നണിയിലെ തന്നെ പ്രധാന പാർട്ടികളായ കോൺഗ്രസിനെയും എഎപിയെയും വിമർശിച്ചു രംഗത്തെത്തിയത്.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്കു പിന്നാലെ എഎപിക്ക് കനത്ത പ്രഹരമായി ദേശീയ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ തോൽവി. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി നേതാവ് പർവേശ് വർമയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ജംഗ്പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിലാണ്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനനഗരത്തിന്റെ ഭരണം ആർക്കെന്ന് ഇന്നറിയാം. ഫലമെത്തും മുൻപേ രാഷ്ട്രീയപോരാട്ടം കടുത്തു. തങ്ങളുടെ 16 സ്ഥാനാർഥികളെ വലയിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണം നടത്താൻ ലഫ്. ഗവർണർ വി.കെ.സക്സേന, അഴിമതി വിരുദ്ധ ബ്രാഞ്ചിനു (എസിബി) നിർദേശം നൽകി. തെളിവു നൽകാൻ ആവശ്യപ്പെട്ട് എസിബി കേജ്രിവാളിനു നോട്ടിസ് നൽകി.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുഫലം ഇന്ന്. ബിജെപിയും ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ത്രികോണമത്സരം നടന്ന ഡൽഹിയിൽ ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്. എക്സിറ്റ് പോളുകളിൽ ബിജെപിക്കാണു മുൻതൂക്കം. രാവിലെ 8 നാണു വോട്ടെണ്ണൽ ആരംഭിക്കുക. 2020 ൽ 70 സീറ്റിൽ 62 എണ്ണം നേടിയാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ബിജെപിക്ക് 8 സീറ്റും.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുഫലം നാളെ വരാനിരിക്കെ, എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പിൻബലത്തിൽ സർക്കാർ രൂപീകരിക്കാൻ തയാറെടുക്കുകയാണ് ബിജെപി. എന്നാൽ, എക്സിറ്റ് പോൾ കണക്കിലെടുക്കുന്നില്ലെന്നാണ് എഎപിയുടെ നിലപാട്. തിരഞ്ഞെടുപ്പുദിവസം പുറത്തുവന്ന 12 എക്സിറ്റ് പോൾ ഫലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് എഎപിക്കു തുടർഭരണം പ്രവചിച്ചത്. കാൽനൂറ്റാണ്ടിനു ശേഷം ഡൽഹിയുടെ ഭരണം ബിജെപിക്ക് ലഭിക്കുമെന്നാണ് ബാക്കിയെല്ലാം വ്യക്തമാക്കിയത്.
‘മോദി വന്നാല് ഇതെല്ലാം തകർക്കുമോ? ബിജെപി വന്നാൽ ഇതെല്ലാം തകർത്തു കളയുമെന്നാണ് അവർ പറയുന്നത്’– ബിരോ ഇപ്പോഴും കരുതുന്നത് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നത് മോദിയാണെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ ഡൽഹിയിൽ ഇങ്ങനെ ചിന്തിക്കുന്നവരില് ഒരു ബിരോ മാത്രമല്ല ഉള്ളതെന്നതാണ് യാഥാർഥ്യം. വർഷങ്ങൾക്കു മുൻപേ ഡൽഹിയിലേക്ക് കുടിയേറിയവരാണ് ബിരോയുടെ കുടുംബം. ഭർത്താവ് മരിച്ചു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തെ സഞ്ജയ് അമർ കോളനിയിലാണ് വീട്. വീടിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ആധാർ കാർഡുമുണ്ട്. എന്നിട്ടും അവർ ഇപ്പോഴും ഭയക്കുന്നു; അധികാരം മാറുമ്പോൾ കിടപ്പാടം പോകുമോയെന്ന്. അത് ഒരു പ്രചാരണത്തിന്റെ ബാക്കിപത്രമാണ്. ബിജെപി അധികാരത്തിലെത്തിയാൽ ആം ആദ്മി പാർട്ടി നടപ്പാക്കിയ എല്ലാ പദ്ധതികളും നിർത്തലാക്കപ്പെടുമെന്ന് അവർ ഭയക്കുന്നു. അത്തരമൊരു പ്രചാരണം രാജ്യതലസ്ഥാനത്തെ കോളനികളില് ഉൾപ്പെടെ ശക്തമായി അടിവേരിറക്കിയിരുന്നു. സഞ്ജയ് അമർ കോളനിയിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായെത്തിയപ്പോഴായിരുന്നു ബിരോയെ കണ്ടതും സംസാരിച്ചതും. ബിജെപി എല്ലാം തകർക്കുമോയെന്ന ചോദ്യത്തിന് പക്ഷേ അപ്പോൾത്തന്നെ ഉത്തരവും കിട്ടി. സമീപത്തുകൂടി പോവുകയായിരുന്ന മോഹിത് കുമാറാണ് ഒരു നിമിഷം തിരിഞ്ഞു നിന്ന് പറഞ്ഞത്: ‘ആന്റിജീ... ബിജെപി വന്നാൽ ഒന്നും തകർക്കില്ലെന്നു മാത്രമല്ല, എല്ലാം കൂടുതൽ നന്നാക്കുകയും ചെയ്യും’. ഇരുവരും പറഞ്ഞത് ജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു. ഇതെല്ലാം കേട്ടുകൊണ്ട്, ഞങ്ങൾക്ക് കോളനിയിലേക്കുള്ള വഴികാട്ടിയായി വന്ന കരുണാനിധി പറഞ്ഞു– ‘ജോലിയൊന്നും കിട്ടുന്നില്ല സാർ. സ്വകാര്യ ടാക്സി ഓടിക്കലാണ് ജോലി. മുതലാളി വിളിച്ചാൽ മാത്രം പോകും. അല്ലെങ്കിൽ ജോലിയില്ല. വിശപ്പാണ് ഞങ്ങളുടെയെല്ലാം വലിയ പ്രശ്നം. കാശാണ് ഞങ്ങളുടെ തലവേദന...’. തെക്കുകിഴക്കൻ ഡൽഹിയിലാണ് സഞ്ജയ് അമർ കോളനിയും സമീപത്തെ അണ്ണാനഗർ കോളനിയും ഉൾപ്പെടുന്നത്. കോളനിയിലെ തിങ്ങിക്കൂടിയ
ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പ് ബിജെപി വൻ വിജയം നേടി ഭരണം പിടിക്കുമെന്ന് കൂടുതൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇന്ന് പുറത്തുവന്ന ആക്സിസ് മൈ ഇന്ത്യ, ചാണക്യ, സിഎൻഎക്സ് എക്സിറ്റ് പോൾ സർവേകളാണ് ബിജെപിയുടെ വിജയം പ്രവചിച്ചത്. ആകെയുള്ള 70 സീറ്റിൽ 45 മുതൽ 55 സീറ്റുവരെ ബിജെപി നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ആം ആദ്മി പാർട്ടി 15 മുതൽ 25 വരെ സീറ്റിലൊതുങ്ങുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് പരമാവധി ഒരു സീറ്റ് മാത്രമേ ലഭിക്കൂ.
വോട്ടെടുപ്പു യന്ത്രങ്ങൾക്ക് കൂട്ടുകിടക്കും – ജനുവരി 26ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിഷയം എന്താണെന്ന് പാർട്ടി ഇങ്ങനെ വിശദീകരിച്ചു: ‘‘ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇവിഎം യന്ത്രങ്ങളിൽ ക്രമക്കേട് നടത്തുമെന്ന ഭയവുമുണ്ട്. അതുകൊണ്ട് എല്ലാ ബൂത്തിനു മുന്നിലും ആത്മാർഥതയുള്ള ചെറുപ്പക്കാരായ വൊളന്റിയർമാരെ നിയോഗിക്കും. സാങ്കേതിക പരിജ്ഞാനമുള്ളവരായിരിക്കും ഇവർ. ഇതിനായി വൊളന്റിയർമാർക്ക് പ്രത്യേക പരിശീലനവും നൽകും.’’ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യത്തെപ്പറ്റി പറയുമ്പോൾ ‘‘സമീപ കാലത്തെ ചില തിരഞ്ഞെടുപ്പുകളിൽ പല ബൂത്തുകളിലും വോട്ടെടുപ്പ് ഒരു ഘട്ടത്തിൽ ഇഴയുന്നതായി കണ്ടിട്ടുണ്ട്. ഇതിന്റെ ഫലം ഒരു പ്രത്യേക പാർട്ടിക്കാണ് ലഭിക്കുന്നത്’’ എന്നും എഎപി കൂട്ടിച്ചേർക്കുന്നു. അടുത്തിടെ നടന്ന ചില നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേന്ദ്രം ‘അനഭിലഷണീയമായ രീതിയിൽ’ ഇടപെട്ടതായി സംശയം ഉയർന്നതാണ് ഈ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും എഎപി പറയുന്നു. ആദ്യമായല്ല ഇത്തരമൊരു ആരോപണം എഎപി ഉന്നയിക്കുന്നത്. 2020 നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഇവിഎം യന്ത്രങ്ങൾ അനധികൃതമായി എടുത്തുകൊണ്ടുപോയെന്ന് സഞ്ജയ് സിങ് എംപി വിഡിയോകൾ സഹിതം ആരോപിച്ചിരുന്നു. എങ്ങോട്ടാണ് ഇവ കൊണ്ടുപോയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിഎമ്മുകൾ പാർട്ടി ഏജന്റുമാരുടെ മുന്നിൽ വച്ച് സീൽ ചെയ്ത് നേരെ സ്ട്രോങ് റൂമിലേക്കാണ് മാറ്റുന്നതെന്നും പൊലീസ് കാവലുള്ളതിനാൽ ക്രമക്കേടുകൾക്ക് ഒരു സാധ്യതയില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അന്നു മറുപടി നൽകി. യുപിയിലെ 2017 നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും എഎപി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. യുപിയിൽ ബിജെപി നേടിയ വൻ വിജയം സംശയാസ്പദമെന്നായിരുന്നു ആരോപണം. എഎപിയാണ് പണ്ടേ ആരോപണം ഉന്നയിക്കുന്നതെങ്കിൽ ഇപ്പോൾ കോൺഗ്രസും ആ നിരയിലുണ്ട്. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് കോടതിയിൽ കേസുമായി മുന്നോട്ടുപോകുകയാണ് കോൺഗ്രസ്. മറ്റെവിടെയും കാണാത്ത ആരോപണങ്ങൾ കൊണ്ട് ഡൽഹി തിരഞ്ഞെടുപ്പ് ഇളക്കി മറിക്കുകയാണ് എഎപിയും അരവിന്ദ് കേജ്രിവാളും.
ന്യൂഡൽഹി ∙ കൊടുമ്പിരി കൊണ്ട പ്രചാരണത്തിനും വാഗ്ദാന പെരുമഴകൾക്കും ഒടുവിൽ ഡൽഹി ജനത വിധിയെഴുതി. രാജ്യ തലസ്ഥാനം ഇനി ആര് ഭരിക്കുമെന്ന് ശനിയാഴ്ച അറിയാം. രാഷ്ട്രപതി ദ്രൗപദി മുര്മ്മു, സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഡൽഹി പൊലീസ്. ചൊവ്വാഴ്ച പുലർച്ച 12.30 ഓടെ അതിഷിയും എഴുപതോളം ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകരും പത്ത് വാഹനങ്ങളും ചേർന്ന് ഫത്തേ സിങ് മാർഗിനു സമീപം തടസമുണ്ടാക്കിയെന്നാണ് കേസ്.
ന്യൂഡൽഹി ∙ എഎപി സർക്കാർ നടപ്പാക്കിയ ഹിറ്റ് പദ്ധതികളൊന്നായിരുന്നു ‘പിങ്ക് ടിക്കറ്റ് ’. സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കിയ പദ്ധതി 2020ലെ തിരഞ്ഞെടുപ്പിൽ എഎപിയുടെ വിജയത്തിൽ നിർണായകമായി. ഇത്തവണയും പ്രകടന പത്രികയിൽ സ്ത്രീകൾക്കുള്ള പദ്ധതികൾ ഒട്ടേറെ. വനിതാ കേന്ദ്രീകൃത പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നു വൈകിട്ട് 6ന് അവസാനിക്കും. മറ്റന്നാളാണ് തിരഞ്ഞെടുപ്പ്. ഇന്നു വൈകിട്ട് 6 മുതൽ നിശബ്ദ പ്രചാരണമാണ്. അവസാന 48 മണിക്കൂറിൽ നിയമ വിരുദ്ധമായി കൂട്ടം കൂടുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ന്യൂഡൽഹി ∙ ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണിത്. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ അഴിമതി ജനങ്ങളെ തിന്നുതീർക്കുമായിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു.
‘തീൻ തൻവർ ആംനെ സാംനേ’ (മൂന്നു തൻവർമാർ നേർക്കുനേർ)– ഡൽഹി ഛത്തർപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനെ വോട്ടർമാർ വിശേഷിപ്പിക്കുന്നതിങ്ങനെ. ഇത്തവണ തൻവർമാരുടെ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ: ബ്രം സിങ് തൻവർ (എഎപി), കർത്താർ സിങ് തൻവർ (ബിജെപി), രാജേന്ദർ സിങ് തൻവർ (കോൺഗ്രസ്) എന്നിങ്ങനെ 3 പ്രധാന സ്ഥാനാർഥികളും പേരിൽ സമാനതയുള്ളവരാണ്.
ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. സ്ഥാനാർഥി നിർണയത്തിൽ കലഹിച്ച് അഞ്ചു ദിവസത്തിനിടെ എട്ട് എംഎൽഎമാർ രാജിവച്ചു. തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവ്ന ഗൗഡ് (പലാം), ഭൂപീന്ദർ സിങ് ജൂൺ (ബിജ്വാസൻ), ഗിരിഷ് സോനി (മഡിപുർ) എന്നിവരാണ് 5 ദിവസത്തിനിടെ രാജിവച്ചത്.
ബിജെപി പ്രകടനപത്രികയുടെ (സങ്കൽപ് പത്രയെന്നു വിളിപ്പേര്) മൂന്നാം ഭാഗത്തിന്റെ പ്രകാശന വേദി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകാശനം ചെയ്യുന്നത്. ഡൽഹി പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സ്റ്റേറ്റ് ഓഫിസിലേക്ക് ഗേറ്റ് കടന്നു ചെല്ലുമ്പോൾ വലതുവശത്ത് ആദ്യം വച്ചിരിക്കുന്ന പോസ്റ്റററിലാണ് കണ്ണുടക്കിയത്. അതിൽ ഭരണഘടാശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം. അതിനും ശേഷമാണ് ബിജെപിയുടെ മുൻഗാമി പാർട്ടിയായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ചിത്രമുള്ള പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ബിജെപി സ്റ്റേറ്റ് ഓഫിസിൽനിന്ന് ഒന്നാഞ്ഞു നടക്കാനുള്ള ദൂരമേയുള്ളൂ പാർലമെന്റിലേക്ക്. അവിടെ, രാജ്യസഭയിൽ ഒരു മാസം മുൻപ് നടന്നത് പാർട്ടി അത്ര പെട്ടെന്നു മറക്കാനിടയില്ല. അഥവാ ബിജെപി മറന്നാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറക്കില്ല. അന്ന് പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് അദ്ദേഹം നടത്തിയ ‘അംബേദ്കർ പരാമർശം’ അത്രയേറെയാണ് വിവാദമായത്. ‘‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ... ഇതിപ്പോൾ ഒരു ഫാഷനായിരിക്കുകയാണ്. ഇതുപോലെ ഏതെങ്കിലും ദൈവത്തിന്റെ പേരാണ് പ്രതിപക്ഷം തുടർച്ചയായി ഉച്ചരിച്ചിരുന്നതെങ്കിൽ ഏഴു ജന്മത്തിലും അവർക്ക് സ്വർഗം പൂകാമായിരുന്നു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. അംബേദ്കറെ അമിത് ഷാ അപമാനിച്ചെന്നും മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനാണ് അതോടെ തിരികൊളുത്തപ്പെട്ടത്. ഡിസംബർ 19നായിരുന്നു അമിത് ഷായുടെ പരാമർശം. തൊട്ടടുത്ത ദിവസംതന്നെ ബിജെപിയുടെ ഡൽഹി ആസ്ഥാനത്തിനു മുന്നിൽ എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഉൾപ്പെടെയുള്ളവർ പ്ലക്കാർഡുകളുമായി പ്രതിഷേധത്തിനെത്തി. അംബേദ്കറെ അപമാനിച്ചവരെ ഇന്ത്യ മറക്കില്ലെന്നായിരുന്നു പ്ലക്കാർഡിലെ വാക്കുകൾ. എഎപി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കേജ്രിവാൾ കത്തിക്കയറി. ‘‘അംബേദ്കറെ
ന്യൂഡൽഹി ∙ ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ പൂർവാഞ്ചൽ സ്വദേശികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുണ്ട്. ആ വോട്ട് ലക്ഷ്യമിട്ടാണ് ഛഠ് പൂജ ഉത്സവത്തിന് പൊതു അവധി അനുവദിച്ച് മഹാ ഉത്സവമാക്കുമെന്നും പൂർവാഞ്ചലികൾക്കായി ബജറ്റിൽ പ്രത്യേക വിഹിതം മാറ്റിവയ്ക്കും എന്നും വിവിധ
ന്യൂഡൽഹി∙ ഹരിയാന സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ കേജ്രിവാൾ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും കോടതി നോട്ടിസിൽ അറിയിച്ചു. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്നു മോദി ചോദിച്ചു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ഇന്നു വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കേജ്രിവാളിനോട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്കു നീങ്ങുന്നതിനിടെ മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളിനെയും മനീഷ് സിസോദിയയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേജ്രിവാളിനെയും സിസോദിയയെയും ‘മദ്യ കുംഭകോണത്തിന്റെ ശിൽപികൾ’ എന്ന് വിശേഷിപ്പിച്ച രാഹുൽ, കേജ്രിവാളിനെതിരെ ബിജെപി പ്രധാന പ്രചാരണ ആയുധമാക്കുന്ന ‘ശീഷ്മഹൽ’ വിവാദവും ആവർത്തിച്ചു.
ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.
ന്യൂഡൽഹി∙ എഴുതി തയാറാക്കിയ 15 വാഗ്ദാനങ്ങളുടെ പട്ടികയിൽ ജനസമക്ഷം ഒപ്പുവച്ച് ആംആദ്മി പാർട്ടിയുടെ പ്രകടന പത്രിക ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ പുറത്തിറക്കി. ‘കേജ്രിവാൾ കി ഗാരന്റി’ (കേജ്രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണു പത്രിക പുറത്തിറക്കിയത്. 2020 തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്രിവാളാണ് ആദ്യമായി ‘ഗാരന്റി’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന അവകാശവാദത്തോടെയായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ പ്രകാശനം.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്രിവാൾ. മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് കേജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ‘‘അദ്ദേഹം സർക്കാരിൽ
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ കൂടുതൽ പദ്ധതികളും സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണു പാർട്ടികൾ. മത്സരത്തിന്റെ മുൻനിരയിലുള്ള എഎപിയും ബിജെപിയും കോൺഗ്രസും ഓരോ ദിവസവും ഓരോ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നു. ഇടത്തരക്കാർ, വനിതകൾ, യുവാക്കൾ, പുരോഹിതർ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യംവച്ച് 3 രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച പദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും.
ന്യൂഡൽഹി ∙ ഒരു പ്ലേറ്റ് ചോളെ ബട്ടൂര– 40 രൂപ, ഒരു സമൂസ –12 രൂപ, ചായ –10, കാപ്പി–12 രൂപ, ഉച്ച സമയം ആണെങ്കിൽ 70 രൂപയ്ക്ക് ഒരു ഫുൾ വെജ് താലി മീൽസ്.... ഏതെങ്കിലും ഹോട്ടലിലെയോ മറ്റോ മെനു കാർഡ് ആണെന്ന് കരുതിയാൽ തെറ്റി. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിനായി
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം തേടി എഐഎംഐഎം സ്ഥാനാർഥിയും ഡൽഹി കലാപക്കേസ് പ്രതിയുമായ താഹിർ ഹുസൈൻ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഭിന്നവിധി. ജസ്റ്റിസ് പങ്കജ് മിത്തൽ ഹുസൈന് ഇടക്കാല ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചപ്പോൾ, പ്രചാരണത്തിനായി ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനു നേരെ ആക്രമണ ശ്രമമെന്ന് ആരോപണം. കേജ്രിവാളിന്റെ വാഹനത്തിനുനേരെ കല്ലുപോലെയുള്ള വസ്തു പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ആംആദ്മി പാർട്ടി പുറത്തുവിട്ടു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ താളം മുറുകുമ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ത്രികോണപ്പോരിനു വികാസ്പുരി മണ്ഡലത്തിൽ വെല്ലുവിളിയാവുകയാണ് സിപിഐ. പതിറ്റാണ്ടുകളായി ഡൽഹിയുടെ ഭരണ സംവിധാനങ്ങളിൽനിന്ന് ഇടതുപക്ഷം പുറത്താണെങ്കിലും ഇത്തവണ കഥ മാറുമെന്ന് ഉറപ്പിച്ചാണ് മലയാളി കൂടിയായ സ്ഥാനാർഥി ഷിജോ വർഗീസ് കുര്യന്റെ പ്രചാരണം.
ന്യൂഡൽഹി∙ രണ്ടു തിരഞ്ഞെടുപ്പുകളിൽ വിജയം സമ്മാനിച്ച പട്പട്ഗഞ്ചിൽ നിന്നു ജംഗ്പുരയിലേക്കു ചുവടുമാറ്റിയാണ് ഇത്തവണ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ മത്സരം. ഫറാദ് സൂരിയാണു മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. തർവീന്ദർ സിങ് മർവെയെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേജ്രിവാളിന്റെ
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകളെ ലക്ഷ്യംവച്ച് ബിജെപി പ്രകടനപത്രിക പുറത്തിറക്കി. സൗജന്യങ്ങൾ, സബ്സിഡി, അടിസ്ഥാനവികസനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ട പത്രികയിലൂടെ ഡൽഹിയിലെ വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്യുന്നത്. വനിതകൾക്ക് പ്രതിമാസം 2500 രൂപയാണ് വാഗ്ദാനം. ഗർഭിണികൾക്ക്
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനിൽക്കെ റോഡ്ഷോയും പൊതുപരിപാടികളും നാമനിർദേശപത്രികാ സമർപ്പണവുമായി ഡൽഹിയിൽ സദീവമായി രാഷ്ട്രീയപാർട്ടികൾ.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ആഭ്യന്തര മന്ത്രാലയം അനുമതി കൊടുത്തു. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി കൊടുത്തിട്ടുണ്ട്. നാലാം തവണയും
മുഗൾകാലഘട്ടത്തിൽ ആഡംബരങ്ങളുടെ പ്രതിബിംബമായിരുന്നു ശീശ് മഹലുകൾ അഥവാ സ്ഫടിക കൊട്ടാരങ്ങൾ. രാജാക്കന്മാർ താമസിച്ചിരുന്ന കോട്ടകൾക്കുള്ളിൽ വിലയേറിയ വെളുത്ത മാർബിളുകളും ദർപ്പണങ്ങളും പവിഴങ്ങളും മുത്തുകളും പതിപ്പിച്ചാണ് ശീശ് മഹലുകൾ നിർമിച്ചിരുന്നത്. അത്യാഡംബരത്തിന്റെ ഈ മഹലുകൾക്കുള്ളിലെ നൃത്തവും പാട്ടും രാജചർച്ചകളുമൊക്കെ മുഗൾ ചക്രവർത്തിമാർക്ക് ദുഷ്പേരുകൾ സമ്മാനിച്ചവയാണ്.
ന്യൂഡൽഹി∙ കഴിഞ്ഞ 5 വർഷത്തിനിടെ, ആകെ ആസ്തി 59.79 ലക്ഷത്തിൽനിന്ന് 76.93 ലക്ഷമായി ഉയർന്നെന്ന് മുഖ്യമന്ത്രി അതിഷിയുടെ സത്യവാങ്മൂലം. നിയമസഭാ തിരഞ്ഞെടുപ്പിൽ കൽക്കാജി മണ്ഡലത്തിൽനിന്നു ജനവിധി തേടുന്ന അതിഷി ഇന്നലെ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂല്യത്തിലാണു വിവരങ്ങളുള്ളത്.
ന്യൂഡൽഹി ∙ ‘‘നിങ്ങളുടെ വിലയേറിയ വോട്ടുകളും സംഭാവനയും നൽകണമേ എന്ന് അഭ്യർഥിക്കുന്നു...’’ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽനിന്നു വോട്ടിനൊപ്പം കാശും ചോദിച്ചാണ് മുഖ്യമന്ത്രി അതിഷിയുടെ പ്രചാരണം. ഡൽഹി കൽക്കാജി മണ്ഡലത്തിൽ നിന്നാണ് ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർഥി അതിഷി ജനവിധി തേടുന്നത്. പ്രചാരണത്തിനായി 40 ലക്ഷം രൂപയാണ് ആവശ്യമെന്നും ഇതു ജനങ്ങൾ തന്നു സഹായിക്കണമെന്നും മുഖ്യമന്ത്രി അതിഷി അഭ്യർഥിച്ചു. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിക്കാൻ പ്രത്യേക ഓൺലൈൻ ലിങ്കും അതിഷി പുറത്തുവിട്ടു.
ന്യൂഡൽഹി / മുംബൈ ∙ ഇന്ത്യാസഖ്യത്തിന് ഉലച്ചിൽ തട്ടിയിട്ടില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും നേർക്കുനേർ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിൽ ഇന്ത്യാമുന്നണി പാർട്ടികൾക്കിടയിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനാണ് അഖിലേഷിന്റെ മറുപടി.
ന്യൂഡല്ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ബിജെപിക്കു മുന്നിൽ ‘ഓഫറുമായി’ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ ചേരി പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്വലിച്ചാൽ ഡല്ഹി നിയമസഭാ തിരഞ്ഞെടുപ്പില് താന് മത്സരിക്കില്ലെന്നാണു കേജ്രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേസുകൾ പിന്വലിക്കണമെന്നും പുറത്താക്കപ്പെട്ടവര്ക്കെല്ലാം പുനരധിവാസം നല്കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈ∙ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി). കോർപറേഷൻ, ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിൽ സഖ്യം വിട്ട് തനിച്ചു മത്സരിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
മുംബൈ ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ ഉദ്ധവ് വിഭാഗം. സംസ്ഥാനത്ത് സഖ്യത്തിലുള്ള കോൺഗ്രസിനെ ഡൽഹിയിൽ തള്ളിയാണ് എഎപിക്കൊപ്പം നിലയുറപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനും സമാജ്വാദി പാർട്ടിക്കും പിന്നാലെയാണ് ഉദ്ധവും എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂഡൽഹി ∙ മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനു കൂടി കളമൊരുങ്ങിക്കഴിഞ്ഞു. ഭരണം പിടിക്കാൻ രാഷ്ട്രീയപാർട്ടികൾ വാക്പോരും പ്രചാരണങ്ങളുമായി തെരുവിലിറങ്ങുമ്പോഴും അധികാരത്തർക്കം പുകമഞ്ഞുപോലെ ഡൽഹിയെ ആവരണം ചെയ്തുനിൽക്കുകയാണ്. കേന്ദ്രവും ഡൽഹി സർക്കാരും തമ്മിൽ കാലാകാലങ്ങളായി തുടരുന്നതാണ് ഈ തർക്കം. സംസ്ഥാനപദവിയിലെ
ന്യൂഡൽഹി ∙ സംസ്ഥാനമെന്ന നിലയിൽ ഭൂമിശാസ്ത്രപരമായി ചെറുതാണെങ്കിലും രാജ്യതലസ്ഥാനമായ ഡൽഹിക്കു വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ രാജ്യശ്രദ്ധ നേടുന്നു. ബിജെപിയും കോൺഗ്രസും ഭരിച്ചിരുന്ന സംസ്ഥാനം, അപ്രതീക്ഷിതമായി കടന്നെത്തിയ എഎപി എന്നിങ്ങനെ ട്വിസ്റ്റുകളുടെ കലവറയാണു
ന്യൂഡൽഹി∙ ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണു വോട്ടെണ്ണൽ. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ജനുവരി 17. സൂക്ഷ്മപരിശോധന 18നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 20നുമാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണു തീയതികൾ പ്രഖ്യാപിച്ചത്.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.