ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ ബിജെപി കുഴയുമ്പോൾ പ്രവചനവുമായി ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ്. അഞ്ച് വർഷത്തിനകം ബിജെപിക്ക് ഡൽഹിയിൽ മൂന്നു മുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് ഗോപാൽ റായിയുടെ പ്രവചനം. 

ബിജെപിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാണെന്നും നയിക്കാൻ നേതാവില്ലെന്നും ഗോപാൽ റായ് പറഞ്ഞു. ‘‘ബിജെപിക്കുള്ളിലെ ഗ്രൂപ്പിസമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കാലതാമസത്തിനു കാരണം. മുഖ്യമന്ത്രിയാകുന്ന വ്യക്തിക്ക് പാർട്ടിയിലെ മറ്റു വിഭാഗക്കാരിൽ നിന്നുള്ള എതിർപ്പുകളെയും നേരിടേണ്ടി വരും. ബിജെപി ഒടുവിൽ ഡൽഹി ഭരിച്ചപ്പോൾ മൂന്നു മുഖ്യമന്ത്രിമാരുണ്ടായിരുന്നു. ആ ചരിത്രം ആവർത്തിക്കപ്പെട്ടേക്കാം.’’ – ഗോപാൽ റായ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി പല തന്ത്രങ്ങളും ഉപയോഗിച്ചു. ഈ തന്ത്രങ്ങളിൽ വീഴാത്ത ജനങ്ങളാണ് ആം ആദ്മിക്കൊപ്പം നിന്നത്. അവരോട് പാർട്ടിക്ക് നന്ദിയുണ്ട്. ജനങ്ങൾക്ക് വേണ്ടി പാർട്ടി എന്നും നിലകൊള്ളും. ബിജെപി മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും പ്രഖ്യാപിച്ചു കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിനെ ആം ആദ്മി പാർട്ടി തീരുമാനിക്കുമെന്നും ഗോപാൽ റായ് പറഞ്ഞു.

English Summary:

Gopal Rai's prediction: The Aam Aadmi Party leader attributes the delay in announcing a CM to factionalism within the BJP and anticipates further instability.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com