∙ വധിക്കപ്പെട്ടത് പാക്കിസ്ഥാനിൽ നിന്നുള്ള 3 ജയ്ഷെ ഭീകരർ
ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്ന സുരക്ഷാസേന. ചിത്രം: പിടിഐ
Mail This Article
×
ADVERTISEMENT
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്‍വ ജില്ലയിലെ സഫിയാൻ വനമേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ഒരു പൊലീസുകാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ജമ്മു കശ്മീർ പൊലീസിലെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 3 പൊലീസുകാരും 3 ഭീകരരും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഒരു ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കു പരുക്കേറ്റിരുന്നു. കൂടുതൽ ഭീകരർ വനത്തിനുള്ളിലുണ്ടെന്ന സൂചനയെത്തുടർന്ന് ഇന്നലെ രാവിലെ പുനരാരംഭിച്ച തിരച്ചിലിനിടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായി.
പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് സഫിയാൻ വനമേഖലയിലുള്ളതെന്നു സംശയിക്കുന്നു. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭാഗമായ പീപ്പിൾസ് ആന്റി ഫാഷിസ്റ്റ് ഫ്രണ്ട് ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിരുന്നു.
English Summary:
Kathua Encounter: A policeman was killed in a fierce encounter between security forces and Jaish-e-Mohammad terrorists in Kathua, Jammu and Kashmir. The operation resulted in the deaths of several policemen and terrorists, raising concerns about ongoing security threats in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.