ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു ചുക്കാൻ പിടിച്ച കിഫ്ബിക്കു മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്യമായ റോളില്ല. 4 പദ്ധതികൾക്കു മാത്രമാണു മന്ത്രി കിഫ്ബിയെ ആശ്രയിച്ചത്. തീരസംരക്ഷണത്തിനായുള്ള 1500 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റവും പ്രമുഖം. തീരദേശ ഹൈവേയ്ക്കു വശങ്ങളിലായി പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു ഭൂമി ഏറ്റെടുക്കാനായി 240 കോടി രൂപയും കിഫ്ബിയിൽ നിന്നു കണ്ടെത്തും.

5 അഗ്രോ പാർക്കുകളും തൃശൂരിലെ പുതുക്കാട്ട് കെഎസ്ആർടിസി മൊബിലിറ്റി ഹബും സ്ഥാപിക്കുന്നതു കിഫ്ബിയുടെ സഹായത്തോടെയായിരിക്കുമെന്നും ബജറ്റിലുണ്ട്. 60,000 കോടിയുടെ വികസന പദ്ധതികൾ ഏറ്റെടുത്ത കിഫ്ബി ഇനി കൂടുതൽ ബാധ്യത താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കൈവശമുള്ള പദ്ധതികൾ പൂർത്തിയാക്കാൻ ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട്. ഇതിനുള്ള ധന സമാഹരണവും ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കലുമാണു കിഫ്ബിക്കും സർക്കാരിനും മുന്നിലെ വലിയ വെല്ലുവിളി. അതിനാൽ പുതിയ പദ്ധതികൾക്കു സാധ്യത കുറവാണ്.

English Summary: KIIFB moved to back seat in KN Balagopal's budget speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com