കെ. മാത്തൻ അന്തരിച്ചു
![k-mathan കെ. മാത്തൻ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/1/6/k-mathan.jpg?w=1120&h=583)
Mail This Article
കുറിച്ചി (കോട്ടയം) ∙ മലയാള മനോരമ മുൻ പത്രാധിപസമിതി അംഗം കരുനാട്ട് കെ. മാത്തൻ (മാത്തുക്കുട്ടി – 95) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം നാലിന് കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ.
മലയാള മനോരമയിൽ 32 വർഷം സേവനമനുഷ്ഠിച്ച കെ. മാത്തൻ നിയമ ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു. ലോ ഡിക്‌ഷ്ണറി (ഇംഗ്ലിഷ്–മലയാളം), നമ്മുടെ രാജ്യത്തെ കോടതികൾ, നമ്മുടെ നിയമസഭ, ജനം അറിഞ്ഞിരിക്കേണ്ട നിയമകാര്യങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ചിങ്ങവനം സെന്റ് തോമസ് ഹൈസ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മേപ്രാൽ കണിയാന്ത്ര പരേതയായ ലീലാമ്മ. മക്കൾ: പരേതനായ കുര്യൻ മാത്യു, ബീന കോശി, കോശി മാത്യു. മരുമക്കൾ: തിരുവനന്തപുരം മാടവന ലത കുര്യൻ, കെ.വി. കോശി പുളപ്പനേട്ടുകണ്ടത്തിൽ, മിറിയം കോശി, ചെമ്മരപ്പള്ളിൽ, മാങ്ങാനം.