ADVERTISEMENT

തിരുവനന്തപുരം∙ നാഗര്‍കോവിലില്‍ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. തക്കലയ്ക്കു സമീപം കുമാരപുരം ശരല്‍വിള സ്വദേശി ക്രിസ്റ്റഫര്‍ ജോബി (50) എന്ന അഭിഭാഷകന്റെ മൃതദേഹമാണ് നാഗര്‍കോവിലിനു സമീപം ഭീമനഗരിയില്‍ ഒരു കുളത്തിനു സമീപം കണ്ടെത്തിയത്. കത്തിച്ച നിലയില്‍ കണ്ട മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളും ഉണ്ടായിരുന്നു. ഇന്നു രാവിലെ കുളത്തിനു സമീപത്തു കൂടി പോയ ആളാണ് മൃതദേഹം കണ്ട് വിവരം പൊലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കിടന്നിരന്ന സ്ഥലത്തിനു സമീപത്തുനിന്ന് ഒരു ബൈക്ക് കണ്ടെത്തി. 

സംഭവവുമായി ബന്ധപ്പെട്ട് തിരുപ്പതിസാരം കീഴാര്‍പകതി സ്വദേശി ഇശൈക്കിമുത്തു (21) എന്നയാളെ പൊലീസ് പിടികൂടി. വസ്തു സംബന്ധമായ ഒരു കേസ് ഇശൈക്കിമുത്തു ക്രിസ്റ്റഫറിനെ ഏല്‍പ്പിച്ചിരുന്നു. ഇതു ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാതിരുന്നത് ഇരുവരും തമ്മില്‍ വഴക്കിനിടയാക്കിയിരുന്നു. ഇശൈക്കിമുത്തു നല്‍കിയിരുന്ന വസ്തുവിന്റെ രേഖകള്‍ ക്രിസ്റ്റഫര്‍ തിരിച്ചുനല്‍കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച രാത്രി വാഴക്കന്ന് വാങ്ങാനായി ക്രിസ്റ്റഫര്‍ ഭീമനഗരിയില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ ഇശൈക്കിമുത്തു ക്രിസ്റ്റഫിനെ വെട്ടുകയും കൊലപാതകത്തിന് ശേഷം മൃതദേഹം പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

English Summary:

Lawyer Hacked to Death, Body Set Ablaze in Gruesome Nagercoil Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com