ഊണിനു കൂട്ടാൻ നാടൻ അച്ചിങ്ങ പയർ ഉപ്പേരി
Mail This Article
×
പച്ചപ്പയർ അഥവാ അച്ചിങ്ങ പയർ തോരൻ (ഉപ്പേരി) ഈ രീതിയിൽ തയാറാക്കി നോക്കൂ.
ചേരുവകൾ
- പച്ച പയർ - 250-300 ഗ്രാം
- സവാള - 1
- മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
- മുളകുപൊടി - 1 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 1-2സ്പൂൺ
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 1-2എണ്ണം
- തേങ്ങ – 1 - 2 പിടി
- കറിവേപ്പില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പയർ കഴുകി തീരെ ചെറുതായി മുറിക്കുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കുക.
- കടുക് പൊട്ടിച്ചു ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു മുറിച്ചു വച്ച വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് ഉപ്പ് ആവശ്യത്തിന് ചേർത്തു തീരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
- വെന്തശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്തു യോജിപ്പിക്കുക.
ശ്രദ്ധിക്കാൻ
- മുളകുപൊടി എരിവ് അനുസരിച്ച് എടുക്കാം.
- സവാളയെക്കാൾ ചെറിയ ഉള്ളി ചേർത്താൽ രുചി കൂടും.
- പച്ചമുളക് ആവശ്യമെങ്കിൽ ചേർക്കാം.
- പച്ച തേങ്ങ ചേർത്തു നന്നായി യോജിപ്പിച്ച് ചൂടാക്കണം.
English Summary : Readers Recipe - Tasty and unique payar thoran by Smitha Chandrasekharan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.