ADVERTISEMENT

ചിക്കനും പൊറോട്ടയും ചൂടോടെ കഴിക്കാം.

ചേരുവകൾ 

  • മൈദ  - 1 കപ്പ്
  • ബേക്കിങ്  പൗഡർ  - 1/4 ടീസ്പൂൺ
  • ഉപ്പ് 
  • പാൽ – 2 ടീസ്പൂൺ
  • ചെറുചൂട് വെള്ളം 
  • ചിക്കൻ  - 200 ഗ്രാം
  • മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി - 1/4 ടീസ്പൂൺ വീതം
  • ഉള്ളി  - 3/4 കപ്പ്
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി  - 3
  • മുളകുപൊടി  - 1 ടീസ്പൂൺ
  • മല്ലിപ്പൊടി  - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ
  • തക്കാളി  - 1/2 കപ്പ്

തയാറാക്കുന്ന വിധം

പാത്രത്തിൽ മാവെടുത്തു അതിൽ ബേക്കിങ് പൗഡറും ഉപ്പും പാലും ആവശ്യത്തിന് ചെറു ചൂടുവെള്ളവും ചേർത്ത് കുഴച്ചു മാവു സോഫ്റ്റ് ആകുന്നതുവരെ അടച്ചു മാറ്റിവയ്ക്കുക.

വേറൊരു പാത്രത്തിൽ ചിക്കൻ മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ഗരം മസാലപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് പത്തു മിനിറ്റ്  മാരിനേറ്റ് ചെയ്തു കുറച്ചുവെള്ളം  ചേർത്ത് വേവിച്ചു പൊടിച്ചു മാറ്റിവയ്ക്കുക.

ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ചു ഉള്ളിയും ഇഞ്ചി–വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റി മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്തു മൂപ്പിച്ചു തക്കാളി ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക. തക്കാളി അലിഞ്ഞു കഴിഞ്ഞു ചിക്കൻ ചേർത്ത് വെള്ളം തോർത്തിയെടുക്കുക. കുറച്ചു മല്ലിയില ചേർത്ത് മാറ്റിവയ്ക്കുക.

പെറോട്ട ഉണ്ടാക്കാൻ മാവ് ഉരുട്ടി വയ്ക്കുക.

ഓരോ ബോൾസും റോളർ കൊണ്ട് സ്വല്പം പരത്തി കൈകൊണ്ട് എല്ലാവശവും വലിച്ചു നീട്ടി അതിൽ എണ്ണ ബ്രഷ് ചെയ്തു മാവു വിതറി ഒരുവശത്തു ചിക്കൻ വച്ച് തോർത്തെടുക്കുക.

ഇത് വട്ടത്തിൽ ചുറ്റി പത്തു മിനിറ്റ് അടച്ചുവച്ചു പിന്നീട് പറോട്ടയായി പരത്തി പാനിൽ സ്വല്പം എണ്ണ തൂത്തു പെറോട്ട ഗോൾഡൻ കളറിൽ ചുട്ടെടുക്കുക.

English Summary : Chicken Keema Parotta. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com