കിടുക്കൻ ക്രിസ്പി ചിക്കൻ പക്കാവട
Mail This Article
×
കിടിലൻ രുചിയിൽ കൊറിക്കാം ചിക്കൻ പക്കാവട.
ചേരുവകൾ
- ചിക്കൻ - 200 ഗ്രാം
- ഉള്ളി - 2 കപ്പ്
- ഇഞ്ചി - രണ്ടര ടേബിൾസ്പൂൺ
- പച്ചമുളക് - 3
- കറിവേപ്പില
- മല്ലിയില
- കടലമാവ് - 3 /4 കപ്പ്
- അരിപ്പൊടി - 1/2 കപ്പ്
- കോൺഫ്ലവർ - 2 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ബേക്കിങ് സോഡാ - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- പാത്രത്തിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ചിക്കൻ അരിഞ്ഞത് യോജിപ്പിച്ച് ഉപ്പും ചേർത്ത് വയ്ക്കുക.
- വേറൊരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, മുളകുപൊടി, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ചു ആവശ്യത്തിന് വെള്ളമൊഴിച്ചു കലക്കുക.
- ഈ മിശ്രിതം ചിക്കനിൽ ഒഴിച്ചു രണ്ടുംകൂടി ശരിക്കും യോജിപ്പിച്ചു ക്രിസ്‌പിയായി വറുത്തെടുക്കുക.
English Summary : Chicken Pakkavada, Easy Crispy Chicken Pakora.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.