ഉണ്ണി അട, വായിലിട്ടാൽ അലിഞ്ഞുപോകും നാടൻ രുചി

Mail This Article
ഉണ്ണി അട എന്ന് കേട്ടിട്ടുണ്ടോ, വളരെ രുചികരമായ നാടൻ പലഹാരം. വായിലിട്ടാൽ അലിഞ്ഞു പോകും, ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ വളരെ ഹെൽത്തിയായ വിഭവം. വളരെ രുചികരമായ ഒരു നാടൻ പലഹാരം, ഏത് പ്രായക്കാർക്കും കഴിക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- മൈദ - 1 കപ്പ്
- ഉപ്പ് - 1 നുള്ള്
- ശർക്കര - 2 കപ്പ് (250 ഗ്രാം )
- ഏലക്ക - 4 എണ്ണം
- തേങ്ങ കൊത്ത് - 1 കപ്പ്
- എള്ള് - 4 സ്പൂൺ
- ബേക്കിങ്ങ് പൗഡർ - 1/2 സ്പൂൺ
- ചെറു പഴം -3 എണ്ണം
തയാറാക്കുന്ന വിധം
അരിപ്പൊടിയും മൈദയും ഒരു നുള്ള് ഉപ്പും ബേക്കിങ് പൗഡറും ചേർത്ത് ഇളക്കി, അതിലേക്കു ശർക്കര ഉരുക്കി അരിച്ചതും എള്ളും ചെറിയ പഴവും ഏലക്കയും മിക്സിയിൽ അരച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ഒപ്പം തേങ്ങാക്കൊത്തും ചേർത്തു നന്നായി ഇളക്കുക. ഇനി വേണ്ടതു വാഴയിലയാണ്. വാഴയിലയിൽ മാവ് ഒഴിച്ച് പരത്തി, ഇല മടക്കി, ഇഡ്ഡലി പാത്രത്തിൽ വേവിച്ച് എടുക്കാം.
English Summary : Unni ada, Nadan snack recipe by Asha.