ഇത്ര സിംപിളോ? കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം
Mail This Article
നിലകടലയേക്കാളും കപ്പലണ്ടി മിഠായിയാണ് മിക്കവർക്കും പ്രിയം. മധുരമൂറുന്ന മിഠായി ഒാർക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ഇനി കടയിൻ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ നല്ല പെര്‍ഫെക്റ്റായിട്ടുള്ള കപ്പലണ്ടി മിഠായി വീട്ടില്‍ത്തന്നെ ഉണ്ടാക്കാം.
ചേരുവകൾ:
• കപ്പലണ്ടി (കടല) - 2 കപ്പ്
• പഞ്ചസാര -1 കപ്പ്
തയാറാക്കുന്ന വിധം:
• ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാൽ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞെടുക്കുക. ഇനി ഇത് ചെറുതായി പൊടിച്ച് വയ്ക്കുക. നല്ലവണ്ണം പൊടിയരുത്.
• അടുത്തതായി നമുക്ക് ഏത് പാത്രത്തിൽ ആണോ ഇതൊഴിച്ച് സെറ്റ് ആക്കേണ്ടത് അതിലേക്ക് കുറച്ചു എണ്ണ പുരട്ടി വയ്ക്കണം.
• അതിനുശേഷം ചുവട് കട്ടിയുള്ള ഒരു പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കുക. ഇത് ഒരു ബ്രൗൺ നിറം ആകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. എന്നിട്ട് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കി കൊടുക്കുക. ഇപ്പോള്‍ തീ ഓഫ് ചെയ്യാം.
• നന്നായി ഇളക്കി കൊടുത്തതിനു ശേഷം എണ്ണ പുരട്ടി വെച്ച പാത്രത്തിലേക്ക് ചൂടോടെ തന്നെ മാറ്റുക. എന്നിട്ട് മറ്റൊരു പാത്രം ഉപയോഗിച്ച് നിരപ്പാക്കുക.ഏത് ആകൃതിയിൽ ആണോ മുറിച്ചു വയ്ക്കേണ്ടത് ആ ആകൃതിയിൽ ചൂടോടെ തന്നെ മുറിച്ചുവയ്ക്കുക.
• 15-30 മിനിറ്റില്‍ നമ്മുടെ സ്വാദിഷ്ടമായ കപ്പലണ്ടി മിഠായി, ചൂടാറി സെറ്റായി വരും. അപ്പോള്‍ പൊട്ടിച്ചെടുത്ത് നന്നായി ചൂടാറി വരുമ്പോള്‍ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
English Summary: Peanut Candy Homemade Recipe