ADVERTISEMENT

കറുത്തുപോയ പഴവും ഓട്സും ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാം രുചിയേറും പഴം പാൻ കേക്ക്. പഴം കറുത്തു പോയാൽ ഇനി കളയേണ്ട, നാലുമണി പലഹാരം തയാറാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

•ഓട്സ് - അര കപ്പ്
•പഴുത്തുകൂടിയ പഴം - 6 
•മുട്ട - രണ്ടെണ്ണം 
•ഏലക്കാപ്പൊടി - അര ടീസ്പൂൺ 
•കറുവപ്പട്ട പൊടിച്ചത് - അര ടീസ്പൂൺ 
•കൊക്കോ പൌഡർ - 1 ടേബിൾ സ്പൂൺ
•വെണ്ണ - രണ്ട് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഓട്സ് ചെറിയ തീയിൽ വറുക്കുക. മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് പഴം അരിഞ്ഞതും മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വറുത്ത ഓട്സും, ഏലക്കപ്പൊടിയും, കറുവപ്പട്ടപ്പൊടിയും, കൊക്കോ പൗഡറും കൂടെ 

ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ചൂടായ ദോശകല്ലിൽ വെണ്ണ തടവിയതിന് ശേഷം ഓരോ തവിവീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. സ്വാദിഷ്ടമായ പഴം പാൻ കേക്ക് റെഡി. 

English Summary:

Easy banana Pancake

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com