‘കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നു’: ഹൈദരാബാദ് അസോസിയേഷന് എതിരെ സൺറൈസേഴ്സ്

Mail This Article
×
ബെംഗളൂരു∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്സിഎ) എതിരെ ബിസിസിഐ, ഐപിഎൽ കമ്മിറ്റി എന്നിവർക്ക് പരാതി നൽകി സൺറൈസേഴ്സ് ഹൈദരാബാദ്. കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്സിഎ നിരന്തരം ശല്യപ്പെടുത്തുന്നതായും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് പരാതി.
ഈ സാഹചര്യത്തിൽ ഹൈദരാബാദ് ടീമിന്റെ ഹോം ഗ്രൗണ്ട് മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതു പരിഗണിക്കണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്ന് എച്ച്സിഎ അധികൃതർ പ്രതികരിച്ചു.
English Summary:
IPL Dispute: Sunrisers Hyderabad vs. Hyderabad Cricket Association Escalates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.