ADVERTISEMENT

സാന്റോസ്∙ ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികദേഹം അന്ത്യോപചാരങ്ങൾക്കു ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ബ്രസീലിന്റെയും സാന്റോസ് ഫുട്ബോൾ ക്ലബ്ബിന്റെയും പതാക പുതപ്പിച്ചാണ് പെലെയ്ക്ക് അന്ത്യവിശ്രമത്തിനു പേടകമൊരുക്കിയത്.

mem

മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് ശ്മശാനത്തിന്റെ കവാടത്തിൽ പെലെയുടെ ശിൽപങ്ങൾ സ്ഥാപിച്ചു. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള മെമ്മോറിയൽ സെമിത്തേരി ലോകത്തിലെ ഏറ്റവും ഉയരമുള്ള ശ്മശാനം എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.

English Summary: bid farewell to pele

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com