ADVERTISEMENT

ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിൽ കടൽ തീരത്തു നിന്നുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവയ്ക്കുകയാണ് താരം. 

കടലിന് അഭിമുഖമായി മത്സ്യകന്യകയെ  പോലെ പോസ് ചെയ്ത് ഹണി നിൽക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓഫ്‌വൈറ്റ് സ്ലീവ‌്‌ലെസ് ഫിഷ്കട്ട് ഫ്രോക്കാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ഡ്രസിന് കോൺട്രാസ്റ്റായി ഓറഞ്ച് ലോങ് ഷ്രഗും ധരിച്ചിരിക്കുന്നു. ഫ്രോക്കിന് ഇണങ്ങുന്നതാണ് വെള്ള കാഷ്വൽ ഷൂ.

ശംഖു കോർത്തമാലയാണ് ആക്സസറി. പുട്ട്അപ്പ് ഹെയർസ്റ്റൈൽ. കടലിലേക്ക് നടന്നു പോകുന്നതാണ് വിഡിയോ. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഇപ്പോൾ ഒരു മത്സ്യകന്യകയെ കണ്ടു, അവൾ വളരെ സുന്ദരിയായിരുന്നു.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘പൊന്നു ഹണീ, ആ പോസ് മാരകം. അതിമനോഹരം’ എന്നും കമന്റ് എത്തി. ‘അപ്സരസോ അതോ മാലാഖയോ, അഴകിന്നഴകിയോ എന്നും പലരും കമന്റ് ചെയ്തു. ‘പഴയ പ്രതാപം മങ്ങിയോ?, എന്താണ് ഉദ്ദേശിച്ചത്’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

English Summary:

Honey Rose Stuns in a Mermaid Pose on the Beach – Latest Photoshoot Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com