ADVERTISEMENT

എത്രകാലം ഒരുമിച്ചു കഴിഞ്ഞാലും നിങ്ങൾ അറിയാത്ത പല സ്വഭാവ രീതികളും ജീവിതപങ്കാളിക്കുണ്ടാകും.  ഈ രീതികൾ കണ്ടെത്തുമ്പോഴാവട്ടെ പലപ്പോഴും അത് പങ്കാളിക്ക് അംഗീകരിക്കാൻ പോലും പ്രയാസമായിരിക്കും. ഏതാണ്ട് ഒരു പതിറ്റാണ്ടായി ഒപ്പം കഴിയുന്ന ഭർത്താവിന്റെ അത്തരമൊരു ദൂഷ്യം കണ്ടെത്തിയ ഭാര്യ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവ് കുളിക്കുന്ന രീതി ശരിയല്ല എന്ന് വൈകിയാണ്  മനസ്സിലാക്കിയതെന്ന് യുവതി പറയുന്നു.

അടുത്തിടെയാണ് ഭർത്താവിന്റെ ശരീര ശുചിത്വത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് യുവതിക്കു സംശയം തോന്നിയത്.  സംശയം ഒഴിവാക്കാനായി ഭർത്താവിനോട് അദ്ദേഹം കുളിക്കുന്നത് എത്തരത്തിലാണെന്ന്  വിവരിച്ചു കാണിക്കാൻ ഭാര്യ ആവശ്യപ്പെട്ടു. ഒരു മടിയും കൂടാതെ  എങ്ങനെയാണ് കുളിക്കുന്നതെന്നു ഭർത്താവ് വിവരിച്ചപ്പോൾ ശുചിത്വവുമായി ബന്ധപ്പെട്ട പല അടിസ്ഥാന കാര്യങ്ങളും അദ്ദേഹം ഒഴിവാക്കുന്നുണ്ട് എന്ന് യുവതി മനസ്സിലാക്കുകയായിരുന്നു. 

തലമുടിയും താടി രോമങ്ങളും കഴുകുകയാണ് അദ്ദേഹത്തിന്റെ കുളിയുടെ ആദ്യപടി. മുടിയും താടിയും യഥാർഥത്തിൽ കഴുകുന്ന അതേ ആംഗ്യം ആവർത്തിച്ചു കാണിക്കാൻ യുവതി ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. അതിനുശേഷം കുളിയുടെ അടുത്ത ഘട്ടം എന്താണെന്ന ചോദ്യത്തിനു ശരീരത്തിന്റെ താഴെ ഭാഗം ത്രികോണാകൃതിയിൽ കഴുകുകയാണ്  ചെയ്യുന്നതെന്നു ഭർത്താവ് വെളിപ്പെടുത്തി. ഇങ്ങനെയാണ് ഭർത്താവ് ശരീരം വൃത്തിയാക്കുന്നതെന്ന് ഓർക്കുമ്പോൾ തന്നെ ഭയമാകുന്നു എന്നായിരുന്നു ഭാര്യയുടെ മറുപടി. 

ഭർത്താവ് തന്റെ കുളിയുടെ അടുത്ത ഘട്ടമായി പിൻഭാഗം എങ്ങനെ കഴുകുന്നു എന്ന് വിവരിച്ചു. ഡെബിറ്റ് കാർഡ് ഉരയ്ക്കുന്ന അതേ രീതിയിൽ വൈപ്പോ സ്ക്രബറോ ഉപയോഗിച്ച് പിൻഭാഗം വളരെ എളുപ്പത്തിൽ കഴുകുകയാണ് ചെയ്യുന്നതെന്ന് രസകരമായ രീതിയിലാണ് അദ്ദേഹം വിവരിക്കുന്നത്. ഇതു കഴിയുന്നതോടെ കുളി പൂർണമാകുമെന്നും ഭർത്താവ് പറയുന്നു. ഇതോടെ നൂറായിരം ചോദ്യങ്ങളാണ് ഭാര്യയുടെ മനസ്സിലേക്കെത്തിയത്. കക്ഷങ്ങളും മുഖവും കഴുകാറില്ലേ എന്നും പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാറുണ്ടോ എന്നും കൈകാലുകൾ എപ്പോഴെങ്കിലും കഴുകിയിട്ടുണ്ടോ എന്നുമൊക്കെ യുവതി ആവർത്തിച്ചു ചോദിക്കുന്നുണ്ട്. ടാറ്റൂ ചെയ്യുന്ന സമയത്ത് കൈകാലുകൾ കഴുകാറുണ്ടെന്നായിരുന്നു ഭർത്താവിന്റെ മറുപടി. ഇതുകൂടി കേട്ടതോടെ ഈ വീട്ടിൽ ഇനി നിങ്ങൾക്ക് താമസിക്കാനാവില്ല എന്ന് യുവതി ഭർത്താവിനെ ശാസിക്കുകയായിരുന്നു. 

വിഡിയോ പുറത്തുവന്നതോടെ അത് വേഗത്തിൽ ജനശ്രദ്ധ നേടി. കളിയാണെങ്കിലും കാര്യമാണെങ്കിലും വിഡിയോയിലെ വ്യക്തിയുടെ ശുചിത്വ ശീലങ്ങൾ അറപ്പുളവാക്കുന്നു എന്നാണ് ചിലരുടെ പ്രതികരണം. അതേസമയം ഡേറ്റിങ്ങിന്റെ ആദ്യദിനം തന്നെ പങ്കാളികൾ പരസ്പരം ശുചിത്വ ശീലങ്ങൾ എങ്ങനെയാണെന്ന് തുറന്നുപറയണമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിന്റെ ഒരു ഭാഗവും വിട്ടു പോകാതെ വൃത്തിയായി കഴുകുന്നതാണ് യഥാർഥ ശുചിത്വം എന്നാണ് മറ്റൊരു കമന്റ്. ഒരാൾ കൃത്യമായി വ്യക്തി ശുചിത്വം കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ഒപ്പമുള്ള വ്യക്തിക്ക്, പ്രത്യേകിച്ച് ജീവിതപങ്കാളിക്ക് പലതരത്തിലുള്ള അസുഖങ്ങൾ വന്നു പെടാൻ സാധ്യതയുണ്ടെന്ന് ഓർമിപ്പിക്കുന്നവരും കുറവല്ല.

English Summary:

Wife's SHOCKING Discovery: Husband's Hygiene Habits After 10 Years of Marriage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com