എക്സ് വിറ്റ് ഇലോൺ മസ്‌ക്; വാങ്ങിയത് സ്വന്തം കമ്പനി തന്നെ; ഡീൽ ഇങ്ങനെ

Mail This Article
ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ സൈറ്റായ എക്സിനെ തന്റെ സ്വന്തം എക്സ്എഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിക്ക് 33 ബില്യൺ ഡോളറിന്റെ ഓൾ-സ്റ്റോക്ക് ഡീലിൽ വിറ്റതായി പ്രഖ്യാപിച്ചിരിക്കുന്നു. xAI-യെ 80 ബില്യൺ ഡോളറായും എക്സിനെ 33 ബില്യൺ ഡോളറായും വിലമതിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ലയനം എന്ന് വിലയിരുത്താവുന്ന നീക്കം നടത്തിയിരിക്കുന്നത്.
മസ്‌ക്, 2022-ൽ ട്വിറ്റർ എന്ന് വിളിച്ചിരുന്ന എക്സ് സൈറ്റ് 44 ബില്യൺ ഡോളറിനാണ് വാങ്ങിയത്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്, അതായത് അവർ അവരുടെ സാമ്പത്തികം പൊതുജനങ്ങൾക്ക് വെളിപ്പെടുത്തേണ്ടതില്ല.
മസ്‌ക് AI മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു. xAI, OpenAI, Google DeepMind, Anthropic എന്നിവയുമായി മത്സരിക്കുന്നതിന് ഈ ഇടപാട് സഹായിക്കും.ഇപ്പോൾ മുതൽ X, AI സൗകര്യങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായേക്കും. Grok AI-യുടെയും മറ്റും കൂടുതൽ ആഴത്തിലുള്ള സംയോജനങ്ങൾ X-ലേക്ക് വരാൻ സാധ്യതയുണ്ട്.
ഇലോൺ മസ്‌ക് ടെസ്ല, സ്പെയ്സ് എക്സ്, ന്യൂറാലിങ്ക്, ദ് ബോറിങ് കമ്പനി തുടങ്ങിയ നിരവധി കമ്പനികളുടെ തലവനാണ്. ഈ ഡീലിലൂടെ, xAI-യെ കൂടുതൽ ശക്തിപ്പെടുത്താനും AI രംഗത്ത് സ്വാധീനം വർദ്ധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
ഈ നീക്കം എക്സ് ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്നത് വ്യക്തമല്ല. എക്സ്എഐ ഇതിനകം തന്നെ അതിന്റെ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ എക്സ് ഉപയോക്തൃ പോസ്റ്റുകളിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു.