Activate your premium subscription today
Saturday, Apr 5, 2025
ചൈനീസ് സ്റ്റാർട്ടപ്പുകൾ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുമ്പോൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഐസ്ക്രീം കച്ചവടവും ഭക്ഷണ ഡെലിവറിയുമാണ് ചെയ്യുന്നതെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പരാമർശത്തിൽ പ്രതിഷേധവുമായി ഐടി/സ്റ്റാർട്ടപ് മേഖലയിലെ പ്രമുഖർ.
പ്രയാഗ്രാജ് സംഗമത്തിലെ മഹാകുംഭ മേളയുടെ അദ്ഭുത വിജയത്തിനു ശേഷം, ഊർജസ്വലവും വികസിതവുമായ ഇന്ത്യയ്ക്കു വേണ്ടിയുള്ള ആഗോള സംഗമമാണു ഡൽഹിയിൽ നടക്കുന്ന സ്റ്റാർട്ടപ് മഹാകുംഭ മേളയെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. 50ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 3000ൽ അധികം സ്റ്റാർട്ടപ്പുകൾ, 1000ൽ ഏറെ നിക്ഷേപകർ, 500ൽ ഏറെ പ്രഭാഷകർ, 15,000ൽ അധികം പ്രതിനിധികൾ, വ്യാവസായിക സന്ദർശകർ എന്നിവരുടെ ആഗോള സംഗമം.
ഗർഭനിരോധന ഉറയിൽ തുടങ്ങി മെൻസ്ട്രുവൽ കപ്പ് വരെയുള്ള എഴുപതിൽപരം മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു വളർന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനു വജ്രജൂബിലി. അടുത്ത അഞ്ചുവർഷത്തിനകം പതിനായിരം കോടി രൂപ വിറ്റുവരവുള്ള നവരത്ന കമ്പനിയാവുകയെന്ന ലക്ഷ്യം വച്ചാണ് എച്ച്എൽഎൽ അറുപതിലേക്കു കടക്കുന്നത്.
ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ശാലിനി വാരിയർ രാജിവച്ചു.രാജിതീരുമാനം ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജിക്കാര്യം ഫെഡറൽ ബാങ്ക് സെബിയെ അറിയിച്ചു. മേയ് 15 നു ശേഷം പദവിയൊഴിയാനുള്ള അനുമതി നൽകി. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശാലിനിക്ക് ബാങ്കിങ് രംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്.
സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ പണം നൽകി സ്വീകരിക്കുമോ എന്നും ആശങ്കയുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര, ആഭ്യന്തര വിപണികളിൽ തകിടംമറിഞ്ഞ് റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കേരളത്തിൽ ഇന്നും സ്വർണവിലയിൽ (Kerala gold price) വമ്പൻ ഇടിവ്. പവന് 720 രൂപയും ഗ്രാമിന് 90 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 75 രൂപ കുറഞ്ഞ് 6,845 രൂപയായി.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ നിന്ന് മലയോര കർഷകർക്ക് സംരക്ഷണം നൽകാൻ 220 കോടി രൂപയുടെ പദ്ധതി അന്തിമഘട്ടത്തിലാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കിഫ്ബി സഹായത്തോടെയുള്ള പദ്ധതിയിൽ 95 കിലോമീറ്റർ സൗരോർജ വേലി പൂർത്തിയായി. 186 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ഇഷ്ടകാര്യം നടക്കാനും ആയുരാരോഗ്യ സൗഖ്യം നേടാനുമൊക്കെ ഇഷ്ടദൈവത്തിനു വഴിപാടുകൾ നേരുന്നവർ ധാരാളം. എന്നാൽ, ഉദ്ദേശിച്ച സമയത്ത് വഴിപാടുകളും പൂജകളും നടത്താൻ പറ്റാറുണ്ടോ? പലർക്കും ജീവിതത്തിരക്കുമൂലം അതൊന്നും സമയത്തിന് സാധ്യമാകാറില്ല.
പകരം തീരുവ അമേരിക്കയ്ക്ക് ബൂമറാങ് ആയേക്കും. അവിടെ വിലകൾ കയറാനും അതുവഴി ഉപഭോഗം കുറയാനും ഇടയാക്കും. മുൻപ് ഇതുപോലെ യുഎസ് തീരുവ ഉയർത്തിയപ്പോഴാണ് 1930കളിലെ സാമ്പത്തിക മാന്ദ്യം (ഗ്രേറ്റ് ഡിപ്രഷൻ) ഉണ്ടായത്. അധിക തീരുവയിൽ നിന്നു കിട്ടുന്ന വരുമാനം അമേരിക്കയിൽ ആദായനികുതി നിരക്കുകൾ കുറയ്ക്കാനാണെന്നും കരുതപ്പെടുന്നുണ്ട്.
Results 1-10 of 1742
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.