Activate your premium subscription today
സന്ധ്യയോടെ തിരക്കൊഴിയുന്ന നിരത്തുകളിലൂടെ കടല കൊറിച്ചു നടക്കാറുള്ള കോട്ടയത്തുകാർക്കു രാത്രികളിൽ ആഘോഷിക്കാനും ഒത്തുചേരാനും ലോകോത്തരമായ ഒരിടം കിട്ടിയിരിക്കുന്നു; ലുലു മാൾ. അതിന്റെ സന്തോഷം നഗരത്തിലെങ്ങും കാണാം. എല്ലാ വഴികളും റോമിലേക്ക് എന്നുപറയുന്ന പോലെ, എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി ഒറ്റ ദിവസംകൊണ്ടു മണിപ്പുഴയിലെ ലുലു മാൾ മാറി. പല വഴികളിലൂടെ വരുന്ന എല്ലാവരുടെയും ലക്ഷ്യം ലുലുവാണ്. കുഞ്ഞുമക്കളും ചെറുപ്പക്കാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉൾപ്പെടെ കുടുംബസമേതം മാളിലേക്കു വച്ചുപിടിച്ചു. മാൾ തുറന്നതു ഒരു പരസ്യം പോലുമില്ലാതെ നാട്ടുകാരെല്ലാവരും പറഞ്ഞറിഞ്ഞു. ആദ്യദിവസം തന്നെ കാണണമെന്ന വാശിയിൽ ജനം നാനാദിക്കിൽനിന്നും ഒഴുകിയെത്തി. ശനിയും ഞായറുമായി മാളിൽ എത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതോടെ ലുലു മാൾ കോട്ടയത്തും സൂപ്പർഹിറ്റ്..!
കോട്ടയം ∙ വിശാലമായ ഹൈപ്പർമാർക്കറ്റുമായി ലുലു മാൾ കോട്ടയത്ത് മണിപ്പുഴയിൽ എംസി റോഡരികിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അക്ഷരനഗരിയായ കോട്ടയത്തേക്കു ഗുണമേന്മയുള്ള ഉൽപന്നങ്ങളും നല്ല ഷോപ്പിങ് അനുഭവവുമായി ലുലു മാൾ എത്തുന്നത് സ്വാഗതാർഹമാണെന്നും കോട്ടയത്തിന്റെ ആധുനികവൽക്കരണത്തിന് അതു കരുത്തേകുമെന്നും മന്ത്രി വാസവൻ പറഞ്ഞു. ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായി.
ലുലു എന്നാൽ മുത്ത് എന്നർഥം. അറബ് ജനതയുടെ ജീവിതത്തിന്റെ ഭാഗമാണു മുത്തും പവിഴവും. പെട്രോൾ സമ്പന്നത കൊണ്ട് നിറയും മുൻപ് അറബ് നാടുകൾ പേരുകേട്ടിരുന്നതും ഇവയ്ക്കുതന്നെ. തന്റെ രണ്ടാം വീടായ യുഎഇയിൽ അബുദാബി എയർപോർട്ട് റോഡിൽ 36-ാം വയസ്സിൽ ആദ്യ സൂപ്പർമാർക്കറ്റ് തുടങ്ങിയപ്പോൾ എം.എ.യൂസഫലി ആ നാടിന്റെ
പൂരനഗരിയായ തൃശൂരിലും കൊല്ലം ജില്ലയിലെ കൊട്ടിയത്തും ‘ലുലു ഡെയ്ലി സൂപ്പർമാർക്കറ്റുമായി’ ലുലു ഗ്രൂപ്പ്. ക്രിസ്മസിന് മുമ്പ് ഇവ പ്രവർത്തനം ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം എന്നിവയാണ് കേരളത്തിൽ ലുലുവിന്റെ വലിയ ഷോപ്പിങ് മാളുകൾ.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കും. ലുലുവിന്റെ പാലക്കാട്, കോഴിക്കോട് മാളുകൾക്ക് സമാനമായ ‘മിനി ഷോപ്പിങ് മാൾ’ ആണ് കോട്ടയത്തേതും.
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് വൻ വികസന പദ്ധതികൾ. കോട്ടയത്ത് തുറക്കുന്നത് കേരളത്തിലെ ലുലുവിന്റെ ആറാമത്തെ ഹൈപ്പർമാർക്കറ്റാണ്.
ലോക ഐടി ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുമെന്ന് കരുതുന്ന കൊച്ചി കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് (Kochi Smart City) പദ്ധതിയിൽ പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) സജ്ജമാക്കുന്നത് ഐടി കമ്പനികൾക്ക് പ്രവർത്തിക്കാവുന്ന വമ്പൻ ഇരട്ട മന്ദിരങ്ങൾ.
മധ്യ കേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയം മണിപ്പുഴയിൽ ഡിസംബർ 14ന് തുറക്കും. കേരളത്തിൽ ലുലു ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റുകളിലേക്ക് വിവിധ തസ്തികകളിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നാളെ രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് സോളിറ്റയറിൽ.
ദമാം ∙ സൗദിയിൽ ലുലു ഗ്രൂപ്പിന്റെ 63–ാം ശാഖ ദമാമിലെ അൽഫഖ്രിയയിൽ തുറന്നു. ഖുതുബ് അൽ ദിൻ അൽ ഷാഫി സ്ട്രീറ്റിൽ തുറന്ന പുതിയ ശാഖ വെസ്റ്റ് ദമാം മുനിസിപ്പാലിറ്റി മേധാവി ഫയീസ് ബിൻ അലി അൽ അസ്മരി ഉദ്ഘാടനം ചെയ്തു.
ദുബായ് ∙ ദുബായ് കെഎംസിസി ഈദ് അൽ ഇതിഹാദിന്റെ ഭാഗമായി ഡിസംബർ 1 നു അൽ നാസർ ലൈസർ ലാൻഡിൽ നടത്തുന്ന ആഘോഷത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, പി. കെ കുഞ്ഞാലികുട്ടി, എം. എ യൂസഫലി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ സലാം തുടങ്ങിയവരോടൊപ്പം അറബ് പ്രമുഖരും
Results 1-10 of 288