അബുദാബി/ റോം ∙ മാർപാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കർദിനാളിന്റെ കാര്യാലയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
കർദ്ദിനാൾ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാർ ജോർജ്ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു. ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് മാർ ജോർജ്ജ് കൂവക്കാടിൻ്റെ സ്ഥാനലബ്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചികിത്സയിലുള്ള ഫ്രാൻസിസ് മാർപാപ്പയുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
English Summary:
M.A. Yusuffali visits Cardinal Mar George Koovakkad.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.