പിതാക്കന്മാർക്ക് ആദരവ്; ഇതുവരെ സമാഹരിച്ചത് 372 കോടി ദിർഹം

Mail This Article
×
ദുബായ് ∙ ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാംപെയ്ൻ ലക്ഷ്യം പിന്നിട്ട് മുന്നോട്ട്. ഇതുവരെ 372 കോടി ദിർഹം സമാഹരിച്ചു. 300 കോടിയാണ് ലക്ഷ്യമിട്ടത്. പിതാക്കന്മാരെ ആദരിക്കുന്നതിനും ആവശ്യമുള്ളവർക്ക് ചികിത്സയും ആരോഗ്യ പരിരക്ഷയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപെയ്ൻ ആരംഭിച്ചത്.
മലയാളി വ്യവസായികളായ സണ്ണി വർക്കി, എം.എ. യൂസഫലി, ഷംഷീർ വയലിൽ ഉൾപ്പെടെയുള്ള വ്യക്തികളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സംഭാവന നൽകിയിരുന്നു. 2.77 ലക്ഷം പേരിൽ നിന്നാണ് കുറഞ്ഞ ദിവസത്തിനകം ഇത്രയും തുക സമാഹരിച്ചത്.
English Summary:
Fathers Endowment raises Dh3.72 billion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.