Activate your premium subscription today
Saturday, Apr 5, 2025
ലണ്ടൻ ∙ തീവ്രവാദബന്ധമാരോപിച്ച് റഷ്യയിൽ 2 ജേണലിസ്റ്റുകൾ അറസ്റ്റിലായി. ഫോബ്സ് മാഗസിൻ റഷ്യൻ പതിപ്പിന്റെ ലേഖകനായ സെർഗെയ് കരെലിൻ മിംഗസോവ്, ഫ്രീലാൻസ് ജേണലിസ്റ്റായ കോൻസ്റ്റന്റിൻ ഗാബോവ് എന്നിവരാണ് അറസ്റ്റിലായത്. വാർത്താ ഏജൻസികളായ അസോഷ്യേറ്റഡ് പ്രസ്, റോയിട്ടേഴ്സ് അടക്കം മാധ്യമസ്ഥാപനങ്ങൾക്കുവേണ്ടി
ബര്‍ലിന്‍ ∙ ജര്‍മനിയിലെ വലതുപക്ഷ തീവ്രവിരുദ്ധതയ്ക്കെതിരെ നടത്തിയ ബഹുജന പ്രകടനത്തില്‍ ആളുകളുടെ റെക്കോര്‍ഡ് പങ്കാളിത്വം. 10,000 ആളുകളാണ് പ്രകടനത്തിൽ പങ്കെടുക്കുന്നതിന് റജിസ്ററര്‍ ചെയ്തത്. അതേസമയം ഏകദേശം 80,000 പേര് പ്രകടനത്തിൽ പങ്കെടുക്കാനായി എത്തിയെന്നാണ് റിപ്പോർട്ടുകൾ.
അസ്താന ∙ മുസ്ലിം ഭൂരിപക്ഷ രാജ്യമായ കസഖ്സ്ഥാൻ, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന
എണ്ണൂറിലേറെ വർഷം നീണ്ട ജർമൻ രാജവംശത്തിലെ ഒരു പിന്മുറക്കാരൻ, ലോകത്തിലെ സെലിബ്രിറ്റി ഷെഫുകളിൽ ഏറെ പേരുകേട്ട ഒരാൾ, നിലവിൽ ജഡ്ജിയും പാർലമെന്റ് അംഗവുമായിരുന്ന ഒരു തീവ്രവലതുപക്ഷ നേതാവ്, ആക്രമണങ്ങളിൽനിന്ന് ജൂതർക്ക് സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ, സ്പെഷ്യൽ ഫോഴ്സിൽ നിന്ന് വിരമിച്ചയാൾ... ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജർമനി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വമ്പൻ ഗൂഢാലോചനയിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്നവരാണ് ഇവർ. ജർമനിയിലെ നിലവിലുള്ള ഭരണകൂടത്തെ സായുധമാർഗത്തിലൂടെ അട്ടിമറിക്കാനും, പകരം രാജകുടുംബാംഗത്തിന്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചു കൊണ്ടു വരാനും ലക്ഷ്യമിട്ട വലതുപക്ഷ തീവ്രവാദികളായ 54 പേരെയാണ് ഇതുവരെ ജർമൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജ പ്രചാരണങ്ങളും വഴി രാജ്യത്തെ ‘നവ–നാത്സികൾ’ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും കാര്യങ്ങൾ അതീവ ഗൗരവമേറിയതാണ് എന്നുമാണ് ജർമൻ അധികൃതർ പറയുന്നത്. പാർലമെന്റ് ആക്രമിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനെ അടക്കം വധിക്കാനും തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലാകും എന്നുമാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് ‘റൈക് സിറ്റിസൺസ് മൂവ്മെന്റ്’ എന്ന സംഘടനയാണ് എന്നാണ് റിപ്പോർട്ടുകൾ. ആരാണിവർ? ‘ക്യുഎനോൺ’ പോലെയുള്ള അമേരിക്കൻ ഗൂഢാലോചനാ സിദ്ധാന്തങ്ങളും അക്രമികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് എന്നാണ് വ്യക്തമായിട്ടുള്ളത്. എന്താണ് ഇത്തരം ആക്രമണത്തിലൂടെ ഇവർ ലക്ഷ്യമിടുന്നത്? അത്ര എളുപ്പമാണോ ജർമനി പോലെയുള്ള ഒരു രാജ്യത്തെ ഭരണത്തെ അട്ടിമറിക്കാൻ? വിശദമായി പരിശോധിക്കാം.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.