Activate your premium subscription today
കേരളത്തിന്റെ ചരിത്രപരമായ മേഖലകളായിരുന്നു തിരുവിതാംകൂറും മലബാറും. എന്നാൽ ഇതേ പേരിൽ ഓസ്ട്രേലിയയിൽ രണ്ട് സ്ഥലങ്ങളുണ്ടെന്നറിയാമോ? ഏറ്റവും വലിയ കൗതുകം ഇതല്ല. ഈ പ്രദേശങ്ങൾക്ക് ഈ പേരു നൽകിയതിൽ മലയാളികൾക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നുള്ളതാണ്. ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള
കേരളം ഒരു ദുരന്തമുഖത്തിൽകൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ, തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം എന്ന് മലയാളികൾ ഓർക്കുന്ന 1924 ലെ പ്രളയത്തിനിടയിൽ നിര്യാതനായ ഒരു മഹാരാജാവിനെ സ്മരിക്കേണ്ടിയിരിക്കുന്നു. 1885 മുതൽ 1924 വരെ ഏതാണ്ട് നാലുപതിറ്റാണ്ടുകാലം
ദുബായ് ∙ പിതാവിന്റെ കുടുംബവേരുകൾ തേടിയെത്തിയ ഡോ. ഹുമൻ മോഹൻ പരമേശ്വരൻ തമ്പിക്ക് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രം വിശദീകരിച്ചു ഗൗരി പാർവതി ഭായ് തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയും.
തിരുവനന്തപുരം∙ പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങള്‍ ശശി തരൂര്‍ പങ്കുവച്ചു.
അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രപ്രവേശന ദിനാഘോഷം സംബന്ധിച്ചു തയാറാക്കിയ ക്ഷണക്കത്ത് കുപ്രസിദ്ധമാണ്. അതിലെ ഗുരുതരമായ വീഴ്ചകളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. എന്നാൽ, ആ കത്തിന് ഒരുപയോഗമുണ്ട്. അത് അതറിയാതെ ശ്രദ്ധ ക്ഷണിക്കുന്നതു കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനശൈലിയിലും ഭാഷയിലും മനോഭാവത്തിലും വന്നുചേർന്നിരിക്കുന്ന ആപത്കരമായ ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്കാണ്. ആ ക്ഷണക്കത്തിലെ ‘തിരുവിതാംകൂർ രാജ്ഞിമാർ’ എന്ന പ്രയോഗം മാത്രം കാണുക. കേരളത്തിലെ പൗരർ പ്രത്യാശാപൂർവം വോട്ടുചെയ്ത് ഉത്തരവാദിത്തം നൽകി സ്ഥാനങ്ങളിലിരുത്തിയ ജനാധിപത്യ ഭരണകൂടത്തിലെ (അതും, ഒരു ഇടതുപക്ഷ ഭരണകൂടത്തിലെ) ചിലരുടെയെങ്കിലും തലച്ചോറുകളിൽ ഫ്യൂഡൽ താണുവണക്കങ്ങൾ എത്രയാഴത്തിൽ വേരിറങ്ങിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമാണ് ആ രാജ്ഞിപ്രയോഗം. ഈ നാണയത്തിന്റെ മറുവശം അതിലും ജീർണമാണ്. താണുവണക്കം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവിടെ അണിനിരക്കുന്നു.
തിരുവനന്തപുരം∙ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക ദിനാഘോഷത്തിൽ തിരുവിതാംകൂർ രാജകുടുംബം പങ്കെടുത്തില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ പുതുക്കലും ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ നവീകരണ സമർപ്പണവും ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്താണ് നടക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി
നവരാത്രിക്കാലം ചിലർക്ക് ഗൃഹാതുരതയുടെ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ നിറവും മണവും രുചിയുമുള്ള നവരാത്രിയോർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കെ.ആർ പ്രവീൺ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ആസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പത്മനാഭപുരത്ത്; രാജവാഴ്ചയുടെ
തിരുവിതാംകൂർ രാജകുടുംബം ഒപ്പം കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരു വിശേഷണമുണ്ട്; പദ്മനാഭദാസന്മാർ. ഈ കുടുംബത്തിൽ ജനിക്കുന്ന ആൺകുട്ടികൾ പദ്മനാഭദാസന്മാരും പെൺകുട്ടികൾ പദ്മനാഭസേവികമാരുമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ആചാരത്തിന് ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജകുടുംബത്തിലെ കുട്ടികൾക്ക് ഒരുവയസ്സ് പൂർത്തിയാവുമ്പോൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിൽ ഒരു പട്ടു വിരിച്ചു കിടത്തും. ക്ഷേത്രതന്ത്രി വന്ന് അരിയിട്ട് അനുഗ്രഹിക്കും. അതോടെ അവർ പദ്മനാഭദാസന്മാരാകും. പിന്നീടുള്ള ജീവിതം ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
കോട്ടയം∙ തിരുവിതാംകൂർ നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് 75 വയസ്. ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആദ്യ നിയമസഭയാണിത്. തിരുവിതാംകൂർ മഹാരാജാവ് 1947 സെപ്റ്റംബർ നാലിന് ഉത്തരവാദഭരണപ്രഖ്യാപനം നടത്തിയതോടെ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തി. 1948 ഫെബ്രുവരി 2 മുതൽ
Results 1-9