Activate your premium subscription today
Saturday, Mar 15, 2025
Jun 26, 2023
വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസിന്റെ ചൈനായാത്രയ്ക്ക് അകമ്പടിയായി മറ്റൊരു കാലി വിമാനം കൂടി അയച്ചത് ചർച്ചയായി. പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ബോയിങ് 757 വിമാനമായ ‘ബെറ്റി’ കാലപ്പഴക്കം മൂലം ഇടയ്ക്കിടെ കേടാകുന്നതിനാൽ മുൻകരുതൽ എന്നനിലയിലാണു മറ്റൊരു ബോയിങ് 757 കൂടി അയയ്ച്ചതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ വേണ്ടത്ര സുരക്ഷയില്ലാത്ത വിമാനത്തിലാണോ പ്രധാനമന്ത്രിയുടെ വിദേശയാത്ര എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. ചൈനയുമായുള്ള വ്യാപാരചർച്ചയ്ക്ക് ഇന്നലെ ബെയ്ജിങ്ങിലെത്തിയ ഹോപ്കിൻസിനൊപ്പം 80 അംഗ പ്രതിനിധിസംഘവുമുണ്ട്. 2016 ൽ അന്നത്തെ പ്രധാനമന്ത്രി ജോൺ കീ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിമാനം കേടായി ഓസ്ട്രേലിയയിൽ കുടുങ്ങി. പിന്നീട് ന്യൂസീലൻഡിൽ നിന്നു പകരം വിമാനമെത്തിയശേഷമാണു യാത്ര തുടർന്നത്.
വെല്ലിങ്ടൻ ∙ ചൈനയിലേക്കുള്ള യാത്രയിൽ ‘ബ്രേക്ക് ഡൗൺ’ സാധ്യത കണക്കിലെടുത്ത് വ്യോമസേനയുടെ രണ്ട് വിമാനങ്ങളുമായി പറന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്. ചൈനയുമായി വമ്പൻ വാണിജ്യ ഇടപാടുകൾ ലക്ഷ്യമിട്ട് ഞായറാഴ്ചയാണു ഹിപ്കിൻസ് യാത്ര തിരിച്ചത്. പ്രധാനമന്ത്രിയുടെ ആഡംബര യാത്രയ്ക്കെതിരെ
May 16, 2023
ന്യൂഡൽഹി∙ ന്യൂസീലൻഡിൽ ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. 11 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മുന്നറിയിപ്പ് നൽകി.
Jan 25, 2023
വെല്ലിങ്ടൻ ∙ ന്യൂസീലൻഡിൽ ക്രിസ് ഹിപ്കിൻസ് (44) പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജസിൻഡ ആർഡേൻ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ക്രിസിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്.
Jan 21, 2023
സിഡ്നി∙ ജസിൻഡ ആർഡേനു പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്ത ഏക പേര് ഹിപ്കിൻസിന്റേതാണെന്ന് പാർട്ടി അറിയിച്ചു. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ രാജ്യത്തിന്റെ 41ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും. ജസിൻഡ ആർഡേന്റെ സർക്കാരിൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.