തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട്, അശ്ലീല ചാറ്റും; പരാതിയുമായി നടി ഷാലു കുര്യൻ

Mail This Article
തന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും അതിലൂടെ മറ്റുള്ളവരുമായി വളരെ മോശമായ രീതിയിൽ ചാറ്റുകൾ നടക്കുന്നുവെന്ന് നടി ഷാലു കുര്യൻ. ഇൻസ്റ്റഗ്രം പേജിൽ ലൈവിലെത്തിയാണ് താരത്തിന്റെ പ്രതികരണം.
തന്റെ ചിത്രങ്ങൾ അടക്കം ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയിൽപ്പെട്ടവർ സ്ക്രീൻഷോട്ടുകൾ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ഷാലു പറയുന്നു.
ജിൻസി എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് തന്റെ പേരിൽ അശ്ലീല ചാറ്റുകൾ നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് സൈബർ സെല്ലിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ഷാലു ലൈവിലെത്തി പറയുന്നു. വിഡിയോ കാണാം.
English Summary: Fake account of actress Shalu Kurian