വരാനുള്ളത് നിങ്ങളുടെ മനസ്സ് മന്ത്രിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

Mail This Article
ഭാവി അറിയാൻ ഫലം അറിയാൻ സാധാരണ അന്യരെ അന്വേഷിച്ചു പോവുകയാണ് പതിവ്. എന്നാൽ സാത്വികമായി ജീവിക്കുന്ന വ്യക്തിക്ക് അവനവന്റെ അന്തരംഗം വരും കാര്യങ്ങളെക്കുറിച്ച് സൂചനയും താക്കീതും തരും. പലപ്പോഴും അധികം ആൾക്കാരും ഇത് ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാലും അതനുസരിച്ച് മുൻകരുതൽ എടുക്കാറുമില്ല.
എല്ലാവരിലും പ്രകൃത്യാ തന്നെ സംഭവങ്ങളെ അതു എത്തുന്നതിന് മുൻപ് തന്നെ നമ്മിൽ അറിയിപ്പ് നൽകുന്ന ജൈവാംശം ഉണ്ട്. എന്നാൽ കസ്തൂരിമാൻ അതിൽ തന്നെ ഉള്ള കസ്തൂരിയെ തിരിച്ചറിയാതെ അതന്വേഷിച്ചു പലയിടവും അലയും. ഇതുപോലെയാണ് പലരുടെയും അവസ്ഥ.
ഇങ്ങനെയൊരു ഗുണം നിങ്ങളില്‍ ഉണ്ടെങ്കിൽ അത് ശ്രദ്ധിക്കുക പരിപോഷിപ്പിക്കുക. എപ്പോഴുമില്ലെങ്കിലും ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഇത് രക്ഷയായി മാറും. ഒപ്പം കുടുംബത്തിലെ മറ്റുള്ളവർ ഇങ്ങനെയുള്ള ഗുണമുള്ളവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അടിച്ചമർത്താതിരിക്കുക.
ഈ അന്തശ്ചോദന നിസ്സാരകാര്യമല്ല. അവനവന്റെ സുരക്ഷയ്ക്ക് അത് ചെറിയ അളവിലെങ്കിലും സഹായിക്കും.
മനുഷ്യൻ – പ്രകൃതി – പരമാത്മാവ്. ജീവാത്മാവ് – പ്രപഞ്ചാത്മാവ് – പരമാത്മാവ് ഇവ തമ്മിൽ സദാ ബന്ധം ഉണ്ട്. ഇത് ജനന മരണത്തിനപ്പുറമാണ്. ശരീരയോഗ്യതയ്ക്കും അപ്പുറം. ഇത് ശ്രദ്ധിക്കുമ്പോൾ പ്രകൃതിയിലെ, ചുറ്റുപാടിലെ പലതും വ്യക്തമായല്ല, മിന്നാമിന്നിയായി നമ്മിൽ ലഭിക്കും. മനുഷ്യനിൽ മാത്രമല്ല മറ്റുള്ളതിനും ഇത് കഴിയും. മഴ വരുമ്പോൾ ഉറുമ്പ് കൂട്ടത്തോടെ വരിയിട്ട് മാറുന്നതും, സുനാമി, പ്രളയം, ചുഴലിക്കാറ്റ് ഇവ മനുഷ്യനെക്കാൾ മുൻപ് ജീവജാലങ്ങൾ മനസ്സിലാക്കുന്നതും ഈ ബന്ധത്താലാണ്.
ലേഖകൻ
പ്രൊഫ. ദേശികം രഘുനാഥൻ
അഗസ്ത്യർ മഠം
പത്താംകല്ല് ശാസ്താക്ഷേത്രത്തിന് പിന്നില്‍
നെടുമങ്ങാട്, തിരുവനന്തപുരം ജില്ല
കേരളം, Pin: 695541
Mob - 8078022068