നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം 'B' ആണോ? മുൻകോപം നിയന്ത്രിക്കാം

Mail This Article
പേരിന്റെ ആദ്യാക്ഷരം ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയേറെ സ്വാനീനിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പേരു മാറ്റിയും അക്ഷരങ്ങൾ മാറ്റിയുമൊക്കെ ജീവിത വിജയം നേടുന്നവരും കുറവല്ല. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇത്തരത്തിൽ പേരു മാറ്റി ഭാഗ്യം തേടുന്നവരേറെയും. പേരിന്റെ ആദ്യാക്ഷരം B യിൽ തുടങ്ങുന്നവര്‍ നാണം കുണുങ്ങികളായിരിക്കും. B എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമായിരിക്കും ഇവരുടേത്. ഈ അക്ഷരങ്ങൾ പേരിലുള്ളവർ മുൻകോപമുള്ളവരും സ്വാർത്ഥരുമായിരിക്കും.
ജീവിതത്തിലെ ദശാസന്ധികളും അവയ്ക്കുളള പരിഹാരങ്ങളും അറിയാം
പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയരും ബുദ്ധിമാൻമാരുമായിരിക്കും ഇവർ. പ്രണയ കാര്യത്തിൽ പലപ്പോഴും ചതിക്കപ്പെടാറുണ്ട്. പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ശീലമാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്കു കഴിയും. ക്രിയേറ്റിവിറ്റി കൂടുതലാണ് ഇവർക്ക്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർ ശോഭിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൽപിക്കുന്നവരാണ് ഇവരിലേറെയും.
കിട്ടിയതുകൊണ്ട് തൃപ്തിപ്പെടുന്നവരായിരിക്കും B എന്ന അക്ഷരം പേരിലുള്ളവർ. കൂടുതൽ ആളുകളോട് അടുത്തിടപഴകുന്നതോ സഹവർത്തിക്കുന്നതോ ഒന്നും ഇവർക്ക് അത്രയ്ക്ക് താൽപര്യമുള്ള കാര്യമല്ല. പുതിയ സ്ഥലവും ചുറ്റുപാടും ഇവർക്ക് അസുഖപ്രദമായിരിക്കും. നല്ല കാര്യശേഷിയും ക്ഷമാശീലവും സഹിഷ്ണുതയും ഉള്ളവരാണ്. എടുത്തുചാട്ടക്കാരല്ല എന്നതും ഇവരുടെ പ്രത്യേകതയാണ്. ആത്മീയകാര്യത്തിൽ വിശ്വാസികളാണ്. നേർവഴിക്കേ പോകൂ. ഒരു സാധനവും പാഴാക്കുകയില്ല. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയില്ല. പുറത്തുനിന്നു കാണുന്നതിനേക്കാൾ ഉന്മേഷവാന്മാരാണ് ഇവർ. നല്ല ആശയങ്ങളും പദ്ധതികളും മനസ്സിലുള്ളവരാണ്. പക്ഷേ, പുറത്തു പറയാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. കഷ്ടപ്പെടുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നവരാണ്.
English Summary : Does Your Name Start With Letter B? Here’s Your Personality