ADVERTISEMENT

ഈ ഭൂമി തന്നെ ദേവി. എത്ര ഉദാത്തമായ സങ്കൽപമാണത്!ഭൂമിയെ ദേവിയായി ആരാധിക്കണം എന്നതിനർഥം ഭൂമിയെ സ്വാർഥലാഭത്തിനായി ഉപയോഗിച്ചു നശിപ്പിക്കരുത് എന്നു തന്നെയാണ്.

നാമെല്ലാം അധിവസിക്കുന്ന ഈ ഭൂമിയെ ആരാധിച്ചു സംരക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന സന്ദേശം കൂടി ആ സങ്കൽപത്തിലുണ്ട്.ഭൂമിയെ ദേവിയായും അമ്മയായുമൊക്കെ ആരാധിക്കുന്ന ഭാരതീയരീതിക്കു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.

'ഭൂമിദേവ്യാഃ മഹാസ്തോത്രംസർവകല്യാണകാരകം.' എന്നു ദേവീഭാഗവതം.‘ഭൂമിദേവിയെ സ്തോത്രപാരായണത്തിലൂടെ ആരാധിച്ചാൽ എല്ലാ മംഗളങ്ങളും വന്നുചേരും’ എന്നർഥം.

സ്കന്ദമാതാ

നവരാത്രിയുടെ അഞ്ചാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നതു സ്കന്ദമാതാ എന്ന ഭാവത്തിലാണ്. സുബ്രഹ്മണ്യകുമാരനെ മടിയിലിരുത്തി മാതൃത്വം തുടിക്കുന്ന ദേവീഭാവമാണത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com