ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർക്ക് 2020–ൽ കഴിഞ്ഞവർഷം അനുഭവിച്ച സ്വസ്ഥതക്കേടും സമാധാനക്കേടുകളും നീങ്ങും. കുടുംബപരമായിട്ടും ഔദ്യോഗികമായിട്ടും വിദ്യാഭ്യാസപരമായിട്ടും അനുഭവിച്ചു വന്ന  അവസ്ഥകൾ   മാറി വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരവും പഠിച്ച വിദ്യ വേണ്ടവിധത്തിൽ പ്രാവർത്തിമാക്കാനും പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ, പരീക്ഷണ നിരീക്ഷണങ്ങൾ  തുടങ്ങിയവയിൽ അനുകൂലമായ വിജയവും  പ്രതീക്ഷിക്കാം.  ഉദ്യോഗത്തിനുള്ള അവസരം വന്നു ചേരും. ഉദ്യോഗത്തിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിനുമുള്ള യോഗം കാണുന്നു. വ്യക്തമായ നിർദേശങ്ങൾ സ്വീകരിച്ചു ചെയ്യുന്ന കർമമണ്ഡലങ്ങളിൽ എല്ലാം തന്നെ അനുകൂല വിജയം കൈവരിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുന്ന രീതിയിൽ തൊഴിൽ ക്രമീകരിക്കും.

 

പുതിയ പ്രവർത്തനമണ്ഡലങ്ങൾ ഏറ്റെടുത്ത് തൃപ്തികരമായ രീതിയിൽ സമയപരിധിക്കുള്ളിൽ വളരെ ഭംഗിയായി നിർവഹിക്കും. അതുവഴി സെപ്റ്റംബർ അവസാനത്തോടു കൂടി പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കും. ഇവ 2022ൽ പൂർത്തീകരിക്കുന്നവയാണെങ്കിൽ കൂടുതൽ നന്നായിരിക്കും. ജീവിതനിലവാരം വർധിക്കും. നിലവിലുള്ള ഗൃഹം കൂടാതെ മറ്റൊരു ഭൂമി വാങ്ങി ഗൃഹം നിർമിക്കും. സർവർക്കും തൃപ്തിയായ നിലപാട് സ്വീകരിച്ച് ചെയ്യുന്ന ഏതൊരു കാര്യവും അനുകൂലമാക്കി തീർക്കാൻ സാധിക്കും. വാഹനം മാറ്റി വാങ്ങുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം, ബന്ധുസഹായം  എന്നിവ ഉണ്ടാകും. വിദേശത്ത് താമസിക്കുന്നവർക്ക് മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടു പോകുന്നതിനുള്ള യോഗം കാണുന്നു.

 

കാർഷികമേഖലയിൽ ആദായം കാണുന്നു. വ്യവസ്ഥകൾ പാലിക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി, പ്രതാപം, ഐശ്വര്യം എന്നിവ ഉണ്ടായിത്തീരും. വ്യാവസായികമായിട്ടുള്ള മേഖലകൾ എല്ലാം നിർത്തലാക്കി  വ്യാപാരമേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലുള്ള മേഖലകളിൽ വ്യാപാരം ചെയ്യുന്നതായിരിക്കും നല്ലത്. അന്യരുടെ കഴിവിനെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതു വഴി കൃതാർഥത കാണുന്നു. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലം ലഭിക്കുന്നതു വഴി ആശ്വാസം ഉണ്ടായിത്തീരും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കും. വിദേശത്ത് സ്ഥിര താമസത്തിനുള്ള അനുമതി നേടും. വിദേശത്ത് ഉപരിപഠനത്തിന് അവസരം സെപ്റ്റംബർ മാസത്തോടു കൂടി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാനുള്ള അവസരം കാണുന്നു.

 

നിഷ്കർഷയോടു കൂടി ചെയ്യുന്ന പ്രവർത്തനമണ്ഡലങ്ങളിൽ അനുകൂലം വിജയം കൈവരിക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റം ലഭിക്കും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവത്തിൽ പങ്കെടുക്കും. പുണ്യതീർഥഉല്ലാസയാത്രകൾക്ക് അവസരം കാണുന്നു. ഭയഭക്തിബഹുമാനത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂല വിജയം ലഭിക്കും. ദാമ്പത്യത്തിന് അനുകൂലമായ സാഹചര്യം കാണുന്നു. എല്ലാവിധത്തിലുമുള്ള അനിഷ്ടങ്ങളെയും അതിജീവിച്ച് സമാധാനപരമായിട്ടുള്ള  അന്തരീക്ഷം കുടുംബത്തിലും തൊഴിൽപരമായും കാണുന്നു. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.

 

കരാർ ജോലികളിൽ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടം ഉണ്ടാകുന്നതു വഴി ബൃഹദ് പദ്ധതികൾ ഏറ്റെടുക്കാനും ഈ വർഷം തിരുവാതിര നക്ഷത്രക്കാർക്ക് അവസരം ലഭിക്കും എന്നാൽ പല പ്രകാരത്തിലും ഉദരനാഡീ‍രോഗപീഡകളെക്കൊണ്ടുള്ള അസ്വസ്ഥതകൾ ഉണ്ടാകുവാനും കർണരോഗപീഡകളെക്കൊണ്ടുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ടെങ്കിലും പ്രകൃതിജീവനൗഷധോപാധികളും വ്യായാമമുറകളും ശീലിക്കുന്നതു വഴി ഇവയെല്ലാം നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും.    

English Summary:  Thiruvathira Birth Star / Yearly Prediction 2020 by Kanippayyur 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com