സൗജന്യ ഐ ടി ഓറിയന്റേഷൻ പരിശീലനം ഈ മാസം അവസാനം, ഇപ്പോൾ അപേക്ഷിക്കാം

Mail This Article
ഐ ടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള സൗജന്യ ഐ ടി ഓറിയന്റേഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ബിരുദ/ ബിരുദാനന്തര അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), ജനറേറ്റിവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എ ഐ), പൈത്തൺ പ്രോഗ്രാമിങ് , ഡാറ്റ സയൻസ്, ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലായാണ് അഞ്ചു ദിവസത്തെ സൗജന്യ പരിശീലനം നടക്കുന്നത്.

ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയുടെ അക്കാദമിക് വിഭാഗമായ ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐ ടി ഓറിയന്റേഷൻ പ്രോഗ്രാം നടക്കുന്നത്, ഫെബ്രുവരി അവസാന വാരം നടക്കുന്ന സൗജന്യ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ റജിസ്‌ട്രേഷന് 9745218777 എന്ന നമ്പറിൽ വിളിക്കുക