ഡിസൈനിങ് ലോകത്തേക്ക്
Mail This Article
സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ചിത്രങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാനും മിഴിവ് നൽകാനും മാറ്റം വരുത്താനും കഴിയുമെന്നതിനാൽ ഡെസ്ക്ടോപ് പബ്ലിഷിങ് ഒരു പ്രധാന തൊഴിൽമേഖലയായി മാറിയിട്ടുണ്ട്. പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, മാർക്കറ്റിങ് സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, ഡിസൈനിങ് സ്റ്റുഡിയോകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിർമാണ കമ്പനികൾ മുതലായവയും ഗ്രാഫിക്സ് ഡിസൈനർമാർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നു.
ടെക്സ്റ്റുകളും ഇമേജുകളും നല്ല ആശയങ്ങളും കൂടിച്ചേരുന്ന ഒരു പ്രഫഷനൽ കമ്യൂണിക്കേഷൻ കലയാണ് ഗ്രാഫിക് ഡിസൈനിങ്. ഗ്രാഫിക് ഡിസൈനിങ് പല രൂപങ്ങളിലായി നമുക്കു ചുറ്റിലും എപ്പോഴും കാണാൻ സാധിക്കും. ഗ്രാഫിക്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ പലപ്പോഴും ചിത്രങ്ങൾ വിവിധ മാധ്യമങ്ങളിൽ ഉപയോഗിക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ SVG (Scalable Vector Graphics) ചിത്രങ്ങളാണെങ്കിൽ വ്യക്തത നഷ്ടപ്പെടാതെ ഉപയോഗിക്കാൻ കഴിയും.
എന്താണ് SVG ചിത്രങ്ങൾ? പ്രധാനപ്പെട്ട ചിത്ര ഫയൽ ഫോർമാറ്റുകളായ jpg, png, tiff, gif എന്നിവയിൽ നിന്ന് svgയെ വേറിട്ടു നിർത്തുന്നതെന്ത്?
സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ GIMP ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ, പോസ്റ്ററുകൾ നിർമിക്കാൻ, ചിത്രങ്ങൾ വരയ്ക്കാൻ ഒക്കെ സാധിക്കുന്നതാണ്. എന്നാൽ, അത്തരം ചിത്രങ്ങളൊക്കെ റാസ്റ്റർ ചിത്രങ്ങളായിരിക്കും.
PNG (Portable Network Graphics)
png ചിത്രങ്ങൾ വലുതാക്കുമ്പോൾ അതിന്റെ വ്യക്തത നഷ്ടപ്പെടുന്നു. ഇവയ്ക്ക് ഫയൽ സൈസ് കൂടുതലായിരിക്കും. ഇവയെ റാസ്റ്റർ (Raster) ചിത്രങ്ങൾ അല്ലെങ്കിൽ ബിറ്റ്മാപ് (Bitmap)ചിത്രങ്ങൾ എന്നും വിശേഷിപ്പിക്കും. കംപ്യൂട്ടറിൽ ഓരോ ചിത്രവും രൂപപ്പെടുന്നത് നിറമുള്ള ഒട്ടേറെ ചെറിയ ചതുരങ്ങൾ (Pixels) കൊണ്ടാണ്. റാസ്റ്റർ ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ ഓരോ പിക്സലിന്റെയും നിറവും വലുപ്പവും അതിന്റെ പ്രോഗ്രാമിൽ എഴുതുന്നു.
ചിത്രം സ്കെയിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അധിക പിക്സലുകൾ തൊട്ടടുത്തുള്ള പിക്സലുകളുടെ പ്രത്യേകതകളെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെടുന്നു.
*GIMP, Adobe Photoshop പോലുള്ളവ റാസ്റ്റർ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ ആണ് (raster based).
സ്വതന്ത്ര സോഫ്റ്റ്‌വെയർ
(Free Software)
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകർപ്പുകൾ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ.
ഉദാഹരണം: Inkscape, Libre Office Draw, GIMP
SVG image (Scalable Vector Graphics)
.svg ചിത്രങ്ങൾ വെക്ടർ ചിത്രങ്ങളാണ് (vector images). ഇത്തരം ചിത്രങ്ങൾ സ്കെയിൽ ചെയ്യുമ്പോൾ (വലുതാക്കുമ്പോൾ) അതിന്റെ ക്ലാരിറ്റി അഥവാ വ്യക്തത നഷ്ടപ്പെടുന്നില്ല. ഇവയ്ക്ക് ഫയൽ സൈസ് കുറവായിരിക്കും. വെക്ടർ ചിത്രങ്ങൾ രണ്ടു ബിന്ദുക്കൾക്കിടയിൽ (ആരംഭബിന്ദു, അന്ത്യബിന്ദു) നിർവചിക്കപ്പെട്ട പാത (Path) ഉപയോഗിച്ചാണ് നിർമിക്കപ്പെടുന്നത്. ഈ പാത ഗണിതരൂപങ്ങളായ നേർവരയുടെയോ സമചുതരത്തിന്റെയോ ത്രികോണത്തിന്റെയോ വക്രത്തിന്റെയോ ഒക്കെ ഭാഗമാവാം.
ഇവയുടെ ദിശയടക്കമുള്ള പ്രത്യേകതകൾ സമവാക്യങ്ങളിലൂടെ നിർവചിക്കപ്പെടുന്നതിനാൽ ചിത്രം സ്കെയിൽ ചെയ്യുമ്പോൾ സമവാക്യത്തിനനുസരിച്ച് ആവശ്യമായ പ്രത്യേകതകൾ കൂട്ടി ചേർക്കപ്പെടുകയാണ് ചെയ്യുന്നത്.
*Inkscape, Libre Office Draw, Karbon, Abobe Illustrator, Corel Draw എന്നിവ പ്രധാന വെക്ടർ ഇമേജ് എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ ആണ്.
(Inkscape ഇങ്ക്സ്കേപ്പ്)
ഒരു സ്വതന്ത്ര വെക്ടർ ഗ്രാഫിക്സ് എഡിറ്റിങ് സോഫ്റ്റ്‌വെയറാണ്
ഇങ്ക്സ്കേപ്പ്
∙SVG ചിത്രങ്ങളാണ് നിർമ്മിക്കപ്പെടുന്നത്
∙ ബിറ്റ്മാപ് ചിത്രങ്ങളെ ഇതിലേക്ക് import ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും.
∙ വെക്ടർ ചിത്രങ്ങളെ റാസ്റ്റർ ചിത്രങ്ങളാക്കി മാറ്റാനുള്ള സൗകര്യവുമുണ്ട്.
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയർ
തുറക്കുന്നത്
Application--> Graphics --> Inkscape Vector graphics editor
info Box
∙ Inkscape was formed in 2003 by Byrce Harrington, MenFaclguy, Nathan Hurst and Ted Gould
∙ Inkscape 1.2 is the lastest Major Inkscape (released on May 16, 2022)
∙ Adobe Illustrator, Corel Draw, Adobe Photoshop etc are paid Softwares
∙ svg is not so good for complex coloured works and detailed Artwork.
English Summary : Graphic design