പമ്പുകളിൽ ഇ –ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ ഭാരത് പെട്രോളിയം
Mail This Article
ബെംഗളൂരു∙ ബെംഗളൂരു–ചെന്നൈ, ബെംഗളൂരു–മൈസൂരു–കുടക് ദേശീയപാതകളിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഭാരത് പെട്രോളിയം (ബിപിസിഎൽ). 25 കിലോ വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ 9 പമ്പുകളിലാണ് സ്ഥാപിക്കുന്നത്.
ഇതിൽ ബെംഗളൂരുവിൽ ഇലക്ട്രോണിക് സിറ്റിയിലും ചന്ദാപുരയിലും ചന്നപട്ടണ, മണ്ഡ്യ, മൈസൂരു, മടിക്കേരി എന്നിവിടങ്ങളിലുമാണ് ഇ ചാർജിങ് സ്റ്റേഷനുകൾ വരുന്നത്. 30 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഫുൾ ചാർജ് ചെയ്യാൻ സാധിക്കും.ബിപിസിഎല്ലിന്റെ 7000 പമ്പുകളിൽ ഘട്ടം ഘട്ടമായി ചാർജിങ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ബിപിസിഎൽ എക്സിക്യുട്ടിവ് ഡയറക്ടർ (റീട്ടെയ്ൽ) പി.എസ്.രവി പറഞ്ഞു. ഹലോ ബിപിസിഎൽ മൊബൈൽ ആപ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും. സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന തരത്തിലാണ് ചാർജിങ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നതെന്നും പി.എസ് രവി പറഞ്ഞു.