ADVERTISEMENT

ചെന്നൈ ∙ റെയിൽവേ സുരക്ഷാ കമ്മിഷണർ നടത്തിയ പരിശോധനയും പൂർത്തിയായതോടെ പുതുതായി നിർമിച്ച പാമ്പൻ പാലം ഉടൻ ഗതാഗതത്തിനായി തുറക്കും. ദക്ഷിണ മേഖലാ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം 2 ദിവസങ്ങളിലായി പാലത്തിന്റെ വിവിധ ഭാഗങ്ങൾ വിശദമായി പരിശോധിച്ചു. ലംബമായി ഉയർത്തുന്ന ഭാഗത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും ഉറപ്പാക്കി. തുടർന്ന് പാലത്തിലൂടെ മണ്ഡപം മുതൽ രാമേശ്വരം വരെയും തിരികെയും ട്രെയിൻ അതിവേഗ പരീക്ഷണയോട്ടവും നടത്തി.

എൻജിൻ കൂടാതെ 7 കോച്ചുകൾ ഘടിപ്പിച്ച ട്രെയിൻ പാലത്തിൽ കയറും മുൻപ് 90 കിലോമീറ്ററും പാലത്തിൽ 80 കിലോമീറ്ററും വേഗം കൈവരിച്ചതായി റെയിൽവേ അറിയിച്ചു. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ പാലം ഗതാഗതത്തിനായി തുറക്കുമെന്നാണു വിവരം. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നും സൂചനയുണ്ട്. 

കടലിൽ 545 കോടി രൂപ ചെലവിൽ നിർമിച്ച രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. പഴയ പാലത്തെക്കാൾ 3 മീറ്റർ അധികം ഉയർത്താം. നൂറ്റാണ്ട് പഴക്കമുള്ള പാമ്പൻ റെയിൽവേ കടൽപാലത്തിന്റെ ശോച്യാവസ്ഥ കണക്കിലെടുത്ത് 2019ൽ റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആർവിഎൻഎൽ) ആണ് അടുത്തുതന്നെ പുതിയ പാലം നിർമിച്ചത്.

English Summary:

The newly constructed Pamban bridge, India's first vertical lift sea bridge, is set to open for traffic following a successful inspection by Railway Safety Commissioner A. M. Chaudhary. A high-speed trial run was conducted from Mandapam to Rameswaram. The bridge, constructed by Rail Vikas Nigam Limited at a cost of Rs 545 crore, is expected to be inaugurated by the Prime Minister soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com