ADVERTISEMENT

കൊച്ചി ∙ ആവേശത്തിലായിരുന്നു അവർ. ചിലരെങ്കിലും പരസ്പരം കാണുന്നത് ആദ്യമായിട്ടാണെങ്കിലും സ്ഥാനാർഥികളാണെന്ന ഐക്യത്തിൽ അവരൊന്നിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥികളാണ് ഇന്നലെ ബിജെപി ഓഫിസിൽ സംഗമിച്ചത്. പ്രചാരണത്തിരക്കിനിടെയാണു പലരും സംഗമത്തിന് ഓടിയെത്തിയത്. ഇടതു–വലതു മുന്നണികളെ പരാജയപ്പെടുത്തി എൻഡിഎ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തുമെന്നു സംഗമം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ ജില്ലാ ചെയർമാനുമായ എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്.മേനോൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ഷൈജു, ജില്ലാ സെക്രട്ടറിയും പനമ്പിള്ളി നഗർ ഡിവിഷനിലെ സ്ഥാനാർഥിയുമായ സി.വി.സജനി, ബിഡിജെഎസ് ജില്ലാ സെക്രട്ടറിയും കാരണക്കോടം ഡിവിഷനിലെ സ്ഥാനാർഥിയുമായ ശ്രീകുമാർ തട്ടാരത്ത്, ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com