അഴിമതിക്കെതിരെ അന്തിമ പോരാട്ടം: ചെന്നിത്തല

Mail This Article
നെടുമ്പാശേരി∙ അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു സർക്കാരിനെതിരെ അന്തിമ പോരാട്ടത്തിന് യുഡിഎഫ് തയാറെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാരയ്ക്കാട്ടുകുന്നിൽ യുഡിഎഫ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.പി.ധനപാലൻ, അൻവർ സാദത്ത് എംഎൽഎ, വി.പി.ജോർജ്, എം.എ.ചന്ദ്രശേഖരൻ, സി.വൈ. ശാബോർ, പി.ബി.സുനീർ, എം.ജെ.ജോമി, പി.ജെ.ജോയ്, കെ.ടി.കുഞ്ഞുമോൻ, പി.വൈ.വർഗീസ്, ടി.എ.ചന്ദ്രൻ, എ.കെ.ധനേഷ്, പി.എ.അജ്മൽ, മാർട്ടിന് മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാലടി പഞ്ചായത്തിലെ പൊതിയക്കരയിൽ സംഘടിപ്പിച്ച കുടുംബ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എം.എ.അലി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി.ടി.പോൾ, എഐസിസി അംഗം കെ.ടി.ബെന്നി, ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറിമാരായ കെ.വി.ജേക്കബ്, കെ.ബി.സാബു, പി.വി.സജീവൻ, ബ്ലോക്ക് പ്രസിഡന്റ് സാംസൻ ചാക്കോ, മണ്ഡലം പ്രസിഡന്റ് റെന്നി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.