ചേടിച്ചേരിയിൽ ബസ് മതിലിൽ ഇടിച്ച് 29 പേർക്ക് പരുക്ക്

Mail This Article
ഇരിക്കൂർ ∙ ചേടിച്ചേരി എഎൽപി സ്കൂളിന് സമീപം ബസ് മതിലിൽ ഇടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്ക്. ഇരിക്കൂർ സ്വദേശികളായ ആര്യ (19), റംഷീന (20), റുബീന (26), പട്ടീൽ സ്വദേശി ഫാത്തിമത്ത് രഹന (19), ചേടിച്ചേരി സ്വദേശികളായ പുരുഷോത്തമൻ (78), വിജിന (28), കുട്ടാവ്, ചൂളിയാട് സ്വദേശികളായ ഫിദ (20), അബൂബക്കർ (61), ജാനകി (70), അനന്ദു (12), പ്രഭാകരൻ (70), ആയിഷ (55), താഹിറ (38), ഷമീം (11), മുഹമ്മദ് ഷാനിദ് (10), റാഷിദ് (28), രാജു (50), റഫ (20), ഹർഷിദ (21), മിൻഹ (11), മർവാന (12), സഫാന (12), നാസിഫ (12), മുഹമ്മദ് റിസ്‌വാൻ (10), മുഹമ്മദ് റിഹാൻ (10), മുഹമ്മദ് റാഷിദ് (10), നാസിഹ (21), മയ്യിൽ സ്വദേശി ഷഹാന (20), ബസ് ഡ്രൈവർ ഷഫീഖ് (31) എന്നിവർക്കാണ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഷഹാന, മുഹമ്മദ് റിഹാൻ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ആര്യ, ഫാത്തിമത്ത് രഹന എന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ ഇരിക്കൂർ താലൂക്ക് ആശുപത്രി, മയ്യിൽ എംഎംസി ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ഇരിക്കൂറിൽ നിന്ന് മയ്യിലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. വളവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വൈദ്യുത തൂൺ ഇടിച്ചു തകർത്ത് സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരിക്കൂർ പൊലീസും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ബസിന്റെ മുൻ ഭാഗം തകർന്നു.