ADVERTISEMENT

കണ്ണൂർ∙ ബസുകളുടെ മരണപ്പാച്ചിലിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വളപട്ടണത്ത് അമിത വേഗത്തിലും തെറ്റായ ദിശയിലും മുന്നോട്ടു നീങ്ങിയ ബസാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ഇടിച്ച് നാൽപതുകാരിയായ യുവതിയുടെ ജീവൻ കവരാൻ ഇടയാക്കിയത്. റോഡിന്റെ ഓരം ചേർന്ന് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ ഓവർടേക്ക് ചെയ്ത്, തെറ്റായ ദിശയിലൂടെ ബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിന്റെ ബോഡി സ്കൂട്ടറിൽ ഇടിച്ച് യുവതി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. മരണപ്പാച്ചിൽ നടത്തുന്ന ബസുകൾ ദേശീയ പാതയിൽ ഭീതി പരത്തുന്ന കാഴ്ചയാണ്.

ജീവ ഭയവുമായിട്ടാണ് ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറു വാഹനങ്ങൾ യാത്ര ചെയ്യുന്നത്. ചുരുങ്ങിയ സമയ വ്യത്യാസത്തിൽ ഒട്ടേറെ ബസുകൾക്ക് പെർമിറ്റ് നൽകുന്നതിനാൽ സ്റ്റോപ്പുകളും സ്റ്റാൻഡുകളും പിടിക്കാൻ ബസുകൾ അമിത വേഗത്തിൽ സർവീസ് നടത്തുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. വളപട്ടണം പാലം ഭാഗത്തിനു പുറമേ സമീപ പ്രദേശങ്ങളായ ചാല ബൈപാസ്, നടാൽ, കുറ്റിക്കോൽ ഭാഗങ്ങളിലാണ് അപകട പരമ്പരകൾ ഏറെയും നടക്കുന്നത്.

ദീർഘദൂര ബസുകളുടെ മരണപ്പാച്ചിലിനെതിരെ വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും എതിർപ്പുകൾ ഒട്ടേറെ തവണ ഉയർന്നിരുന്നുവെങ്കിലും പ്രതിഷേധം അപകടം നടക്കുന്ന സമയത്ത് മാത്രമായി ഒതുങ്ങുകയാണ്. വാഹന അപകടം വർധിക്കുന്നതിനെതിരെ സർക്കാർതലത്തിലും ചർച്ചകൾ ഉണ്ടായെങ്കിലും വേഗത നിയന്ത്രണത്തിനോ പരിശോധനകൾ കർശനമാക്കുന്നതിനോ നടപടി ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com