മട്ടന്നൂർ വായാന്തോടിന് സമീപം കാറിന് തീ പിടിച്ചപ്പോൾ.
Mail This Article
×
ADVERTISEMENT
മട്ടന്നൂർ ∙ വായന്തോടിനു സമീപം കാറിനു തീപിടിച്ചു. വിമാനത്താവളത്തിൽനിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ദുബായിൽനിന്ന് തിരിച്ചെത്തിയ ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന പരിയാരം അമ്മാനപ്പാറ സ്വദേശികളായ ഷെഫീഖ്, ഷെഫീന എന്നിവരും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. രണ്ട് കുട്ടികളടക്കം അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഉടൻ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. പിറകിലേക്കു തീപടർന്നില്ല. മുൻഭാഗത്തെ ബാറ്ററിയിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Mattannur car fire leaves family unharmed. A short circuit caused the fire in the vehicle, but the quick actions of the fire department and locals prevented further damage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.